നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമെന്നു പരാതി; സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണി
വേങ്ങര∙ നവവധുവിനു ഭർതൃവീട്ടിൽ നിന്നു ക്രൂരമർദനം ഏറ്റതായി പരാതി. വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസിനും മാതാപിതാക്കൾക്കും എതിരെയാണു പെൺകുട്ടി പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ആറാംദിവസം മുതൽ, മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും മർദിച്ചുവെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത്

വേങ്ങര∙ നവവധുവിനു ഭർതൃവീട്ടിൽ നിന്നു ക്രൂരമർദനം ഏറ്റതായി പരാതി. വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസിനും മാതാപിതാക്കൾക്കും എതിരെയാണു പെൺകുട്ടി പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ആറാംദിവസം മുതൽ, മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും മർദിച്ചുവെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതു ഫായിസും മാതാവും എടുത്തശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറവെന്നു പറഞ്ഞും സംശയം പ്രകടിപ്പിച്ചുമാണു മർദിച്ചതെന്നു പെൺകുട്ടി പറഞ്ഞു.
പരുക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ തന്നെ 4 തവണ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയിരുന്നു. ശുചിമുറിയിൽ വീണു പരുക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. മർദനവിവരം പുറത്തുപറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചു കരഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണു വീട്ടുകാർ പെൺകുട്ടി മർദനത്തിനിരയായ വിവരം അറിയുന്നത്. ശരീരത്തിലാകെ മുറിവുകളുണ്ട്. അടിവയറ്റിലും നട്ടെല്ലിനും പരുക്കുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ആക്രമണത്തിൽ ചെവിക്കു പരുക്കേറ്റതിനെത്തുടർന്നു കേൾവിത്തകരാർ സംഭവിച്ചിട്ടുണ്ട്.മേയ് 2ന് ആയിരുന്നു വിവാഹം. മർദനം സഹിക്കവയ്യാതെ 22നു സ്വന്തം വീട്ടിലേക്കു മടങ്ങി. 23നു മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫായിസ് ഒന്നാം പ്രതിയും മാതാവ് രണ്ടാം പ്രതിയും പിതാവ് മൂന്നാം പ്രതിയുമായി കേസെടുത്തിരുന്നു.
എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റുകളടക്കം സമർപ്പിച്ച പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിക്കുകയോ പ്രതികളെ പിടികൂടാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നു വീട്ടുകാർ പറഞ്ഞു. പിന്നീടു ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇതിനിടെ ഒന്നും മൂന്നും പ്രതികൾ വിദേശത്തേക്കു കടന്നു. രണ്ടാം പ്രതി മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചെങ്കിലും തള്ളി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.