മൂന്നിയൂർ ∙ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മുൻകൂട്ടി അറിയിക്കാതെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയതിനെതിരെ കർഷകർ ജലസേചന വകുപ്പ് അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു, ഇതേ തുടർന്ന് അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി. കൃഷിക്ക് വെള്ളം തടഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നിയൂർ ∙ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മുൻകൂട്ടി അറിയിക്കാതെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയതിനെതിരെ കർഷകർ ജലസേചന വകുപ്പ് അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു, ഇതേ തുടർന്ന് അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി. കൃഷിക്ക് വെള്ളം തടഞ്ഞു നിർത്തുന്നതിന്റെ ഭാഗമായാണ് മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തുന്നത്. 

സാധാരണ എല്ലാ തവണയും ഷട്ടർ താഴ്ത്തുമ്പോൾ വെഞ്ചാലി, മോര്യാകാപ്പ് പാടശേഖരങ്ങളിലെ കർഷകരെ വിവരമറിയിക്കാറുണ്ട്. ഷട്ടർ താഴ്ത്തുമ്പോൾ തടഞ്ഞു വയ്ക്കുന്ന വെള്ളം പുഴ വഴി വെഞ്ചാലി, മോര്യാകാപ്പ് വയലുകളിലേക്കെത്തും. ഇതു തടയുന്നതിനായി വെഞ്ചാലി വിസിബിയിലും വട്ടച്ചിറ വിസിബിയിലും പലക സ്ഥാപിച്ച് വെള്ളം കയറുന്നത് തടഞ്ഞു നിർത്താറാണു പതിവ്. ഇല്ലെങ്കിൽ പാടശേഖരങ്ങളിലേക്ക് വെള്ളം കയറും. 

ADVERTISEMENT

ഇത്തവണ ഷട്ടർ അടച്ചപ്പോൾ കർഷകരെ അറിയിക്കാൻ വിട്ടുപോയതിനെ തുടർന്ന് ഇവർക്ക് മുൻകരുതൽ എടുക്കാനായില്ല. ഇതുകാരണം വെഞ്ചാലി, മോര്യാകാപ്പ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. കൃഷിയിറക്കാനായി ഒരുക്കങ്ങൾ നടത്തിയ വയലുകളിലേക്കാണ് വെള്ളം കയറിയത്. ഇത് കർഷകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. 

പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കർഷകർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.ഇക്കാര്യം ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തുകയായിരുന്നു. വലിയ ഷട്ടറാണ് ഉയർത്തിയത്. ഇതോടെ വയലുകളിലെ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ട്. ഷട്ടർ അടയ്ക്കുമ്പോൾ കർഷകരെ വിവരമറിയിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT