മലപ്പുറം ∙ ജില്ലയിലെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ അഗ്നിരക്ഷാ സേന. കുട്ടികൾ ജലാശയ അപകടങ്ങളിൽപെടുന്നതു കുറയ്ക്കാനുള്ള കർമപദ്ധതിയാണു ജില്ലാ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേന ആവിഷ്കരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്നതിനൊപ്പം ബോധവൽക്കരണവും നൽകും. ‘മിടിപ്പ്’ എന്ന പേരി‍ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ജില്ലയിലെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ അഗ്നിരക്ഷാ സേന. കുട്ടികൾ ജലാശയ അപകടങ്ങളിൽപെടുന്നതു കുറയ്ക്കാനുള്ള കർമപദ്ധതിയാണു ജില്ലാ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേന ആവിഷ്കരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്നതിനൊപ്പം ബോധവൽക്കരണവും നൽകും.

ADVERTISEMENT

‘മിടിപ്പ്’ എന്ന പേരി‍ൽ നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ കുട്ടികൾക്കുള്ള ശിശുദിന സമ്മാനമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ആദ്യഘട്ട കർമപദ്ധതി ഒരു വർഷം നീളും. ലോഗോ കലക്ടർ വി.ആർ.വിനോദ്, ജില്ലാ ഫയർ ഓഫിസർ വി.കെ. ഋത്വിജിനു കൈമാറി പ്രകാശനം ചെയ്തു. മലപ്പുറം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ ഇ.കെ.അബ്ദുൽ സലീം, സിവിൽ ഡിഫൻസ് ഡിവിഷനൽ വാർഡൻ ടി.അനൂപ്, ഡപ്യൂട്ടി ഡിവിഷനൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ പങ്കെടുത്തു.

മിടിപ്പ്
സംസ്ഥാനത്ത് ജലാശയ അപകടങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാനും ജലാശയ അപകടങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്താനും അടിയന്തരനടപടി  സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശിച്ചതിനെത്തുടർന്നാണ് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും ചേർന്ന് പദ്ധതി ആവിഷ്കരിച്ചത്.

ADVERTISEMENT

പോസ്റ്റർ പ്രചാരണം വഴിയും പ്രിന്റ്, ഡിജിറ്റൽ മീഡിയ വഴിയും വിവിധ മത്സരങ്ങൾ നടത്തിയും ബോധവൽക്കരണം നടത്തും. ഒപ്പം ഫ്ലാഷ്മോബ്, തെരുവുനാടകം, സംഗീത ശിൽപം, പ്രദർശന സ്റ്റാൾ, ചുമരെഴുത്ത്, മുന്നറിയിപ്പ് ബോർഡുകൾ, യൂത്ത് മീറ്റ് റോഡ് ഷോ എന്നിവയുമുണ്ടാകും.

നീന്തൽ പരിശീലനം
കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി പ്രത്യേക പരിശീലനം തന്നെ സിവിൽ ഡിഫൻസ് അംഗങ്ങളായ വി.പി.ബിജി, പി.നജീബ് എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് നൽകിയിരുന്നു. വനിതകൾ ഉൾപ്പെടെ 101 സിവിൽ ഡിഫൻസ് അംഗങ്ങളെയും ജില്ലയിലെ 8 ഫയർ സ്റ്റേഷനിലെ ജീവനക്കാരെയും നീന്തൽ പരിശീലനം നൽകാൻ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകളുമായി ബന്ധപ്പെട്ട്, നീന്തൽ അറിയാത്ത കുട്ടികളെ കണ്ടെത്തി തുടർച്ചയായി പരിശീലനം നൽകും. നീന്തൽക്കുളങ്ങൾ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണു ലഭ്യമാക്കുക. ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്കും ഇതോടൊപ്പം പരിശീലനം നൽകും. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, താനൂർ, പൊന്നാനി, തിരുവാലി, നിലമ്പൂർ ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം.

ADVERTISEMENT

സഹകരണം വേണം
മിടിപ്പ് ജലസുരക്ഷ പരിപാടിയോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണമെന്ന് ജില്ലാ ഫയർ ഓഫിസർ വി.കെ.ഋത്വീജ് അഭ്യർഥിച്ചു. ജില്ലയെ ജലാശയ അപകട മുക്തമാക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.