മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസി‍ഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ

മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസി‍ഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസി‍ഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസി‍ഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ മസ്ജിദ് മുറ്റത്തെ കബറിൽ ഹൈദരലി തങ്ങൾ അവസാനനിദ്രയിലായിരുന്നെങ്കിലും പുറത്ത് അണമുറിയാത്ത സന്ദർശക പ്രവാഹമായിരുന്നു. ഇന്നലെ രാവിലെ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കബറടക്കം പ്രത്യേക സാഹചര്യത്തിൽ പുലർച്ചെ 2.30നു നടന്നതോടെ അവസാനം ഒരു നോക്കു കാണാൻ സാധിക്കാതെ പോയവരാണ് ഒഴുകിയെത്തിയത്.

കണ്ണീരണിഞ്ഞ് പ്രാർഥിച്ചും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തുമാണ് ഇവർ മടങ്ങിയത്.മൂത്തസഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും തൊട്ടടുത്തായാണ് ഹൈദരലി തങ്ങൾക്കും അന്ത്യവിശ്രമത്തിന് കബർ ഒരുക്കിയന്നത്. വൻ ജനവലിയാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് ഒഴുകിയെത്തിയത്. ജീവിതത്തിലുടനീളം ഹൈദരലി തങ്ങൾ കാത്തുസൂക്ഷിച്ച മതനിരപേക്ഷ നിലപാടുകളുടെ നിദർശനമായിരുന്നു ഈ ജനസഞ്ചയം. നിയന്തണാതീതമായ തിരക്കു കാരണം ടൗൺഹാളിലെ പൊതുദർശനം അർധരാത്രിയോടെ അവസാനിപ്പിച്ച് ഇന്നലെ പുലർച്ചെ 12.30ന് മൃതദേഹം കബറടക്കത്തിനായി പാണക്കാട്ടേക്ക് കൊണ്ടു പോയതോടെ നഗരത്തിൽ വരിനിന്ന പതിനായിരങ്ങൾ അങ്ങോട്ടൊഴുകി.

ADVERTISEMENT

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം എത്താൻ സാധിക്കാത്ത പല രാഷ്ട്രീയ, സാമൂഹിക, മത നേതാക്കളും കബറടക്കം നടന്നതറിഞ്ഞ് ഹൈദരലി തങ്ങളുടെ വസതിയിലെത്തി അന്തിമമോപചാരമർപ്പിച്ചും കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചുമാണ് മടങ്ങിയത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ, ജോസ് കെ.മാണി, കെ.കെ.രമ തുടങ്ങി ഒട്ടേറെപ്പേർ ഇന്നലെ വീട്ടിലെത്തി. വീട്ടിൽ നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്താണ് പലരും മടങ്ങിയത്.

സാദിഖലി തങ്ങളുടെ നേതൃത്വം യുഡിഎഫിന് കരുത്തുപകരുമെന്ന് വി.ഡി.സതീശൻ

മലപ്പുറം ∙ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സ്ഥാന പ്രഖ്യാപനച്ചടങ്ങിലെത്തി അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാദിഖലി തങ്ങളുടെ ഊർജസ്വലമായ നേതൃത്വം യുഡിഎഫിന് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ഫാഷിസത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടത് കോൺഗ്രസാണെന്ന ഹൈദരലി തങ്ങളുടെ അതേ നിലപാട് പിന്തുടരുന്നയാളാണ് സാദിഖലി തങ്ങളും. കോൺഗ്രസിനും യുഡിഎഫിനും വേണ്ടി ഹൃദയപൂർവം അഭിനന്ദനങ്ങളറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഹൈദരലി തങ്ങളെ പ്രവേശിപ്പിച്ചിരുന്ന അങ്കമാലിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെ പ്രതിപക്ഷ നേതാവ് എത്തിയിരുന്നെങ്കിലും കാണാനായില്ല. പിന്നീട് പരിപാടികൾ വെട്ടിച്ചുരുക്കി മലപ്പുറത്തേക്ക് തിരിച്ചു.രാത്രി 9.30ന് മലപ്പുറം ടൗൺഹാളിലെത്തി തങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം അർധരാത്രിവരെ പന്തലിൽ തുടർന്നു. ഇന്നലെ രാവിലെ പാണക്കാട്ടെത്തി ഹൈദരലി തങ്ങളുടെ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി എംപി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ആലിംഗനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സമീപം.
ADVERTISEMENT

നഷ്ടമായത് മഹാനായ നേതാവിനെ: രാഹുൽ ഗാന്ധി

മലപ്പുറം ∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ മഹാനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി തങ്ങൾ ഒരേസമയം രാഷ്ട്രീയനേതാവും ആത്മീയ നേതാവുമായിരുന്നു. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതു വളരെ അപൂർവമാണ്. പൂർണമായും മതനിരപേക്ഷ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്ന സ്വാമി, മോൻസ് ജോസഫ്, എം.എം.ഹസ്സൻ, എൻ.കെ.പ്രേമചന്ദ്രൻ എംപി എന്നിവർ സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയപ്പോൾ. കെ.പി.എ.മജീദ് എംഎൽഎ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ സമീപം.

ഹൈദരലി തങ്ങളെ വിശ്വസിക്കുന്നവരും ഇഷ്ടപ്പെടുന്നവരും അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരലി തങ്ങൾക്ക് ആദരാഞ്ജലികളർപ്പിക്കാനും കുടുംബാംഗങ്ങളെയും അനുയായികളെയും ആശ്വസിപ്പിക്കാനുമായി ഇന്നലെ രാത്രി ഒൻപതോടെയാണ് രാഹുൽ ഗാന്ധി പാണക്കാട്ടെത്തിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി നൽകിയ അനുശോചനക്കുറിപ്പ് പി.കെ.കുഞ്ഞാലിക്കുട്ടി സദസ്സിൽ വായിച്ചു. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങളുടെ മക്കളായ പാണക്കാട് നഈം അലി ശിഹാബ് തങ്ങൾ, മുഈൻ അലി ശിഹാബ് തങ്ങൾ, നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എംഎൽഎമാരായ എ.പി.അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പി.അബ്ദുൽ ഹമീദ് എംഎൽഎ, ഹൈദർ ഫൈസി പനങ്ങാങ്ങര, കബീർ ബാഖവി, വാക്കോട് മൊയ്തീൻകുട്ടി മുസല്യാർ, സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ തുടങ്ങിയവർ സമീപം.
ADVERTISEMENT

ഹൈദരലി തങ്ങളുടെ വേർപാട് സമുദായത്തിന് കനത്ത നഷ്ടം: ജിഫ്രി തങ്ങൾ

പട്ടിക്കാട്∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് സമുദായത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയിൽ  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസല്യാർ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ഖാസി  മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, വാക്കോട് മൊയ്തീൻകുട്ടി മുസല്യാർ, ഹൈദർ ഫൈസി പനങ്ങാങ്ങര,ആദൃശ്ശേരി ഹംസക്കുട്ടി മുസല്യാർ, പി. അബ്ദുൽ ഹമീദ് എംഎൽഎ,  കെ.കെ.എസ് തങ്ങൾ, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുൽ ഗഫൂർ അൽ ഖാസിമി, കബീർ ബാഖവി കൊല്ലം, കെ. ഇബ്രാഹിം ഫൈസി തിരൂർക്കാട്

തൃക്കടേരി മുഹമ്മദലി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, ഹാഷിറലി ശിഹാബ് തങ്ങൾ, നിയാസലി തങ്ങൾ, സത്താർ പന്തല്ലൂർ, ബഷീർ ഫൈസി ദേശമംഗലം, സഈദ് മുസല്യാർ വിഴിഞ്ഞം, സലീം എടക്കര തുടങ്ങിയവർ പങ്കെടുത്തു. മൗലീദ് പാരായണത്തിന് അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ,  ഒ.എം.എസ് തങ്ങൾ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ ഫൈസി അൽ ഹൈതമി, സുലൈമാൻ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി മുസ്തഫ, ഫൈസി മുടിക്കോട്, ഉമർ ഫൈസി മുടിക്കോട്, ബാപ്പുട്ടി ഫൈസി വേങ്ങൂർ, അബൂബക്കർ ഹാജി ഫറോക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

സാദിഖലി ശിഹാബ് തങ്ങൾ

യുവമനസ്സുകളെ കീഴടക്കി, പാരമ്പര്യത്തിലൂന്നി മുന്നേറാനുള്ള പരിശ്രമം

മലപ്പുറം ∙ ഏതു മലപ്പുറത്തുകാരനെയും പോലെ ഫുട്ബോൾ കമ്പക്കാരനാണു മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നെയ്മർ, മെസ്സി, സിദാൻ തുടങ്ങി ഇഷ്ട താരങ്ങളെല്ലാം മുന്നേറി കളിക്കുന്നവരാണ്. രാഷ്ട്രീയത്തിലും പിന്നോട്ടു വലിയുന്ന പ്രതിരോധമല്ല, മുന്നേറി കളിക്കുന്നതാണ് സാദിഖലി തങ്ങളുടെ ശൈലി. ശരിയെന്നു തോന്നുന്ന തീരുമാനങ്ങൾ ധീരമായി നടപ്പാക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റെന്ന നിലയിൽ അതു പലവട്ടം കണ്ടു. പാർട്ടിയുടെ സംസ്ഥാനത്തെ  പരമോന്നത പദവിയിലെത്തുമ്പോൾ പാണക്കാട് കുടുംബത്തിലെ മുൻഗാമികൾ തീർത്തൊരു ചട്ടക്കൂട് അദ്ദേഹത്തിനു മുന്നിലുണ്ട്. അതിനുള്ളിലൊതുങ്ങി നിന്ന്, അടുപ്പക്കാരുടെ ‘സാദിഖ് മോൻ’ പാർട്ടിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളെന്തെല്ലാമാകുമെന്നു അണികൾക്കൊപ്പം രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നു.

വെല്ലുവിളികൾ താണ്ടിയ പാരമ്പര്യം

∙ പിതാവും സഹോദരന്മാരും കരുത്തോടെ മുന്നോട്ടു നയിച്ച പാർട്ടിയുടെ കടിഞ്ഞാണേന്തുമ്പോൾ മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയും ഇഴപിരിക്കാനാകാത്ത വിധം കൂടിച്ചേർന്നിട്ടു അൻപതാണ്ട് പൂർത്തിയാകുകയാണ്. കൊടപ്പനയ്ക്കലിൽ നിന്നു പുതിയ പ്രസിഡന്റുമാരെത്തിയപ്പോഴെല്ലാം വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നു. സംസ്ഥാന തലത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത തുടങ്ങിയ കാലത്താണു പൂക്കോയ തങ്ങൾ പദവിയേൽക്കുന്നത്. പാർട്ടി രണ്ടായി പിളരുന്നതു മുഹമ്മദലി ശിഹാബ് തങ്ങൾക്കു കാണേണ്ടി വന്നു.

ഹൈദരലി തങ്ങൾ വരുമ്പോൾ   നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കനത്ത തിരിച്ചടിയിൽ ഞെട്ടി നിൽക്കുകയായിരുന്നു.  സ്വന്തം ശൈലിയിലൂടെ എല്ലാവരും ലീഗിനെ വിജയങ്ങളിലേക്കു കൈപിടിച്ചു നടത്തി. തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്നതിന്റെ അസ്വസ്ഥതകൾ ലീഗിലുണ്ട്. വഹിച്ച പദവികളിലെല്ലാം പക്ഷേ, നേതൃശേഷിയുടെ അടയാളമിട്ടിട്ടുണ്ട് സാദിഖലി തങ്ങൾ.അതു തന്നെയാണു വെല്ലുവിളി നിറഞ്ഞ വഴിയിലെ ആത്മവിശ്വാസം. 

പുതുമുഖങ്ങൾക്കു വഴികാട്ടി

∙ 1990–2005 വരെയുള്ള ഒന്നര പതിറ്റാണ്ട് സമസ്തയുടെ വിദ്യാർഥി പ്രസ്ഥാനമായ എസ്കെഎസ്എസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ 7 വർഷം  പ്രവർത്തന പഥത്തിൽ നിറഞ്ഞു നിന്നു.വിവിധ വിഷയങ്ങളുന്നയിച്ച് അന്നു നടത്തിയ സംസ്ഥാന പര്യടനം നേതൃമികവിന്റെ മാതൃകയായി. ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന സാദിഖലി തങ്ങൾ, ലീഗ് ജില്ലാ പ്രസിഡന്റെന്ന നിലയിൽ നടത്തിയ പദയാത്രയും ചർച്ചയായി.

പുതിയ തലമുറയ്ക്കു നൽകുന്ന  പ്രാധാന്യമാണു സാദിഖലി തങ്ങളുടെ മറ്റൊരു പ്രത്യേകതയെന്ന എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷറഫലി പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ ലീഗിന്റെ പ്രതിനിധികളിൽ തൊണ്ണൂറു ശതമാനത്തിലേറെ ചെറുപ്പക്കാരാണ്. സ്ഥിരം മുഖങ്ങൾ മാറി നിൽക്കണമെന്ന തീരുമാനത്തിനു പിന്നിലെ ഇച്ഛാശക്തി സാദിഖലി തങ്ങളായിരുന്നു.