എടക്കര ∙ ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നു മുഴക്കവും ഇതിനോടനുബന്ധിച്ച് നേരിയ പ്രകമ്പനമുണ്ടായതു സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് കലക്ടർ വി.ആർ.വിനോദ്. എൻഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെയാണ് ഇതിനു നിയോഗിക്കുന്നത്. പഠനം നടത്തുന്നതിന് തീരുമാനമെടുത്ത് ഇതിനാവശ്യമായി വരുന്ന തുക സംസ്ഥാന സർക്കാർ

എടക്കര ∙ ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നു മുഴക്കവും ഇതിനോടനുബന്ധിച്ച് നേരിയ പ്രകമ്പനമുണ്ടായതു സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് കലക്ടർ വി.ആർ.വിനോദ്. എൻഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെയാണ് ഇതിനു നിയോഗിക്കുന്നത്. പഠനം നടത്തുന്നതിന് തീരുമാനമെടുത്ത് ഇതിനാവശ്യമായി വരുന്ന തുക സംസ്ഥാന സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നു മുഴക്കവും ഇതിനോടനുബന്ധിച്ച് നേരിയ പ്രകമ്പനമുണ്ടായതു സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് കലക്ടർ വി.ആർ.വിനോദ്. എൻഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെയാണ് ഇതിനു നിയോഗിക്കുന്നത്. പഠനം നടത്തുന്നതിന് തീരുമാനമെടുത്ത് ഇതിനാവശ്യമായി വരുന്ന തുക സംസ്ഥാന സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നു മുഴക്കവും ഇതിനോടനുബന്ധിച്ച് നേരിയ പ്രകമ്പനമുണ്ടായതു സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് കലക്ടർ വി.ആർ.വിനോദ്. എൻഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെയാണ് ഇതിനു നിയോഗിക്കുന്നത്. പഠനം നടത്തുന്നതിന് തീരുമാനമെടുത്ത് ഇതിനാവശ്യമായി വരുന്ന തുക സംസ്ഥാന സർക്കാർ അനുവദിക്കും. യന്ത്രങ്ങളുടെ സഹായത്താൽ രണ്ടോ മൂന്നോ മാസം നീണ്ടുനിൽക്കുന്ന പഠനത്തിൽ ഭൂമിക്കടിയിലെ മണ്ണിന്റെയും പാറകളുടെയും ജലത്തിന്റെ ഓരോ പാളികളുടെയും നില വിശദമായി പരിശോധിക്കുന്ന ജിയോഫിസിക്കൽ സ്റ്റഡിയാണു നടത്തുന്നത്. മനുഷ്യന്റെ ശരീരം സ്കാൻ ചെയ്യുന്നതുപോലെ ഭൂമിക്കടിയിലുള്ള ഓരോ ഭാഗങ്ങളും വിശദമായി പരിശോധിച്ച്  എന്താണു സംഭവിച്ചതെന്ന് കണ്ടെത്തും.

ഫെബ്രുവരിയോടെ പഠനം പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു ശതമാനം പോലും ആശങ്കയ്ക്ക് ഇടയില്ലെന്നാണ് ഇതുവരെ നടത്തിയ പരിശോധനാ റിപ്പോർട്ടുകൾ അവലോകനം ചെയ്ത സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചതെന്നും കലക്ടർ വ്യക്തമാക്കി. ഭൂമിക്കടിയിൽനിന്നു പലതവണ അസ്വാഭാവികമായ മുഴക്കങ്ങളുണ്ടാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. 17, 18 തീയതികളിലാണ് ആദ്യം മുഴക്കം കേൾക്കുന്നത്. ആ സമയത്തുതന്നെ ജില്ലാ ജിയോളജിസ്റ്റ്,  ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവരുടെ  സംഘത്തെ അയച്ച് പരിശോധന നടത്തിയിരുന്നു.

ADVERTISEMENT

ഇവർ വീണ്ടും പരിശോധന നടത്തി നൽകിയ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണിയുള്ള സാഹചര്യമില്ലെന്നു കണ്ടെത്തിയതെന്നും  കലക്ടർ പറഞ്ഞു. ആനക്കല്ല് പട്ടികവർഗ നഗറിലെ വിള്ളലുണ്ടായ വീടുകൾ കലക്ടർ സന്ദർശിച്ചു. ഇവിടെയുള്ള കുടുംബങ്ങളെയും തുടർന്ന് നാട്ടുകാരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. നിലമ്പൂർ തഹസിൽദാർ സി.ശ്രീകുമാർ, ഡപ്യൂട്ടി തഹസിൽദാർ റെനി വർഗീസ്, പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജൻ, വാർഡ് അംഗം ഓമന നാഗലോടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രകമ്പനം ഭൂമികുലുക്കമല്ല, അപകട സാധ്യതയുമില്ല
എടക്കര ∙ പോത്തുകല്ല് പഞ്ചായത്തിൽ ഭൂമിക്കടിയിലുണ്ടായ പ്രകമ്പനം അപകടകാരിയല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം. ആനക്കല്ല് കുന്നിൽ 17ന് വൈകിട്ട് നാലിനും  18ന് പുലർച്ചെ 4.45നും 29ന് രാത്രി ഒൻപതിനും 10.45നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവരാണ് സ്ഥലപരിശോധന നടത്തിയത്. സ്ഥലപരിശോധനാ റിപ്പോർട്ടും ലഭ്യമായ മറ്റു വിവരങ്ങളും മുൻ അനുഭവങ്ങളും വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനമാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കാര്യാലയത്തിന്റെ ഈ വിഷയത്തിലെ നിഗമനങ്ങൾ താഴെ പറയുന്നവയാണ്:

ADVERTISEMENT

∙ ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറേ ചെരുവിൽ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതൽ 95 മീറ്റർ വരെയുള്ള കുന്നിൻചെരുവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം.

∙ഭൂമിയുടെ ഉപരിതലത്തോടടുത്തുള്ള പാറകളുടെ ഘർഷണവും പൊട്ടലുംമൂലം പ്രാദേശികമായി ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവുമാണിതെന്നാണ് അനുമാനിക്കുന്നത്. ഇത്തരം പ്രതിഭാസം കേരളത്തിൽ പല പ്രദേശങ്ങളിലും മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ പൊതുവിൽ അപകടകാരിയല്ല.

∙ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മമായ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രതിഭാസത്തിനു കാരണം. ഭൂജല വിനിയോഗം മൂലം പാറകൾക്കുണ്ടാകുന്ന സ്ഥാനചലനം, കുഴൽക്കിണറുകളിലൂടെ ഭൂമിയുടെ ഉള്ളിലുള്ള ചെറിയ അറകളിൽ അടങ്ങിയ വായു പുറത്തേക്കുപോകുമ്പോൾ പാറകൾക്കുണ്ടാകുന്ന സ്ഥാനചലനം എന്നിവയും ഇത്തരം പ്രതിഭാസത്തിനു കാരണമാകാറുണ്ട്.

∙കെട്ടിടങ്ങളുടെ പഴക്കവും ഘടനാപരമായ ബലഹീനതയും കാരണം ഇത്തരം പ്രകമ്പനം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ തറയിലും ലിന്റൽ ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള പൊട്ടലുകൾ കാണാറുണ്ട്. ഈ പൊട്ടലുകളുടെ തോതും രീതിയുമനുസരിച്ച് എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ച് കേടുപാടുകൾ മാറ്റി തുടർന്നും ഉപയോഗിക്കാവുന്നതാണ്.

∙പ്രദേശത്തിന്റെ ഘടന കൂടുതൽ കൃത്യമായി മനസിലാക്കുന്നതിന് ഈ കുന്നിൻചെരുവ് ജിയോഫിസിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കോഴിക്കോട് എൻഐടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യാലയം ബന്ധപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

∙ഭൂമികുലുക്കം നിലവിൽ പ്രവചന സംവിധാനങ്ങളുള്ള പ്രകൃതി പ്രതിഭാസമല്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം നിരീക്ഷിക്കുവാനും കാറ്റലോഗ് സൂക്ഷിക്കുവാനുമുള്ള ചുമതല. അതത് സമയത്തെ പ്രധാന ഭൂമികുലുക്കങ്ങൾ https://seismo.gov.in/MIS/riseq/earthquake ൽ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വകുപ്പിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ സീസ്മോളജി ആണ് ആധികാരികമായി ഭൂമികുലുക്കം സംബന്ധിച്ച പഠനവും  നിരീക്ഷണവും നടത്തുന്നത്. ആനക്കല്ലിലുണ്ടായ പ്രകമ്പനം കേന്ദ്ര കാറ്റലോഗിൽ ഭൂമികുലുക്ക നിരീക്ഷണ ഉപകരണങ്ങളിൽനിന്ന്  രേഖപ്പെടുത്തിയിട്ടില്ല.

∙ഭൂചലനം അനുഭവപ്പെട്ടാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. https://shorturl.at/YGfpY.ഭൂചലനം ഉണ്ടായാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾസംബന്ധിച്ച ഭിന്നശേഷി സൗഹൃദ വിഡിയോ ലിങ്ക് https://www.youtube.com/watch?v=Z6cG_OfhNos

English Summary:

Anakal, Kerala is experiencing a strange phenomenon - a rumbling sound accompanied by slight tremors. To investigate the cause, Collector V.R. Vinod announced a detailed geophysical study to be conducted by experts from NIT. The study, funded by the state government, will involve examining the layers of soil, rocks, and water beneath the earth's surface.