കുറ്റിപ്പുറം ∙ ജില്ലയിലെ പുഴയോര വിനോദ സഞ്ചാരകേന്ദ്രമായ കുറ്റിപ്പുറം നിളയോരം പാർക്കിൽ കുട്ടികൾക്കായി ഗെയിം സോൺ വരുന്നു. രണ്ടാംഘട്ട വികസനത്തിന് ശേഷമാണ് കുട്ടികളുടെ വിഭാഗം വിപുലീകരിക്കുന്നത്.പാർക്കിനുള്ളിൽ ഇൻഡോർ സംവിധാനത്തിലാണ് ഗെയിം സോൺ സജ്ജീകരിക്കുന്നത്. ഇതിനുള്ള ടെൻഡർ ഉറപ്പിച്ചു. ശീതീകരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ ജില്ലയിലെ പുഴയോര വിനോദ സഞ്ചാരകേന്ദ്രമായ കുറ്റിപ്പുറം നിളയോരം പാർക്കിൽ കുട്ടികൾക്കായി ഗെയിം സോൺ വരുന്നു. രണ്ടാംഘട്ട വികസനത്തിന് ശേഷമാണ് കുട്ടികളുടെ വിഭാഗം വിപുലീകരിക്കുന്നത്. പാർക്കിനുള്ളിൽ ഇൻഡോർ സംവിധാനത്തിലാണ് ഗെയിം സോൺ സജ്ജീകരിക്കുന്നത്. ഇതിനുള്ള ടെൻഡർ ഉറപ്പിച്ചു. ശീതീകരിച്ച ഹാളിലാണ് കുട്ടികൾക്കായി വിവിധ വിനോദോപാദികൾ സ്ഥാപിക്കുന്നത്. ടിക്കറ്റ് നൽകി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

സ്വകാര്യ ഏജൻസിയാണ് ഗെയിം സോൺ നടത്തുക. ഇതിനായി പ്രത്യേകം ട്രാൻസ്ഫോമറും പാർക്കിൽ ഉടൻ സ്ഥാപിക്കും. പാർക്കിലെ ചിൽഡ്രൻസ് കോർണറിൽ കൂടുതൽ കളി ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യദുകൃഷ്ണൻ സ്മാരക ചിൽഡ്രൻസ് കോർണർ ഇപ്പോൾ കാടുമൂടി കിടക്കുകയാണ്. നേരത്തെയുണ്ടായിരുന്ന ഉപകരണങ്ങൾ വർഷങ്ങൾക്ക് മുൻപ് തകരാറിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്തുന്ന പാർക്കാണിത്. എന്നാൽ കുട്ടികൾക്കുള്ള കളിസ്ഥലവും ഉപകരണങ്ങളും ഇല്ലാത്തത് തിരിച്ചടിയായിരുന്നു.

ADVERTISEMENT

ടിക്കറ്റും പാർക്കിങ്ങും സ്വകാര്യ കമ്പനിക്ക്
നിളയോരം പാർക്കിലെ ടിക്കറ്റ് കൗണ്ടറും പാർക്കിങ് സംവിധാനവും ഇനി കരാറുകാർക്ക്. ഇതിനുള്ള ടെൻഡർ 19വരെ നൽകാം. പ്രളയത്തിനും കോവിഡിനും ശേഷം ടിക്കറ്റ് വിൽപനയും പാർക്കിങ് ഫീസ് ഈടാക്കലും ഡിടിപിസി നേരിട്ടായിരുന്നു. ഇനിമുതൽ ഇതിനായി കരാറുകാരെ നിയോഗിക്കും.