തണുപ്പ് കുറവായിട്ടും എല്ലാ സഞ്ചാരികളും ഊട്ടിയിലേക്ക്; നാടുകാണിച്ചുരത്തിൽ വൻ തിരക്ക്
എടക്കര∙ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാടുകാണിച്ചുരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. പരിശോധന കഴിഞ്ഞ് ചെക്‌പോസ്റ്റ് കടക്കാൻ നീണ്ട കാത്തിരിപ്പാണ്. ഇന്നലെ പുലർച്ചെ മുതൽ നാടുകാണിച്ചുരത്തിൽ തിരക്കായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലധികം നീണ്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സ്ക്വാഡ്, വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.

എടക്കര ∙ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാടുകാണിച്ചുരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. പരിശോധന കഴിഞ്ഞ് ചെക്‌പോസ്റ്റ് കടക്കാൻ നീണ്ട കാത്തിരിപ്പാണ്. വ്യാഴം പുലർച്ചെ മുതൽ നാടുകാണിച്ചുരത്തിൽ തിരക്കായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലധികം നീണ്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സ്ക്വാഡ്, വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.
ചുരം കയറുന്ന യാത്രക്കാരിൽ ഏറെയും ഊട്ടിയിലേക്കാണ് പോകുന്നത്. ദേവാല, പന്തല്ലൂർ വഴി വയനാട്ടിലേക്ക് പോകുന്നവരുമുണ്ട്. രാത്രിയോടെ തിരിച്ചെത്താൻ ലക്ഷ്യമിട്ടിറങ്ങിയ യാത്രക്കാർ മിക്കവരും മുതുമലയ്ക്കും ബന്ദിപ്പൂരിലേക്കും മസിനഗുഡിയിലേക്കുമാണ് പോകുന്നത്. വെയിലിന് ചൂടായതോടെ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. വൈകിട്ട് 4 കഴിഞ്ഞാണ് പിന്നെ തിരക്കായത്. നാടുകാണിയിൽ ഉൾപ്പെടെ അതിർത്തിയിലെ കച്ചവടസ്ഥാപനങ്ങളിലും തിരക്കാണ്. പെരുന്നാളിനൊപ്പം വിഷുവും ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കു കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
തണുപ്പ് കുറവ്
ഊട്ടിയിൽ അത്ര തണുപ്പില്ല. കഴിഞ്ഞ വേനൽക്കാലത്ത് ഉൾപ്പെടെ 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ പരമാവധി ഉയർന്ന താപനില. എന്നാൽ, വ്യാഴാഴ്ച 23 ഡിഗ്രിയായിരുന്നു താപനില.
നാടുകാണിച്ചുരത്തിൽ പരിശോധന കർശനം
എടക്കര ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്കേത്തുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കി. നാടുകാണിച്ചുരത്തിൽ പൊലീസ് ചെക്പോസ്റ്റിനു പുറമേ സ്റ്റാറ്റിസ്റ്റിക്സ് സർവൈലൻസ് ടീമും പരിശോധനയ്ക്കുണ്ട്. ചുരത്തിനു താഴെ വഴിക്കടവ് ആനമറിയിലാണ് പൊലീസിന്റെ ബോർഡർ സീലിങ് ചെക്പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. എസ്എസ്ടി സംഘം ചുരത്തിനു മുകളിലാണ് പരിശോധന.
ലഹരിവസ്തുക്കൾ, രേഖയില്ലാതെ കൊണ്ടുവരുന്ന പണം എന്നിവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. 50,000 രൂപയ്ക്ക് മുകളിൽ പണം കൈവശം ഉണ്ടെങ്കിൽ ഇതിനുള്ള രേഖ വേണം. 10 ലക്ഷത്തിന് മുകളിലാണെങ്കിൽ രേഖയുണ്ടെങ്കിലും ഇൻകം ടാക്സ് അധികൃതരെ ബന്ധപ്പെട്ടതിനു ശേഷമേ കൊണ്ടുവരാൻ സാധിക്കൂ. 10,000 രൂപയ്ക്ക് മുകളിൽ കൊണ്ടുവരുന്ന സാധന സാമഗ്രികൾക്കു ബില്ല് വേണം.
പൊലീസ് ചെക് പോസ്റ്റിൽ ഇൻസ്പെക്ടർ 2 സിപിഒ, 4 സിആർപിഎഫ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. എസ്എസ്ടി സംഘത്തിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും ഒരു പൊലിസ് ഉദ്യോഗസ്ഥനും കൂടാതെ, ഒരു വിഡിയോഗ്രാഫർ, 2 ക്ലാർക്ക് എന്നിവരടങ്ങുന്ന സംഘമാണുള്ളത്. എട്ട് മണിക്കൂർ വീതം 3 ഷിഫ്റ്റുകളായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.