തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെ അംഗീകാരം ഇല്ലാതെയാണ് 4 വർഷ ബിരുദ കോഴ്സ് നിയമാവലി നടപ്പാക്കാനായി ഉത്തരവിറക്കിയതെന്ന് സെനറ്റ് യോഗത്തിൽ ആരോപണം. ഡോ. പി. റഷീദ് അഹമ്മദാണ് ആരോപണമുന്നയിച്ചത്. നിയമാവലി അക്കാദമിക് കൗൺസിൽ അംഗീകരിച്ചതിന് പിന്നാലെ നടപ്പാക്കാനായി ഉത്തരവ് ഇറക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെ അംഗീകാരം ഇല്ലാതെയാണ് 4 വർഷ ബിരുദ കോഴ്സ് നിയമാവലി നടപ്പാക്കാനായി ഉത്തരവിറക്കിയതെന്ന് സെനറ്റ് യോഗത്തിൽ ആരോപണം.  ഡോ. പി. റഷീദ് അഹമ്മദാണ് ആരോപണമുന്നയിച്ചത്. നിയമാവലി അക്കാദമിക് കൗൺസിൽ അംഗീകരിച്ചതിന് പിന്നാലെ നടപ്പാക്കാനായി ഉത്തരവ് ഇറക്കുകയായിരുന്നു. സെനറ്റ് അംഗീകരിക്കാതെ നിയമാവലിക്ക് നിയമ പ്രാബല്യം ലഭിക്കില്ല. സെനറ്റിൽ വിഷയം വിശദ ചർച്ചയ്ക്ക് വിധേയമാക്കണം. ഭൂരിപക്ഷ തീരുമാനം അനുസരിച്ച് നിയമാവലി തള്ളുകയോ, അംഗീകരിക്കുകയോ ചെയ്തേക്കാം. ഭേദഗതിയും നി‍ർദേശിക്കാം. അതൊന്നും കണക്കിലെടുക്കാതെ നിയമാവലി നടപ്പാക്കാൻ പാടില്ല. റഷീദ് അഹമ്മദ് പറ‍ഞ്ഞു. 

എന്നാൽ, ജൂൺ 11ന് ചേരുന്ന സെനറ്റിൽ നിയമാവലി അംഗീകരിച്ച ശേഷമേ നടപ്പാക്കൂവെന്ന് വിസി ഡോ. എം.കെ. ജയരാജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് വിഷയത്തിൽ ചർച്ച  അനുവദിച്ചില്ല. 

ADVERTISEMENT

ഇന്നലെ സെനറ്റ് പരിഗണിച്ചവ 
∙ 11,571 വിദ്യാർഥികളുടെ ഡിഗ്രി പരീക്ഷാ സ്ഥിരസമിതി അധ്യക്ഷ ഡോ. ടി. വസുമതി അവതരിപ്പിച്ചത് സെനറ്റ് അംഗീകരിച്ചു. 
∙ വോട്ട് ഓൺ അക്കൗണ്ട് സിൻഡിക്കറ്റ് അംഗം പി.കെ. ഖലീമുദ്ദീൻ അവതരിപ്പിച്ചത് അംഗീകരിച്ചു. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനത്തിന് സഹായകം എന്ന നിലയ്ക്കാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഇന്നലെ ബജറ്റ് അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചത്.
∙ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിസി ഡോ. എം.കെ. ജയരാജ് അധ്യക്ഷനായിരുന്നു.

അജൻഡകൾ മാറ്റിവച്ചു;ആറുമിനിറ്റുകൊണ്ട് യോഗം തീർന്നു
കാലിക്കറ്റ് സർവകലാശാലയിൽ ഇന്നലെ 6 മണിക്കൂർ പ്രതീക്ഷിച്ച സെനറ്റ് യോഗം നീണ്ടത് വെറും 6 മിനിറ്റ്.  ബജറ്റ് അവതരിപ്പിക്കാനും ചോദ്യോത്തരം പരിഗണിക്കാനും പ്രമേയം അവതരിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാത്തതിനാലാണ് സെനറ്റിലെ സമ്പൂർണ യോഗം ചേരാനാകാതിരുന്നത്.

ADVERTISEMENT

ഇന്നലെ പരിഗണിക്കാൻ കഴിയാതെ പോയ അജൻഡകൾ അനുസരിച്ച് സെനറ്റ് ജൂൺ 11ന് ചേരുമെന്ന് വിസി ഡോ. എം.കെ. ജയരാജ് പറഞ്ഞു. വാ‍ർഷിക ബജറ്റും അന്ന് പരിഗണിക്കും. വിസി ഡോ. എം.കെ. ജയരാജ്, പ്രോ വിസി ഡോ. എം. നാസർ എന്നിവരുടെ കാലാവധി ജൂലൈ 12ന് തീരുകയാണ്. 

ബിജെപി അനുകൂലികളായ സെനറ്റ് അംഗങ്ങൾ എത്തിയത് പൊലീസ് സുരക്ഷയിൽ
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗത്തിന് സുരക്ഷിതരായി എത്താനും മടങ്ങാനും ബിജെപി അനുകൂലികളായ 8 പേർക്ക് കാവലാളായി അണിനിരന്നത് 208 അംഗ പൊലീസ് നിര. പത്മശ്രീ പുരസ്കാരം നേടിയ ബാലൻ പൂതേരി അടക്കമുള്ള 8 പേരും രാവിലെ 9ന് തന്നെ എത്തി.  സെനറ്റിലെ 108 അംഗങ്ങളിൽ 90 പേരും ഇന്നലെ യോഗത്തിനെത്തി. ഒരാൾ ഓൺലൈൻ വഴിയും പങ്കെടുത്തു.