മലപ്പുറം∙ ഭാഗ്യക്കുറിയുടെ ഫലം വന്നപ്പോൾ അടിച്ചത് സ്വന്തം നമ്പറിനല്ലെങ്കിൽ പോലും കേരളം ഒരേ മനസ്സോടെ സന്തോഷിച്ചത് ഇത്തവണത്തെ മൺസൂൺ ബംമ്പർ ലോട്ടറിയുടെ ഫലം വന്നപ്പോഴാണ്. ഭാഗ്യക്കുറി വിജയികളെ കണ്ടപ്പോൾ മലയാളികൾ ഒരേ സ്വരത്തിൽ പറഞ്ഞു എത്തേണ്ട കൈകളിൽ തന്നെ ഭാഗ്യക്കുറി എത്തിച്ചേർന്നു, വിജയം അർഹതപ്പെട്ടവർക്കു തന്നെയെന്ന്. ഒന്നല്ല പതിനൊന്നു പേർ ചേർന്ന് മൺസൂൺ ബംമ്പർ ഭാഗ്യക്കുറിയുടെ ഫലം വന്നപ്പോൾ അടിച്ചത് സ്വന്തം നമ്പറിനല്ലെങ്കിൽ പോലും കേരളം ഒരേ മനസ്സോടെ സന്തോഷിച്ചത് ഇത്തവണത്തെ മൺസൂൺ ബംമ്പർ ലോട്ടറിയുടെ ഫലം വന്നപ്പോഴാണ്. ഭാഗ്യക്കുറി വിജയികളെ കണ്ടപ്പോൾ മലയാളികൾ ഒരേ സ്വരത്തിൽ പറഞ്ഞു എത്തേണ്ട കൈകളിൽ തന്നെ ഭാഗ്യക്കുറി എത്തിച്ചേർന്നു, വിജയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫലം വന്നപ്പോൾ അടിച്ചത് സ്വന്തം നമ്പറിനല്ലെങ്കിൽ പോലും കേരളം ഒരേ മനസ്സോടെ സന്തോഷിച്ചത് ഇത്തവണത്തെ മൺസൂൺ ബംപർ ലോട്ടറിയുടെ കാര്യത്തിലാണ്. വിജയികളെ കണ്ടപ്പോൾ മലയാളികൾ ഒരേ സ്വരത്തിൽ പറഞ്ഞു: എത്തേണ്ട കൈകളിൽ തന്നെ ഭാഗ്യക്കുറി എത്തിച്ചേർന്നു, വിജയം അർഹതപ്പെട്ടവർക്കു തന്നെ!. ഒന്നല്ല, പതിനൊന്നു പേർ ചേർന്ന് സമ്മാനത്തുകയായ 10 കോടി പങ്കിട്ടെടുക്കും. മലപ്പുറം പരപ്പനങ്ങാടി നഗരസഭയുടെ കീഴിലുള്ള ഹരിതകർമ സേനയിലെ പതിനൊന്നു വനിതകൾ. പ്രതിസന്ധികളോടു പൊരുതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന സാധാരണക്കാർ. സമ്മാനത്തുക കൊണ്ട് പൂർത്തീകരിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവർക്കുണ്ട്. അതിലേറെയും വിദൂരത്തു മാത്രം കണ്ടിട്ടുള്ള നിറം മങ്ങിയ സ്വപ്നങ്ങളാണ്. ഇനി ആ സ്വപ്നങ്ങളെല്ലാം കളറാക്കണം. ചിലർക്ക് കടങ്ങൾ കൊടുത്തു തീർക്കണം, മറ്റു ചിലർക്ക് മക്കളുടെ പഠനം, സ്വന്തമായൊരു വീട് അങ്ങനെയങ്ങനെ ആഗ്രഹങ്ങൾ പലതാണ്. അപ്രതീക്ഷിതമായി വന്നെത്തിയ സന്തോഷം ഈ ഓണത്തിന് പതിനൊന്നു പേരും ആഘോഷമാക്കുകയാണ്. മുൻ വർഷങ്ങളിലേതുപോലെയല്ല, ഈ ഓണത്തിന് കോടി മധുരമുണ്ട്. കുടംബത്തോടൊപ്പം ഓണം ആഘോഷിക്കാനാണ് എല്ലാവരുടെയും തീരുമാനം. ബംപർ വിശേഷങ്ങൾക്കൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് 11 പേരും

ലോട്ടറി അന്നു കളഞ്ഞു പോയിരുന്നെങ്കിൽ

പതിനൊന്നു പേരോടും ഷെയർവാങ്ങി ലോട്ടറിയെടുക്കാൻ മുന്നിട്ടിറങ്ങിയ രാധ പറയുന്നു: ‘മുൻപും ഞങ്ങൾ ലോട്ടറിയെടുത്തിട്ടുണ്ട്. ചെറിയ പൈസയെ അടിച്ചിട്ടുള്ളു. ഇത്തവണ ലോട്ടറിയുമായി വന്നപ്പോൾ ആദ്യം വേണ്ടെന്നാണ് പറഞ്ഞത്. ഒരാൾക്ക് 50 രൂപ വീതം എടുക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ ആരുടെ കയ്യിലും അതിനുള്ള കാശില്ലായിരുന്നു. അങ്ങനെ ഞങ്ങൾ 10 പേർ ചേർന്ന് 25 രൂപ ഇട്ടു. ലോട്ടറിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കുട്ടിമാളുവേച്ചിയുടെ കയ്യിൽ കാശില്ലായിരുന്നു. അങ്ങനെയാണ് ബേബിയേച്ചിയുടെ 25 രൂപ ഷെയറിനെ 12.50 രൂപയുടെ രണ്ടു ഷെയറാക്കി മാറ്റിയത്. അവർക്ക് ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ അപ്പോൾതന്നെ ലോട്ടറി അടിച്ചാൽ എങ്ങനെ വീതിക്കണമെന്നുള്ളത് രണ്ടു പേരെയും പറഞ്ഞു മനസിലാക്കിയിരുന്നു. ലോട്ടറി സൂക്ഷിച്ചത് ഞാനായിരുന്നു. എന്റെ ഫോണിന്റെ പിന്നിൽ കവറിനുള്ളിലായിരുന്നു സ്ഥാനം. അതവിടെവെച്ച കാര്യം ഞാൻ മറന്നു പോയി. ഫോൺ നന്നാക്കാൻ പോയ ദിവസം കടയിലെ പയ്യൻ അതെടുത്തപ്പോഴാണ് കണ്ടത്. അന്നു ടിക്കറ്റ് നഷ്ടപ്പെട്ടുപോകേണ്ടതായിരുന്നു’. ശ്രദ്ധിച്ചത് ഭാഗ്യമായെന്നു രാധ പറയുന്നു.

ADVERTISEMENT

എനിക്കുവേണ്ടി പകുതി കാശിട്ടത് ബേബി

‘എല്ലാവരും ലോട്ടറിയെടുക്കുമ്പോൾ കൂടെ കൂടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കയ്യിൽ കാശില്ലായിരുന്നു. അപ്പോഴാണ് മരുമകൾ ബേബി ചായ കുടിക്കാൻ വെച്ച കാശെടുത്ത് ലോട്ടറിയെടുക്കാൻ 25 രൂപ കൊടുത്തത്. ബേബി കൊടുത്ത 25 രൂപയിൽ ഞാനും ചേര്‍ന്നു. ലോട്ടറിയടിച്ചാൽ പകുതിയായി വീതിക്കണമെന്ന് രാധ ആദ്യംതന്നെ പറഞ്ഞിരുന്നു. ആദ്യമേ ഇക്കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ഞാനും ബേബിയും തമ്മിൽ ചിലപ്പോൾ വഴക്കിടുമായിരുന്നു. ഞാനാണ് കാശു കൊടുത്തത് എന്നു ബേബി പറഞ്ഞിരുന്നെങ്കിൽ എനിക്ക് കാശു കിട്ടില്ലായിരുന്നു. 25 രൂപയും അവളുടെ പോക്കറ്റിൽ നിന്നെടുത്തതല്ലേ.. പക്ഷേ ലോട്ടറിയടിച്ച ശേഷവും ബേബി പറഞ്ഞ കാര്യത്തിൽ ഉറച്ചുനിന്നു. രാധയും ബേബിയും എന്റെ മരുമക്കളാണ്. ഞങ്ങൾ എപ്പോഴും ഒന്നിച്ചുതന്നെയാണ്.’

‘കൂട്ടത്തിൽ ഏറ്റവും കഷ്ടപ്പാടുള്ളത് ഗംഗേച്ചിക്കാണ്. പക്ഷേ ആ സമയത്ത് 25 രൂപയെടുക്കാനില്ലാത്ത ഒറ്റക്കാരണം കൊണ്ടാണ് ഗംഗേച്ചി ഞങ്ങളുടെ കൂടെ കൂടാതിരുന്നത്. അവർക്കു കൊടുക്കാൻ അപ്പോൾ ഞങ്ങളുടെ കയ്യിലും കാശില്ലായിരുന്നു. 25 രൂപയെടുക്കാൻ ഉണ്ടായിരുന്നെങ്കിൽ എനിക്കും ലോട്ടറിയടിക്കുമായിരുന്നില്ലേയെന്നു പറഞ്ഞ് ഗംഗേച്ചിക്ക് വലിയ സങ്കടമാണ്. ലോട്ടറിക്കാശ് കിട്ടിക്കഴിഞ്ഞാൽ എല്ലാവരും കൂടി ആലോചിച്ച് ചെറിയ എന്തെങ്കിലും സഹായം ചെയ്യണമെന്നുണ്ട്.’

ADVERTISEMENT

ലോട്ടറി അടിച്ച ശേഷം സഹായാഭ്യർഥന

ലോട്ടറിയടിച്ചെന്ന വാർത്ത വന്ന ശേഷം സഹായം ചോദിച്ചെത്തുന്നവർ നിരവധിയാണ്. കൂടുതൽ ആളുകളും സഹായാഭ്യർഥനയുമായി സമീപിക്കുന്നത് തന്നെയാണെന്നു ഹരിതകർമസേനയുടെ പ്രസിഡന്റു കൂടിയായ ഷീജ പറയുന്നു. ‘എന്നെ വന്നു കണ്ടാൽ ഇവരിൽ നിന്നും സഹായം കിട്ടുമെന്ന തോന്നൽ പലർക്കുമുണ്ടെന്നു തോന്നുന്നു. സഹായം ചോദിച്ച് ദിവസവും ആളുകൾ വരാറുണ്ട്. വലിയ കഷ്ടപ്പാടിലാണെന്നും ഷീജ വിചാരിച്ചാൽ എന്തെങ്കിലും സഹായം അവരിൽ നിന്നു വാങ്ങിത്തരാൻ പറ്റുമെന്നും പറഞ്ഞാണ് പലരും വരുന്നത്. ലോട്ടറിയുടെ കാശ് ഇതുവരെ കിട്ടിയിട്ടില്ലെന്നും സാമ്പത്തിക ശേഷി തീരെയില്ലാത്ത ആളുകളാണ് അവരെന്നും അവരുടെ കാര്യങ്ങൾ ആദ്യം ചെയ്തു തീർക്കട്ടെയെന്നുമൊക്കെ പറഞ്ഞാണ് ഞാൻ ആളുകളെ തിരിച്ചയയ്ക്കാറ്’. ഹരിതകർമ സേനയിൽ ആകെ 57 അംഗങ്ങളാണ് ഉള്ളത്. എല്ലാവരും വളരെ കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്നവരാണ്. ഈ 11 പേർക്കു ലോട്ടറിയടിച്ചതിൽ മറ്റുള്ളവർക്കാണ് കൂടുതൽ സന്തോഷം.

ലോട്ടറിയടിച്ചെങ്കിലും നിലവിലെ തൊഴിൽ തുടർന്നുകൊണ്ടു പോകാനാണ് 11 പേരുടെയും തീരുമാനം

ADVERTISEMENT

English Summary: 11 women civic body workers in Kerala win 10-cr bumper lottery