മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിൽ തിളങ്ങുന്നതു മുസ്‌ലിം ലീഗിന്റെ പ്രകടനം. സിറ്റിങ് സീറ്റുകളായ പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വർധിപ്പിച്ച ലീഗ് മലബാറിലെ മറ്റു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിലും നിർണായക പങ്കുവഹിച്ചു. തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിൽ തിളങ്ങുന്നതു മുസ്‌ലിം ലീഗിന്റെ പ്രകടനം. സിറ്റിങ് സീറ്റുകളായ പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വർധിപ്പിച്ച ലീഗ് മലബാറിലെ മറ്റു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിലും നിർണായക പങ്കുവഹിച്ചു. തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ രാമനാഥപുരം 1.66 ലക്ഷം വോട്ടിനു നിലനിർത്തി കേരളത്തിനു പുറത്തും കരുത്തു കാട്ടി. ബിജെപി പിന്തുണയോടെ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം മുഖ്യ എതിരാളിയായി മത്സരിച്ച മണ്ഡലത്തിൽ  2019 നേക്കാൾ 39,782 വോട്ടിന്റെ അധിക ഭൂരിപക്ഷത്തോടെയാണ് ലീഗിന്റെ നവാസ് ഗനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സീറ്റ് എണ്ണം അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ ദേശീയതലത്തിൽ 15–ാം സ്ഥാനത്താണ് ലീഗ്. 18–ാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 മുസ്‌ലിം എംപിമാരിൽ 3 പേർ ലീഗ് പ്രതിനിധികളാണ്.

ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം കുറിച്ചതു കൊണ്ടു മാത്രമല്ല പൊന്നാനിയിലെയും മലപ്പുറത്തെയും ലീഗിന്റെ വിജയം ശ്രദ്ധേയമാകുന്നത്. പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞിട്ടും ഇരു മണ്ഡലങ്ങിലും ലീഗ് വോട്ടു വിഹിതം വർധിപ്പിച്ചു. 5% പോളിങ് കുറഞ്ഞ പൊന്നാനിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 40,692 വോട്ടാണ് ലീഗ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി കൂടുതൽ നേടിയത്. 2% പോളിങ് കുറഞ്ഞ മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 54,133 വോട്ട് കൂടുതൽ നേടി. മണ്ഡല ചരിത്രത്തിൽ ആദ്യമായി ലീഗിന്റെ ആകെ വോട്ട് 6 ലക്ഷം (6,44,006) കടന്നു. സമസ്തയിലെ ഒരുവിഭാഗം ഉയർത്തിയ വെല്ലുവിളിയുൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ലീഗിന്റെ പ്രകടനത്തിന്റെ മാറ്റ് കൂടുന്നു.

ADVERTISEMENT

മലബാറിലെ മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിലും ലീഗിന്റെ കയ്യൊപ്പ് കാണാം. കോൺഗ്രസ് ജയിച്ച കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് ലീഗ് എംഎൽഎമാർ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലങ്ങളാണ്. കാസർകോട് മണ്ഡലത്തിലെ കാസർകോട് (26,375), കോഴിക്കോട്ടെ കൊടുവള്ളി (38,644), പാലക്കാട്ടെ മണ്ണാർക്കാട് (32,104) എന്നിവയാണ് ഈ നിയമസഭാ മണ്ഡലങ്ങൾ. കണ്ണൂർ, വയനാട്, വടകര എന്നിവിടങ്ങളിലും ലീഗ് കേന്ദ്രങ്ങളിൽ യുഡിഎഫിനു വലിയ മേൽക്കൈ ലഭിച്ചു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയ തൃശൂരിൽ മുന്നണി മുന്നിലെത്തിയ ഏക നിയമസഭാ മണ്ഡലമായ ഗുരുവായൂർ ലീഗിന്റെ സ്വാധീന മേഖലയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികൾ മത്സരിച്ച എല്ലായിടത്തും ഇത്തവണ യുഡിഎഫിനാണ് ലീഡ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT