പൊന്നാനി മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ സ്മാർട്ടാകും
പൊന്നാനി ∙ ഇത്തവണ വെറും വാക്കല്ല, പൊന്നാനി മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ ഉറപ്പായും സ്മാർട്ടാകും. ഫ്രണ്ട് ഓഫിസ് സംവിധാനത്തിനായി പ്രിന്ററുകളും സ്കാനറുകളും എത്തിക്കഴിഞ്ഞു. വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ ഏറെയുണ്ടായെങ്കിലും ഇതുവരെയും നടപടികളൊന്നും

പൊന്നാനി ∙ ഇത്തവണ വെറും വാക്കല്ല, പൊന്നാനി മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ ഉറപ്പായും സ്മാർട്ടാകും. ഫ്രണ്ട് ഓഫിസ് സംവിധാനത്തിനായി പ്രിന്ററുകളും സ്കാനറുകളും എത്തിക്കഴിഞ്ഞു. വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ ഏറെയുണ്ടായെങ്കിലും ഇതുവരെയും നടപടികളൊന്നും ഉണ്ടായിരുന്നില്ല.
നിലവിൽ പി.നന്ദകുമാർ എംഎൽഎ മുൻകയ്യെടുത്താണ് വില്ലേജ് ഓഫിസുകളിലേക്ക് ഉപകരണങ്ങൾ എത്തിച്ചിരിക്കുന്നത്. അനുബന്ധമായ സംവിധാനങ്ങളും മെച്ചപ്പെടുത്തും. പൊന്നാനി നഗരം, ഇൗഴുവത്തിരുത്തി വില്ലേജ് ഓഫിസുകളിലാണ് കഴിഞ്ഞ ദിവസം ഉപകരണങ്ങളെത്തിയത്. ഇനി മണ്ഡലത്തിലെ മറ്റ് 5 വില്ലേജ് ഓഫിസുകളിലേക്കു കൂടി ഉപകരണങ്ങൾ എത്തും.
ഇതിനായി പെരുമ്പടപ്പ് ബിഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകൾക്കും പരാതികൾക്കും ഇനി കംപ്യൂട്ടർ പ്രിന്റ് രസീത് നൽകും. ഫ്രണ്ട് ഓഫിസുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും ഇനി കാര്യക്ഷമമാകും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിരിക്കുന്നത്.