പൊന്നാനി ∙ കടലാക്രമണ ഭീഷണി നേരിടുന്ന 100 കുടുംബങ്ങൾ കൂടി സുരക്ഷിതരാകുന്നു. അടുത്ത വർഷത്തോടെ ഹാർബർ പ്രദേശത്ത് പുതിയ ഭവന സമുച്ചയമൊരുങ്ങും. നിലവിൽ 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിനടുത്തായാണ് 100 കുടുംബങ്ങൾക്കുള്ള പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. ഇതോടെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ കടലാക്രമണ ഭീഷണി നേരിടുന്ന 100 കുടുംബങ്ങൾ കൂടി സുരക്ഷിതരാകുന്നു. അടുത്ത വർഷത്തോടെ ഹാർബർ പ്രദേശത്ത് പുതിയ ഭവന സമുച്ചയമൊരുങ്ങും. നിലവിൽ 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിനടുത്തായാണ് 100 കുടുംബങ്ങൾക്കുള്ള പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. ഇതോടെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് രക്ഷയാകുന്നത്. 14 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

നിലവിലുള്ള സമുച്ചയത്തിലെ ഭവനത്തിന് 531 ചതുരശ്ര അടിയാണ് വലുപ്പമെങ്കിൽ പുതിയ ഫ്ലാറ്റിലെ വീടുകൾ 540 ചതുരശ്ര അടിയിലാണ് നിർമിക്കുന്നത്. 18 മാസമാണ് കരാർ കാലാവധി. അടിത്തറ നിർമാണമാണ് നടന്നു വരുന്നത്.കൃത്യസമയത്തു തന്നെ നിർമാണം പൂർത്തിയാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം നിരന്തരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 12 ബ്ലോക്കും ഒരു ബ്ലോക്കിന്റെ പകുതിയും ഉൾപ്പെടുന്നതാണ് ഭവന സമുച്ചയം. 228 ഭവനങ്ങൾക്കായി മലിന ജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നുണ്ട്.

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

359 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം- പി.നന്ദകുമാർ എംഎൽഎ

ADVERTISEMENT

''പൊന്നാനി തീരത്ത് കടലാക്രമണ ഭീഷണി നേരിടുന്ന 359 കുടുംബങ്ങൾക്ക് നിലവിൽ സംരക്ഷണം ഉറപ്പാക്കി കഴിഞ്ഞു. ഹാർബറിൽ അടുത്തടുത്തായി 2 ഭവന സമുച്ചയത്തിൽ 228 കുടുംബങ്ങൾക്കും പുനർഗേഹം ഭവന പദ്ധതിയിൽ 131 കുടുംബങ്ങൾക്കും 10 ലക്ഷം രൂപ നൽകി വീടും സ്ഥലവും ഉറപ്പാക്കിവരികയാണ്. ഇതിൽ 86 കുടുംബങ്ങളുടെ ഭവന നിർമാണം പുരോഗമിച്ചു വരികയാണ്.''