പൊന്നാനി ∙ കർമ റോഡരികിൽ നഗരസഭയുടെ പുഴമുറ്റം പാർക്കും ശുചിമുറി കോംപ്ലക്സും ഒരുങ്ങുന്നു. ശുചിമുറി കോംപ്ലക്സ് നിർമാണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. ഇൗ മാസം അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. കർമ റോഡരികിലേക്കു ദിവസവുമെത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ കർമ റോഡരികിൽ നഗരസഭയുടെ പുഴമുറ്റം പാർക്കും ശുചിമുറി കോംപ്ലക്സും ഒരുങ്ങുന്നു. ശുചിമുറി കോംപ്ലക്സ് നിർമാണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. ഇൗ മാസം അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. കർമ റോഡരികിലേക്കു ദിവസവുമെത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ഇതിനു പരിഹാരമായാണ് നഗരസഭ മുൻകയ്യെടുത്തു സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിമുറി കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. 

പുഴമുറ്റം പാർക്ക് നിർമാണം പുതുവർഷത്തിൽ പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. മാർച്ച് മാസത്തോടെ പദ്ധതി നാടിനു സമർപ്പിക്കാനാണ് നീക്കം. ഇതോടൊപ്പം തന്നെ ചിൽഡ്രൻസ് പാർക്കും വനിതകൾക്കായി ഓപ്പൺ ജിംനേഷ്യവും നിർമിക്കാൻ പദ്ധതിയുണ്ട്. പുഴയോര ഭൂമി സംബന്ധിച്ച റവന്യു വകുപ്പിന്റെ നടപടികൾ പൂർത്തിയായാൽ മാത്രമേ നഗരസഭയ്ക്ക് ഇതിനായുള്ള പദ്ധതി മുന്നോട്ടു നീക്കാൻ കഴിയുകയുള്ളൂ. 

ADVERTISEMENT

നിലവിൽ, നിർമാണം നടത്തുന്നതിനു റവന്യു വകുപ്പ് താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്. കർമ റോഡരികിൽ വിവിധ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. കുറ്റിക്കാട് ശ്മശാനം നവീകരണം, തൊട്ടടുത്തുള്ള റോഡ് ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയവയും ആലോചനയിലുള്ള പദ്ധതികളാണ്. പാർക്കിന്റെ ഭാഗമായി ചുറ്റുമതിൽ നിർമാണം പുരോഗമിക്കുന്നുണ്ട്.