പൊന്നാനി ∙ ‘സംസ്ഥാനത്തിന്റെ രണ്ടറ്റവും തൊട്ട് ആറുവരിപ്പാത പൊന്നാനിയിലൂടെ കടന്നുപോകുമ്പോൾ തുറമുഖ നഗരമായ പൊന്നാനിക്കെന്തു ഗുണം?’– ചോദ്യത്തിന് നഗരസഭാധ്യക്ഷനും സെക്രട്ടറിക്കും ഉത്തരമില്ല. അടിപ്പാത നിർമിക്കാനും അഴുക്കുചാൽ ശരിയാക്കാനും ജനകീയ പ്രതിഷേധത്തെത്തുടർന്ന് പേരിനൊരു ഇടപെടൽ നടത്തിയെന്നല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ ‘സംസ്ഥാനത്തിന്റെ രണ്ടറ്റവും തൊട്ട് ആറുവരിപ്പാത പൊന്നാനിയിലൂടെ കടന്നുപോകുമ്പോൾ തുറമുഖ നഗരമായ പൊന്നാനിക്കെന്തു ഗുണം?’– ചോദ്യത്തിന് നഗരസഭാധ്യക്ഷനും സെക്രട്ടറിക്കും ഉത്തരമില്ല. അടിപ്പാത നിർമിക്കാനും അഴുക്കുചാൽ ശരിയാക്കാനും ജനകീയ പ്രതിഷേധത്തെത്തുടർന്ന് പേരിനൊരു ഇടപെടൽ നടത്തിയെന്നല്ലാതെ പാതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നീക്കമൊന്നുമില്ല. മേൽപാലം വന്നാൽ ചമ്രവട്ടം ഇടവഴിയാകും. പഴയ കച്ചവടം ഇല്ലാതായെന്ന് വ്യാപാരികൾ തന്നെ പറയുന്നു.

നഗരഹൃദയത്തിൽ പാതയിലേക്ക് കടക്കാനും ഇറങ്ങാനും വഴിയില്ല. ആറുവരിപ്പാതയുമായി ബന്ധപ്പെടുന്ന ഒന്നും പൊന്നാനിയിൽ വിഭാവനം ചെയ്തില്ല. ആറുവരിപ്പാതയിലേക്കുള്ള വഴി പൊന്നാനിയിൽ ഏതൊക്കെ ഭാഗത്താണെന്ന് പോലും അധികാരികൾക്കറിയില്ല. പാത എങ്ങനെയായിത്തീരുമെന്നോ എന്തു സംഭവിക്കുമെന്നോ നഗരസഭാ ഭരണസമിതിക്ക് ഒരു ധാരണയുമില്ല. ഒരു ഇടപെടലും നടത്തുന്നുമില്ല.

ADVERTISEMENT

മറക്കരുത്; ഇത് തുറമുഖ നഗരം
പൊന്നാനി സംസ്ഥാനത്തെ ആദ്യത്തെ തുറമുഖ നഗരങ്ങളിലൊന്നാണെന്നത് ദേശീയപാതാ അതോറിറ്റി മറന്നു. ഭാവിയിൽ റെയിൽവേ സ്റ്റേഷൻ വരുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന ഇൗ നഗരത്തിന് വീണ്ടും ഒരു സമൃദ്ധിയുടെ തുറമുഖ കാലമുണ്ടാകും. ആറുവരിപ്പാത ഇൗ നാടിന്റെ ഹൃദയത്തെ തൊട്ടാണ് കടന്നുപോകേണ്ടത്. വെറുതേ ഒരു എക്സിറ്റും എൻട്രിയും ഉണ്ടായാൽ പോരാ. ആറുവരിപ്പാതയിലെ പ്രധാന കേന്ദ്രമായി പൊന്നാനി മാറണമെന്നാണ് ജനകീയ ആവശ്യം.

കാണാതെ പോകുന്ന സാധ്യതകൾ 
ആറുവരിപ്പാതയിൽ പൊന്നാനിയിൽ ഒരു വിശ്രമകേന്ദ്രം, പാതയുമായി നേരിട്ട് ബന്ധപ്പെടുന്ന ബസ് സ്റ്റാൻഡ്, ഇൻഫർമേഷൻ‌ സെന്റർ‌... അങ്ങനെ ദീർഘദൂര യാത്രക്കാർക്ക് പൊന്നാനിയിലൊന്ന് ഇറങ്ങാൻ തോന്നുന്ന സാധ്യതകൾ ഏറെ മുന്നിലുണ്ട്. ആറുവരിപ്പാത കടന്നു പോയാലും ചമ്രവട്ടം ജംക്‌ഷൻ വെറും പ്രാദേശിക നഗരപ്രദേശമായി ഒതുങ്ങും. യാത്രക്കാരെ പൊന്നാനിയിലേക്ക് സ്വാധീനിക്കാൻ പാതയോരത്ത് ഒന്നും ആസൂത്രണം ചെയ്തിട്ടില്ല.