അരീക്കോട്ട് ആവേശം വിതച്ച് ഡി.കെ.ശിവകുമാറിന്റെ റോഡ് ഷോ
അരീക്കോട് ∙ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കാണാൻ അരീക്കോട്ടേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വിജയ ജംക്‌ഷൻ മുതൽ വാഴക്കാട് റോഡ് ജംക്‌ഷൻ വരെയായിരുന്നു റോഡ് ഷോ. കേരളത്തിന്റെ

അരീക്കോട് ∙ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കാണാൻ അരീക്കോട്ടേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വിജയ ജംക്‌ഷൻ മുതൽ വാഴക്കാട് റോഡ് ജംക്‌ഷൻ വരെയായിരുന്നു റോഡ് ഷോ. കേരളത്തിന്റെ മതസൗഹാർദത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം എൽഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ചു. കേരളത്തിലെ എൽഡിഎഫ് സർക്കാർ കെടുകാര്യസ്ഥതയുടെ പര്യായമാണ്.
എല്ലാ മേഖലയിലും സർക്കാർ പരാജയപ്പെട്ടു. പെൻഷനും ശമ്പളവും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു കോടി തൊഴിൽ നൽകുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കർഷകർക്കു മിനിമം താങ്ങു വില ഉറപ്പാക്കുമെന്നും ബിജെപി പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചോ. കേന്ദ്ര സർക്കാർ ഒരു വാഗ്ദാനവും ഇതുവരെ പാലിച്ചിട്ടില്ല. കർണാടകയിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിക്കുകയാണ്.
കേരളത്തിൽ അത്തരം ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മലയാളികൾ അത് പ്രതിരോധിക്കുകയാണെന്നും കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഗഫൂർ കുറുമാടൻ ആധ്യക്ഷ്യം വഹിച്ചു. കെപിസിസി സെക്രട്ടറി കെ.പി.നൗഷാദ് അലി പ്രസംഗം പരിഭാഷപ്പെടുത്തി.
എംഎൽഎമാരായ പി.കെ.ബഷീർ, എ.പി.അനിൽ കുമാർ, കെ.കെ. അബ്ദുല്ലക്കുട്ടി, അജീഷ് എടാലത്ത്, കെ.ടി.അഷ്റഫ്, പി.പി.സഫറുല്ല, എ.ഡബ്ലിയു.അബ്ദുറഹ്‌മാൻ, ഇ.എ.കരീം, പാലത്തിങ്ങൽ ബാപ്പുട്ടി, എം.കെ.കുഞ്ഞിമുഹമ്മദ്, റസാഖ് ഹാജി, റൈഹാനത്ത് കുറുമാടൻ, സി.ടി.അബ്ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.