മലപ്പുറം ∙ തെറ്റിദ്ധാരണകൾ പറഞ്ഞുതീർത്ത് കോൺഗ്രസും മുസ്‌ലിം ലീഗും. ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വൈകിട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇരുകൂട്ടരും സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ തെറ്റിദ്ധാരണകൾ പറഞ്ഞുതീർത്ത് കോൺഗ്രസും മുസ്‌ലിം ലീഗും. ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വൈകിട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇരുകൂട്ടരും സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്തത്. പ്രശ്നങ്ങൾ പലതും മാധ്യമസൃഷ്ടികളാണെന്നും അതേസമയം, ഇരുപാർട്ടികളും തമ്മിലുള്ള ആശയവിനിമയം കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടതായാണു വിവരം.

പാണക്കാട്ടെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് പിന്നോട്ടുപോയിട്ടില്ലെന്ന് സുധാകരനും സതീശനും അറിയിച്ചു.  സംസ്ഥാന സർക്കാരിനെതിരെ മൃദുസമീപനമില്ലെന്നും താഴേത്തട്ടു മുതൽ സമരപരിപാടികളുമായി രംഗത്തുണ്ടെന്നും ലീഗ് നേതാക്കളും വ്യക്തമാക്കി. നിലവിൽ എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരം പരമാവധി മുതലെടുക്കാൻ ശക്തമായി മുന്നോട്ടുപോകാൻ നേതാക്കൾ തീരുമാനിച്ചു.

ADVERTISEMENT

പലസ്തീനുവേണ്ടി സിപിഎം നടത്തുന്ന പരിപാടിയോട് കോൺഗ്രസിനോ ലീഗിനോ വിരോധമില്ലെങ്കിലും ഗൗരവമായ ഈ വിഷയം അവർ വിലകുറഞ്ഞ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നതിലാണ് എതിർപ്പെന്ന് വി.ഡി.സതീശൻ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

സിപിഎം പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ ലീഗിനെ കോൺഗ്രസ് സമ്മർദത്തിലാക്കിയെന്ന വാദം ശരിയല്ല. സിപിഎമ്മിന് കൃത്യമായ മറുപടി നൽകിയ ലീഗ് നിലപാടിൽ കോൺഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്.  ലീഗ് കോഴിക്കോട്ട് നടത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയാണ്. മലപ്പുറം  ഡിസിസിയുടെ നേതൃത്വത്തിൽ പലസ്തീനു വേണ്ടി പരിപാടികൾ നടത്തിയതിനാൽ  സിപിഎം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ കോൺഗ്രസും ലീഗിലേത് അവരും തീർക്കും. ആഭ്യന്തര പ്രശ്നങ്ങളിൽ പരസ്പരം ഇടപെടാറില്ലെന്നും ലീഗിനെതിരെ സമസ്തയിലെ ചില നേതാക്കൾ തന്നെ സമീപിച്ചെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ ചർച്ചചെയ്തു പരിഹരിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫിനെതിരായ വലിയ ക്യാംപെയ്നിന് യുഡിഎഫ് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുനേതാക്കളുമായും സൗഹൃദചർച്ചയാണ് നടന്നതെന്ന് സാദിഖലി തങ്ങളും വ്യക്തമാക്കി.  ലീഗ് നേതാക്കളായ പി.എം.എ.സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ.ബഷീർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചർച്ചയിൽ പങ്കെടുത്തു.

ADVERTISEMENT

കെപിസിസി പലസ്തീൻ ഐക്യദാർഢ്യ  റാലി ആലോചിക്കുന്നു: കെ.സുധാകരൻ

കെപിസിസി പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് കെ.സുധാകരൻ. അതെക്കുറിച്ച് വിശദമായ ചർച്ച നടക്കുന്നുണ്ട്. അതേസമയം ഇടയ്ക്കിടെ സിപിഎം ലീഗിനെ അവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. കോൺഗ്രസും ലീഗും തമ്മിൽ പ്രശ്നങ്ങളില്ല. ജില്ലയിലെ കോൺഗ്രസിനുള്ളിലും പ്രശ്നങ്ങളില്ല. മാധ്യമങ്ങൾ കെട്ടിപ്പൊക്കി കൊണ്ടുവരാതിരുന്നാൽ മതി. ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട വിഷയം അച്ചടക്കസമിതി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.