ചിത്രങ്ങളിൽ ജീവിക്കുന്ന ഗാന്ധിജി; മാപ്പിളകലാ അക്കാദമിയിൽ പ്രദർശനം
കൊണ്ടോട്ടി ∙ ഗാന്ധിജി നടത്തിയ വിദേശയാത്രകൾ, നേതൃത്വം നൽകിയ സമരങ്ങൾ... അങ്ങനെ, കുട്ടിക്കാലം മുതൽ മരണം വരെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 1000 ചിത്രങ്ങൾ. മാപ്പിളകലാ അക്കാദമിയിലാണ് ദശവാർഷികത്തോടനുബന്ധിച്ച് ഈ അപൂർവ പ്രദർശനം. ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ സലിം പടവണ്ണയുടെ ശേഖരങ്ങളിലെ ചിത്രങ്ങളാണ്

കൊണ്ടോട്ടി ∙ ഗാന്ധിജി നടത്തിയ വിദേശയാത്രകൾ, നേതൃത്വം നൽകിയ സമരങ്ങൾ... അങ്ങനെ, കുട്ടിക്കാലം മുതൽ മരണം വരെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 1000 ചിത്രങ്ങൾ. മാപ്പിളകലാ അക്കാദമിയിലാണ് ദശവാർഷികത്തോടനുബന്ധിച്ച് ഈ അപൂർവ പ്രദർശനം. ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ സലിം പടവണ്ണയുടെ ശേഖരങ്ങളിലെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
അക്കാദമി അധികൃതരും പ്രദർശനം കാണാനെത്തിയ വിദ്യാർഥികളും ഗാന്ധിജിയുടെ ചിത്രങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ച് ഗാന്ധിസ്മരണ നടത്തി ‘ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ’ എന്ന പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് അക്കാദമിയിലെ തിയറ്ററിൽ ‘ഗാന്ധി’ സിനിമയുടെ പ്രദർശനവും നടന്നു.
കൊണ്ടോട്ടി അൽ റൈഹാൻ കോളജ്, കാലിക്കറ്റ് എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ, കുഴിമണ്ണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, തിരൂർ മലയാളം സർവകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കൂട്ടത്തോടെ ഇന്നലെ വിദ്യാർഥികളെത്തി.
കോളജ് വിദ്യാഭ്യാസം മുതൽ മനസ്സിലുണ്ടായ ആഗ്രഹമാണ് ഗാന്ധിജിയുടെ ചിത്രശേഖരത്തിനു പിന്നിലെന്ന് സലിം പടവണ്ണ പറഞ്ഞു. നേരത്തേ ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ സലീമിനെ തേടി, ഗാന്ധിചിത്രങ്ങളുടെ ശേഖരത്തിന് കഴിഞ്ഞ വർഷം യൂണിവേഴ്സൽ വേൾഡ് റെക്കോർഡും എത്തിയിരുന്നു. ഫോട്ടോ, സിനിമാ പ്രദർശനങ്ങൾ 11 വരെ തുടരുമെന്ന് അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അറിയിച്ചു.
ഗാന്ധി ചിത്രപ്രദർശനത്തിനു പുറമേ, അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയം, മലബാർ സമരം ഫോട്ടോ ഗാലറി, കൊണ്ടോട്ടി നേർച്ച ഫോട്ടോ ഗാലറി എന്നിവ കാണാൻ വിദ്യാർഥികൾക്ക് 10 രൂപയാണ് ടിക്കറ്റ് നിരക്ക്. മുതിർന്നവർക്ക് 20 രൂപയും. മാപ്പിളകലാ അക്കാദമി: 0483 2711432.