കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര സുഗമമാക്കണം: റെയിൽവേ
കുറ്റിപ്പുറം ∙ ഒരേസമയം നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാസൗകര്യം പഞ്ചായത്ത് ഗൗരവമായി കാണണമെന്ന് റെയിൽവേ അധികൃതർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ വികസനം യാഥാർഥ്യമായെങ്കിലും റെയിൽവേ സ്റ്റേഷൻ റോഡിന്റെ വികസനം

കുറ്റിപ്പുറം ∙ ഒരേസമയം നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാസൗകര്യം പഞ്ചായത്ത് ഗൗരവമായി കാണണമെന്ന് റെയിൽവേ അധികൃതർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ വികസനം യാഥാർഥ്യമായെങ്കിലും റെയിൽവേ സ്റ്റേഷൻ റോഡിന്റെ വികസനം എങ്ങുമെത്താതെ കിടക്കുകയാണെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റിപ്പുറം സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെ റോഡിലെ ഗതാഗത സൗകര്യം സുഗമമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്.
സ്റ്റേഷന് മുൻവശത്ത് ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് എത്താനുള്ള റോഡിൽ സൗകര്യം തീരെയില്ല. റോഡ് വീതികുറവായതിനെ തുടർന്ന് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നുവരാൻ കഴിയുന്നില്ല. റെയിൽവേ സ്റ്റേഷൻ റോഡിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസ് കുറ്റിപ്പുറം പഞ്ചായത്തിന് മാസങ്ങൾക്ക് മുൻപ് നോട്ടിസ് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
റോഡിന്റെ സൗകര്യക്കുറവ് വിലയിരുത്താൻ എഡിആർഎം അടക്കമുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗം നീക്കം ചെയ്യാൻ തയാറാണെന്ന് വ്യാപാരികളിൽ ചിലർ പറയുന്നു. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം ആവശ്യം ഉയരാത്ത സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡ് വികസനം എങ്ങുമെത്താതെ കിടക്കുകയാണ്.