സംഘാടനമികവ്, വണ്ടൂരിലെ ജനാവലി ഹൃദയത്തിലേറ്റിയ ജില്ലാ കേരളോത്സവം ജനകീയോത്സവമായി
വണ്ടൂർ ∙ കൃത്യമായ ആസൂത്രണമികവുകൊണ്ട് അടുക്കുംചിട്ടയുമായി നടത്തിയ മത്സരങ്ങൾ ഇത്തവണത്തെ ജില്ലാ കേരളോത്സവത്തെ ശ്രദ്ധേയമാക്കി. 9 ദിവസം നടന്ന മത്സരങ്ങളിൽ മുൻപൊരിക്കലും ഇല്ലാത്ത പങ്കാളിത്തമാണുണ്ടായത്. സംഘാടനം കുറ്റമറ്റതായതോടെ വണ്ടൂരിലും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം മത്സരങ്ങളും നടത്താനായി. മത്സര

വണ്ടൂർ ∙ കൃത്യമായ ആസൂത്രണമികവുകൊണ്ട് അടുക്കുംചിട്ടയുമായി നടത്തിയ മത്സരങ്ങൾ ഇത്തവണത്തെ ജില്ലാ കേരളോത്സവത്തെ ശ്രദ്ധേയമാക്കി. 9 ദിവസം നടന്ന മത്സരങ്ങളിൽ മുൻപൊരിക്കലും ഇല്ലാത്ത പങ്കാളിത്തമാണുണ്ടായത്. സംഘാടനം കുറ്റമറ്റതായതോടെ വണ്ടൂരിലും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം മത്സരങ്ങളും നടത്താനായി. മത്സര ഇനങ്ങൾക്കു പുറമേ അവസാന ദിവസങ്ങളിൽ രാവു പകലാക്കി നടന്ന കലാ, സാംസ്കാരിക, സംഗീത പരിപാടികൾ കൂടിയായപ്പോൾ ജനം ഒഴുകിയെത്തി.
വണ്ടൂർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം കെ.ടി.അജ്മലിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും അംഗങ്ങളും മുഴുവൻ ദിവസവും സജീവമായി വണ്ടൂരിലുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജുവിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരും നടത്തിപ്പിന്റെ ഭാഗമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്കർ ആമയൂരും അംഗങ്ങളും ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും രംഗത്തുണ്ടായിരുന്നു. കലാമത്സരങ്ങളുടെ ഉൾപ്പെടെ നടത്തിപ്പിന് ഒ.കെ.ശിവപ്രസാദ്, സി.കെ.ജയ്‌രാജ്, യു.സി.സജിത്ത്, യു.സി.നാരായണൻ, എൻ.ശങ്കരനുണ്ണി, അനീഷ് പന്തലായനി, പി.ജിനേഷ്, പി.കെ.അരുൺ, വി.ഹഫ്സത്ത്, എ.എ.ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരുടെ കൂട്ടായ്മ വിശ്രമമില്ലാതെ പ്രവർത്തിച്ചു.
അത്‌ലറ്റിക്, ഓഫ് സ്റ്റേജ്, സ്റ്റേജ് ഇനങ്ങൾ വേദികളും സ്റ്റേജുകളും തിരിച്ചുള്ള അവതരണ ക്രമം തയാറാക്കി മത്സരാർഥികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മുൻകൂട്ടി നൽകാൻ കഴിഞ്ഞതും വിജയമായി. അത്‌ലറ്റിക് മത്സരങ്ങളുടെ നടത്തിപ്പിനായി കായികാധ്യാപകരും യുവജന ക്ലബ് ഭാരവാഹികളും ഫുട്ബോൾ സംഘാടകരുമെല്ലാം കൈകോർത്തു. യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫിസർ ആഷ എസ്.ബാബുവിന്റെ നേതൃത്വത്തിൽ യൂത്ത് കോഓർഡിനേറ്റർമാരും ടീം കേരള സന്നദ്ധ പ്രവർത്തകരും എല്ലാം സജീവമായി പ്രവർത്തിച്ചു. പൊലീസും ട്രോമാകെയർ പ്രവർത്തകരും ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏറ്റെടുത്തു.