കാക്കഞ്ചേരിയിൽ 5 മാസമായി വാഹന യാത്രക്കാർക്ക് കുരുക്ക്; ബദൽ റോഡും പാര, വഴിമുടക്കാൻ ലോറിയും
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിലും അനുബന്ധ ഭാഗങ്ങളിലും 5 മാസമായി വാഹന യാത്രക്കാർക്ക് കുരുക്ക്. പലപ്പോഴും 2 മണിക്കൂർ വരെ ദേശീയപാതയിൽ അകപ്പെടുന്ന അവസ്ഥ. രാത്രികളിൽ പലപ്പോഴും റോഡിൽ കുരുങ്ങി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു. അയൽ സംസ്ഥാനക്കാരും രോഗികളും വിഐപികളും അടക്കം ആയിരങ്ങളാണ് പലപ്പോഴും
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിലും അനുബന്ധ ഭാഗങ്ങളിലും 5 മാസമായി വാഹന യാത്രക്കാർക്ക് കുരുക്ക്. പലപ്പോഴും 2 മണിക്കൂർ വരെ ദേശീയപാതയിൽ അകപ്പെടുന്ന അവസ്ഥ. രാത്രികളിൽ പലപ്പോഴും റോഡിൽ കുരുങ്ങി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു. അയൽ സംസ്ഥാനക്കാരും രോഗികളും വിഐപികളും അടക്കം ആയിരങ്ങളാണ് പലപ്പോഴും
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിലും അനുബന്ധ ഭാഗങ്ങളിലും 5 മാസമായി വാഹന യാത്രക്കാർക്ക് കുരുക്ക്. പലപ്പോഴും 2 മണിക്കൂർ വരെ ദേശീയപാതയിൽ അകപ്പെടുന്ന അവസ്ഥ. രാത്രികളിൽ പലപ്പോഴും റോഡിൽ കുരുങ്ങി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു. അയൽ സംസ്ഥാനക്കാരും രോഗികളും വിഐപികളും അടക്കം ആയിരങ്ങളാണ് പലപ്പോഴും
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിലും അനുബന്ധ ഭാഗങ്ങളിലും 5 മാസമായി വാഹന യാത്രക്കാർക്ക് കുരുക്ക്. പലപ്പോഴും 2 മണിക്കൂർ വരെ ദേശീയപാതയിൽ അകപ്പെടുന്ന അവസ്ഥ. രാത്രികളിൽ പലപ്പോഴും റോഡിൽ കുരുങ്ങി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു. അയൽ സംസ്ഥാനക്കാരും രോഗികളും വിഐപികളും അടക്കം ആയിരങ്ങളാണ് പലപ്പോഴും നടുറോഡിൽ വാഹനങ്ങളിൽ അകപ്പെടുന്നത്. ആംബുലൻസുകൾക്ക് പോലും വഴിയൊരുക്കാൻ ക്ലേശിക്കേണ്ട അവസ്ഥ. തടസ്സമില്ലാത്ത വാഹന ഗതാഗതം അപൂർവ സന്ദർഭങ്ങളിൽ മാത്രം. ഗതാഗത തടസ്സം പ്രതീക്ഷിക്കാതെ എൻഎച്ച് നിർമാണം നടത്തുന്നതാണ് തിരിച്ചടി. ഗതാഗത സൗകര്യം ഉറപ്പാക്കി നിർമാണം നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്നങ്ങളേ കാക്കഞ്ചേരിയിലുള്ളുവെന്ന് കരുതുന്നവരാണേറെ.
∙ ബദൽ റോഡും പാര
കെഫ് ഭൂമിയിൽനിന്ന് മുൻപ് മണ്ണിടിഞ്ഞതിനെ തുടർന്ന് അടച്ച സർവീസ് റോഡ് ഇപ്പോഴും തുറന്നിട്ടില്ല. സമീപം ഒരുക്കിയ താൽക്കാലിക ബദൽ സർവീസ് റോഡ് കഴിഞ്ഞ ദിവസം കുറച്ചുകൂടി മാറ്റി. തൊട്ടരികെ ആറുവരിപ്പാത നിർമിക്കാൻ അരികുഭിത്തി നിർമാണവും തുടങ്ങി. അവിടെ നിന്നുള്ള മണ്ണ് ബദൽ റോഡിൽ വീണതോടെ പാത ചെളിക്കുളമാകുകയാണ്. വാഹനങ്ങൾ തെന്നി യാത്ര മന്ദഗതിയിലുമാകുന്നു. റോഡിലെ കുഴിയും വില്ലനാണ്. ബുധൻ രാത്രി കോഴിക്കോട് ദിശയിലേക്കുള്ള വാഹനങ്ങൾ 2 മണിക്കൂറിലേറെ നടുറോഡിൽ അകപ്പെടാൻ ഇടയാക്കി. അടച്ച സർവീസ് റോഡിനരികെ കെഫ് ഭൂമിയിൽ മതിൽ നിർമാണം പൂർത്തിയായി.
കോൺക്രീറ്റിങ് അടക്കമുള്ള ജോലികൾ നടത്തിയാൽ സർവീസ് റോഡ് തുറക്കാനാകും. അത് എന്നുണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത. ഇതിനിടെ പുതിയ ബദൽ റോഡിൽ മണ്ണിടൽ ഗതാഗത പ്രശ്നത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ പണികൾ നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവരെ കണ്ട് ജനകീയ സമിതി കൺവീനർ കെ.ആർ.ശ്രീഹരി ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതത്തിന് പുതിയ വഴി തുറക്കാതെ സഞ്ചാര പാതയിൽ മണ്ണിട്ട് കുഴിയടക്കുന്നത് കൂടുതൽ സങ്കീർണത സൃഷ്ടിക്കുമെന്ന് കണ്ടാണ് ഇടപെടൽ. ഇതേ ആവശ്യം വാഹന ഡ്രൈവർമാരും അറിയിച്ചിട്ടുണ്ട്. തൽക്കാലം പണികൾ നിർത്തിയതായി ശ്രീഹരി പറഞ്ഞു.
∙ വഴിമുടക്കാൻ ലോറിയും
യൂണിവേഴ്സിറ്റി, തൃശൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് തടസ്സമായി നിൽക്കുന്നവയിൽ ലോറിയുമുണ്ട്. വാഹനങ്ങളുടെ സുഗമയാത്രയ്ക്ക് തടസ്സമായി റോഡിന്റെ ഒരു ഭാഗത്ത് 3 മാസമായി ചരക്കുലോറി കിടക്കുകയാണ്. ക്രെയിൻ ഉപയോഗിച്ച് നീക്കുകയോ ഉടമയെ വിളിച്ചുവരുത്തി നീക്കുകയോ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ. ബുധൻ രാത്രി ഇന്ധനം തീർന്നതിനെ തുടർന്ന് മറ്റൊരു ലോറി റോഡിൽ അകപ്പെട്ടതും പ്രശ്‌നമായി. തൃശൂർ ഭാഗത്തേക്കുള്ള വാഹനയാത്ര ബുധൻ രാത്രി വലിയ ക്ലേശത്തിലായി.
∙ പഴയ റോഡും പ്രശ്നം
കാക്കഞ്ചേരി വളവിലെ ജംക്‌ഷനിൽ ഇപ്പോഴും 100 മീറ്റർ ദൂരം പഴയ റോഡ് തന്നെയാണ് ആശ്രയം. അവിടെ 2 വശങ്ങളിലും സർവീസ് റോഡ് നിർമിച്ചിട്ടില്ല. ഇരു വശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒരേ റോഡിലൂടെ പോകുന്നു. എൻഎച്ചിൽ പ്രദേശത്ത് പഴയ രീതിയിൽ ഒരേ പാത വഴിയുള്ള ഗതാഗതം ഇവിടെ മാത്രമേയുള്ളൂ. ചെട്യാർമാട് ഭാഗത്തുനിന്ന് കോഴിക്കോട് ദിശയിലേക്ക് മുഖ്യപാതയിലെ 3 ട്രാക്കുകൾ വഴി എത്തുന്ന വാഹനങ്ങളിൽ തൃശൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തിരിക്കുന്നത് ജംക്‌ഷനിൽ എത്തിയ ശേഷമാണ്. ഇതുമൂലം പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
∙ കിൻഫ്രയിലുള്ളവരും കുടുങ്ങി
കാക്കഞ്ചേരി ടൗണിൽ കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് വഴി ഇപ്പോൾ വാഹന ഗതാഗതമില്ല. പാതയോരത്ത് കിടങ്ങൊരുക്കി അതിൽ ഓട നിർമാണം പുരോഗമിക്കുകയാണ്. ഇതുമൂലം കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും അടക്കം ആയിരങ്ങൾ യാത്രാക്ലേശത്തിന് നടുവിലാണ്. ആറുവരി അടിപ്പാതയിൽ പ്രവേശിക്കണമെങ്കിൽ ചെട്യാർമാട് വരെ പോകണം. അടച്ച സർവീസ് റോഡ് വഴി കാക്കഞ്ചേരിയിലെ മേൽപാലത്തിൽ എത്തി തൃശൂർ ദിശയിലേക്കുള്ള റോഡിൽ പ്രവേശിച്ച് ചെട്യാർമാട് എത്തിയ ശേഷം ആറുവരിപ്പാതയിൽ പ്രവേശിക്കേണ്ട അവസ്ഥയാണ്. സർവീസ് റോഡരികെ ഓട നിർമാണം നടക്കുന്നതിനാൽ പലപ്പോഴും അതിന് കഴിയുന്നില്ല.
∙ സർവത്ര പൊടിപടലം
കാക്കഞ്ചേരി വളവിലും പരിസരങ്ങളിലും സദാ പൊടിപടലമാണ്. പലപ്പോഴും കാറ്റിൽ പറന്നെത്തുന്ന ചെമ്മൺപൊടി വാഹനങ്ങളിലെത്തി യാത്രക്കാർക്കും ദുരിതമാകുന്നു.വെള്ളം പമ്പ് ചെയ്ത് പൊടി ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം പാലിക്കുന്നില്ല. റോഡിൽ പലയിടത്തും ബൈക്ക് യാത്രികർ തെന്നിവീഴുന്നതും പതിവാണ്.
∙ മതിൽ പ്രശ്നം വീണ്ടും
കാക്കഞ്ചേരി വളവിൽ ചന്തയുടെ ഭൂമിക്കടുത്ത് പുതിയ സർവീസ് റോഡിന്റെ അരികുഭിത്തി വിള്ളൽ കാരണം പൊളിച്ചിടത്ത് പുനർനിർമാണം തുടങ്ങിയെങ്കിലും പിന്നെയും തർക്കം. പുതിയ മതിലിന്റെ അസ്ഥിവാരം ഉറപ്പിക്കാൻ മണ്ണെടുത്ത് താഴ്‌ത്തിയത് സ്വകാര്യ ഭൂമിയിലെന്ന വാദമുയർന്നതാണ് പ്രശ്നമായത്. അനന്തരം സർവേ നടത്തി പ്രശ്നം പരിഹരിച്ച ശേഷം മതിൽ നിർമാണം പുനരാരംഭിച്ചു. 10 മാസമായി എൻഎച്ചുമായുള്ള ബന്ധം മുറിഞ്ഞ കാക്കഞ്ചേരി– പള്ളിയാളി– ചെലൂപാടം റോഡിന്റെ പ്രശ്നം പരിഹരിച്ചിട്ടില്ല. പരിഹാരം ഉണ്ടാക്കാമെന്ന കലക്ടറുടെ ഉറപ്പിൽ പ്രതീക്ഷ അർപ്പിച്ചാണ് പ്രദേശവാസികൾ.