എടക്കര∙ ബംഗാളിൽനിന്നു ‌ട്രെയിൻ മാർഗമെത്തിച്ച 18 കിലോഗ്രാം കഞ്ചാവുമായി 4 അതിഥിത്തൊഴിലാളികളെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ബംഗാൾ സൗത്ത് 24 പർഗാനസ് സ്വദേശികളായ അബ്ദുൽ റഹ്മാൻ (23), കരീം ഖാൻ (24), ഖുശിബുൾ (43) അംജത് ഖാൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒൻപതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര∙ ബംഗാളിൽനിന്നു ‌ട്രെയിൻ മാർഗമെത്തിച്ച 18 കിലോഗ്രാം കഞ്ചാവുമായി 4 അതിഥിത്തൊഴിലാളികളെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന്  അറസ്റ്റ് ചെയ്തു. ബംഗാൾ സൗത്ത് 24 പർഗാനസ് സ്വദേശികളായ അബ്ദുൽ റഹ്മാൻ (23), കരീം ഖാൻ (24), ഖുശിബുൾ (43)  അംജത് ഖാൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ  ഒൻപതോടെ ചുങ്കത്തറ പൂച്ചക്കുത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്. അതിഥിത്തൊഴിലാളികൾ മുഖേന ജില്ലയിലേക്ക്  കഞ്ചാവ് കടത്തുന്ന സംഘങ്ങളെയും  ഏജന്റുമാരെയും കുറിച്ച് ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് രഹസ്യവിവരം ലഭിച്ചിരുന്നു.

അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ അവിടെനിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാർക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വിൽപന നടത്തുന്ന  സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. വിപണിയിൽ  അഞ്ചു ലക്ഷം രൂപയോളം  വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.

ADVERTISEMENT

നിലമ്പൂർ ഡിവൈഎസ്പി. പി.എൽ. ഷൈജുവിന്റെ നിർദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ  എസ്.അനീഷിന്റെ  നേതൃത്വത്തിൽ എടക്കര പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ബസിലെത്തിയ സംഘം പൂച്ചക്കുത്ത് വച്ച് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്ഐ  സി.പി.റോബർട്ട്, 

സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.എ.മുജീബ്. പി.വിനോദ്, സിപിഒമാരായ അനീഷ് തോമസ്,  കെ.സുനീഷ്, പ്രശാന്ത്, സബിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ. എൻ.പി.അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.