തെരുവുനായ്ക്കുട്ടികളെ വിഷം കൊടുത്ത് കൊന്നത് അന്വേഷിക്കണം; പൊലീസിനോട് സ്‌മിത തോമസ്
എടക്കര ∙ സ്‌മിത തോമസ് എന്ന ഒരു മൃഗസ്നേഹി കഴിഞ്ഞ 4 ദിവസമായി പൊലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫിസും കയറി നടക്കുകയാണ്. ഇവർ കഴിഞ്ഞ 3 മാസത്തോളമായി സ്‌ഥിരമായി ഭക്ഷണം നൽകി വരുന്ന 4 തെരുവുനായ്ക്കുട്ടികളെ ആരോ വിഷം കൊടുത്ത് കൊന്നത് അന്വേഷിക്കാൻ വേണ്ടിയാണ്. ടൗണിൽ മോനോൻപൊട്ടി ഭാഗത്തുണ്ടായിരുന്ന നായക്കുട്ടികളെയാണ് കൊന്നത്.

ഈ സംഭവത്തിൽ കേസെടുത്ത് മുന്നോട്ടുപോകണമെങ്കിൽ നായക്കുട്ടികളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് പൊലീസ് അറിയിച്ചത്. അതിനു മുന്നോടിയായി പേവിഷബാധ സ്‌ഥിരീകരിക്കുന്നതിനായി തൃശൂർ പൂക്കോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെത്തിക്കണം. ഇത് പഞ്ചായത്താണ് ചെയ്യേണ്ടത്.
എന്നാൽ, ഇതിനുള്ള ഫണ്ടില്ലെന്ന കാരണത്താൽ 4 ദിവസമായി ജഡങ്ങൾ സംഭവസ്‌ഥലത്ത് തന്നെ കിടക്കുകയാണ്. പ്രദേശത്ത് തെരുവുനായ്ക്കൾക്ക് വിഷം നൽകിയും അല്ലാതെയും കൊല്ലുന്നത് വ്യാപകമായിരിക്കയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.