എടക്കര ∙ രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാൻ ചങ്ങാടത്തിലുള്ള ആദിവാസി കുടുംബങ്ങളുടെ യാത്ര അപകടം നിറഞ്ഞത്. ചാലിയാറിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ട മുണ്ടേരി വനത്തിനുള്ളിലെ കോളനിയിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ ചങ്ങാടത്തിൽ മറുകരയിലെത്തിച്ചത്. കഴിഞ്ഞ 4 ദിവസമായി കനത്ത മഴയായതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാൻ ചങ്ങാടത്തിലുള്ള ആദിവാസി കുടുംബങ്ങളുടെ യാത്ര അപകടം നിറഞ്ഞത്. ചാലിയാറിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ട മുണ്ടേരി വനത്തിനുള്ളിലെ കോളനിയിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ ചങ്ങാടത്തിൽ മറുകരയിലെത്തിച്ചത്. കഴിഞ്ഞ 4 ദിവസമായി കനത്ത മഴയായതിനാൽ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇന്നലെ മഴയ്ക്ക് അൽപം ശമനമുണ്ടായപ്പോഴാണു രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഇറങ്ങിയത്. ശക്തമായ കുത്തൊഴുക്കും രണ്ടാൾപൊക്കത്തിൽ വെള്ളവുള്ള, ചാലിയാറിന്റെ ഇരുട്ടുകുത്തി കടവിലൂടെയുള്ള ചങ്ങാടം യാത്ര അതിസാഹസികമാണ്.

ചങ്ങാടം തുഴയാൻ 5 പേർ വേണം. കരയിലേക്കു കയറിട്ടു പിടിക്കാൻ ഇതിലും കൂടുതൽപേരും ഉണ്ടാകണം.ചങ്ങാടത്തിൽനിന്ന് എറിയുന്ന കയർ കയ്യിൽ കിട്ടാതെയെങ്ങാനും പോയാൽ ചങ്ങാടം നിയന്ത്രണം വിട്ടുപോകും.  ലൈഫ് ജാക്കറ്റ് പോലുള്ള ഒരു സുരക്ഷാ ഉപകരണങ്ങളുമില്ല. ഒരു നിവൃത്തിയുമില്ലാത്തതിനാലാണു മക്കളുമായി ചങ്ങാടത്തിൽ പോന്നതെന്നാണ്, പനി ബാധിച്ച 2 മക്കളുമായി ആശുപത്രിയിലേക്കു തിരിച്ച വാണിയംപുഴ കോളനിയിലെ യുവതി പറഞ്ഞത്.

ADVERTISEMENT

‘വരും ദിവസങ്ങളിൽ  പുഴയിൽ ഇനിയും വെള്ളം കൂടിയാൽ മക്കളെ ചികിത്സയ്ക്ക് എത്തിക്കാനാകാതെ എന്തെങ്കിലും സംഭവിച്ചാലോ?’– യുവതി പറഞ്ഞു. ചാലിയാറിനക്കരെ വനത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തേക്കെത്താൻ അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ട് അനുവദിച്ചാൽ ഈ അപകടയാത്ര ഒഴിവാക്കാം. കഴിഞ്ഞ വർഷം ഏതാനും ദിവസം ഡിങ്കി ബോട്ട് അനുവദിച്ചിരുന്നു.

കുട്ടികളുടെ പഠനം മുടങ്ങി
ചാലിയാർ നിറഞ്ഞതോടെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പറ എന്നീ കോളനികളിലെ കുട്ടികളുടെ പഠനം മുടങ്ങി. വെള്ളിയാഴ്ചയ്ക്കു ശേഷം ആരും സ്കൂളിൽ പോയിട്ടില്ല. മുണ്ടേരി ഗവ.ഹൈസ്കൂളിലും ഞെട്ടിക്കുളം എയുപി സ്കൂളിലുമായി മുപ്പതോളം കുട്ടികളാണു പഠിക്കുന്നത്. ചാലിയാറിൽ വെള്ളം കുറയുന്നതു വരെ ഇവരുടെ പഠനം മുടങ്ങും. അത് ചിലപ്പോൾ ആഴ്ചകളാകാം, ചിലപ്പോൾ മാസങ്ങളുമാകാം.

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഓൺലൈൻ പഠനം നടത്താമെന്നു കരുതിയാൽ നെറ്റ്‌വർക്ക് ലഭ്യമല്ല. ഇരുട്ടുകുത്തി കടവിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലത്തിനു പകരം പുതിയ പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കു കത്തയച്ചിരുന്നു. എന്നാൽ, 4 വർഷമാകുമ്പോഴും നടപടിയെന്നും ഉണ്ടായിട്ടില്ല.