സിബിഎസ്ഇ കായികമേള: തൃശൂർ കെഎംബി വിദ്യാമന്ദിർ മുന്നിൽ
നിലമ്പൂർ∙ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ ആരംഭിച്ച സിബിഎസ്ഇ മധ്യമേഖലാ ക്ലസ്റ്റർ 10 കായികമേളയിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പാേൾ നിലവിലെ ചാംപ്യന്മാരായ തൃശൂർ കെഎംബി വിദ്യാമന്ദിർ 105 പോയിന്റുമായി മുന്നിൽ. 96 പോയിന്റോടെ ഇരവിമംഗലം ബിവിബി വിദ്യാമന്ദിർ തൊട്ടുപിന്നിലുണ്ട്. 89 പോയിന്റുമായി തൃശൂർ പാറമേക്കാവ്
നിലമ്പൂർ∙ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ ആരംഭിച്ച സിബിഎസ്ഇ മധ്യമേഖലാ ക്ലസ്റ്റർ 10 കായികമേളയിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പാേൾ നിലവിലെ ചാംപ്യന്മാരായ തൃശൂർ കെഎംബി വിദ്യാമന്ദിർ 105 പോയിന്റുമായി മുന്നിൽ. 96 പോയിന്റോടെ ഇരവിമംഗലം ബിവിബി വിദ്യാമന്ദിർ തൊട്ടുപിന്നിലുണ്ട്. 89 പോയിന്റുമായി തൃശൂർ പാറമേക്കാവ്
നിലമ്പൂർ∙ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ ആരംഭിച്ച സിബിഎസ്ഇ മധ്യമേഖലാ ക്ലസ്റ്റർ 10 കായികമേളയിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പാേൾ നിലവിലെ ചാംപ്യന്മാരായ തൃശൂർ കെഎംബി വിദ്യാമന്ദിർ 105 പോയിന്റുമായി മുന്നിൽ. 96 പോയിന്റോടെ ഇരവിമംഗലം ബിവിബി വിദ്യാമന്ദിർ തൊട്ടുപിന്നിലുണ്ട്. 89 പോയിന്റുമായി തൃശൂർ പാറമേക്കാവ്
നിലമ്പൂർ∙ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ ആരംഭിച്ച സിബിഎസ്ഇ മധ്യമേഖലാ ക്ലസ്റ്റർ 10 കായികമേളയിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പാേൾ നിലവിലെ ചാംപ്യന്മാരായ തൃശൂർ കെഎംബി വിദ്യാമന്ദിർ 105 പോയിന്റുമായി മുന്നിൽ. 96 പോയിന്റോടെ ഇരവിമംഗലം ബിവിബി വിദ്യാമന്ദിർ തൊട്ടുപിന്നിലുണ്ട്. 89 പോയിന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാം സ്ഥാനത്താണ്. മത്സരങ്ങൾ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം ഡോ.അൻവർ ഷാഫി ഹുദവി ഉദ്ഘാടനം ചെയ്തു.
നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.എ.എം.ആന്റണി അധ്യക്ഷത വഹിച്ചു. മാനേജർ പി.വി.അലി മുബാറക്, സ്കൗട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ കെ. അബ്ദുൽനാസർ, എം.എം.അബ്ദു റഹിമാൻ, മലപ്പുറം സഹോദയ സെക്രട്ടറി എം. ജൗഹർ, ഊർമിള പത്മനാഭൻ, ഡോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
മാർച്ച് പാസ്റ്റ്, കലാ,കായികാഭ്യാസ പ്രകടനങ്ങൾ എന്നിവ നടത്തി. പീവീസ് സ്കൂളിന് പുറമേ ഗവ.മാനവേദൻ സ്കൂളിലെ സിന്തറ്റിക് ട്രാക്കിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. തൃശൂർ മുതൽ കാസർകോട് വരെ 7 ജില്ലകളിലെ സ്കൂളുകൾ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.
വിജയികൾ
1. അണ്ടർ 19 ആൺകുട്ടികൾ 1500 മീറ്റർ ഓട്ടം. 1. എം.ആനന്ദ് (ചിൻമയ വിദ്യാലയ കോലഴി, തൃശൂർ), 2. സി.എസ്.മുഹമ്മദ് ഹാജി (എംഇഎസ് സെൻട്രൽ സ്കൂൾ, തൃശൂർ)
2. അണ്ടർ 19 പെൺകുട്ടികൾ 1500 മീറ്റർ ഓട്ടം 1. മരിയ ജയിംസ് (മേരിഗിരി ഇംഗ്ലിഷ് മീഡിയം സ്കൂൾ, കണ്ണൂർ), 2. ആർ.യുവന്തിക (ബിവിബി വിദ്യാമന്ദിർ, എരവിമംഗലം, തൃശൂർ)
3. അണ്ടർ 17 ആൺ. 1500 മീറ്റർ ഓട്ടം 1. നൂഹ് (ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ കുറ്റിപ്പുറം), 2. കെ.എം.ജിഷ്ണു (ഭാരതീയ വിദ്യാഭവൻ, ചേവായൂർ കോഴിക്കോട്).
4. അണ്ടർ 17 പെൺ. 1500 മീറ്റർ ഓട്ടം. 1. ശ്വേത കൃഷ്ണ (ഭാരതീയ വിദ്യാഭവൻ, ചേവായൂർ), 2. എസ്.നിഷാന (ശോഭ അക്കാദമി, വടക്കാഞ്ചേരി, തൃശൂർ).
5. ലോങ്ജംപ് അണ്ടർ 14 പെൺ 1. കെ.പി.അനിഖ (ഭാരതീയ വിദ്യാഭവൻ, ചേവായൂർ ), 2. എൻ.അവന്തിക (കെഎംബി വിദ്യാമന്ദിർ തൃശൂർ).
6. ലോങ്ജംപ് അണ്ടർ 14 ആൺ. 1. കെ.പി.സിയാൻ റഹ്മാൻ (സഫയർ സെൻട്രൽ സ്കൂൾ, കോഴിക്കോട്), 2. അദ്വൈത് ആർ.മേനോൻ (ബിവിബി വിദ്യാമന്ദിർ, തൃശൂർ).
7. ഷോട്പുട്ട് അണ്ടർ 14 പെൺ. 1. ടി.എസ്.റിസ്‌വാന (അറഫ ഇംഗ്ലിഷ് സ്കൂൾ, തൃശൂർ), 2. പി.എ.അൻഷിക (കോഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ, വിയ്യൂർ, തൃശൂർ).
8.ഷോട്പുട്ട് അണ്ടർ 14 ആൺ. 1. എൻ.റൗസാൻ റോഷൻ (എംഐസി ഇംഗ്ലിഷ് മീഡിയം സ്കൂൾ, ചെറുകര), 2. കെ.പി. പ്രജ്വൽ (പാറമേക്കാവ് വിദ്യാമന്ദിർ, തൃശൂർ).
9. അണ്ടർ 19 ആൺ ഷോട്പുട്ട്. 1. നിഹാൽ സന്തോഷ് കദം (പാറമേക്കാവ് വിദ്യാമന്ദിർ തൃശൂർ), 2. എം.എൻ.മുഹമ്മദ് ഷിഹാൻ (മിൻഹാജുൽ ഹുദാ ഇംഗ്ലിഷ് സ്കൂൾ, എടപ്പാൾ).
10. അണ്ടർ 19 പെൺ. ട്രിപ്പിൾ ജംപ് 1. അനഘ അജിത് (പാറമേക്കാവ് വിദ്യാമന്ദിർ, തൃശൂർ), 2. എ.എസ്.ചാരുലത (എംഇഎസ് സെൻട്രൽ സ്കൂൾ, തിരൂർ).
11. അണ്ടർ 14 പെൺ. 200 മീറ്റർ ഓട്ടം. 1. എം.പി.ഇഷാൻവി ചന്ദ്ര (ബിവിബി വിദ്യാമന്ദിർ, തൃശൂർ), 2. എം.എസ്.ഷിഖ (കെഎംബി വിദ്യാമന്ദിർ തൃശൂർ).
12. അണ്ടർ പെൺ. 200 മീറ്റർ ഓട്ടം. 1. ആർദ്ര മുരളീധരൻ (സെന്റ് റാഫേൽസ് കത്തീഡ്രൽ, പാലക്കാട്), 2. എം.മാനസ്വി (ഭാരതീയ വിദ്യാമന്ദിർ ചേവായൂർ )
13. അണ്ടർ 17 ആൺ. 200 മീറ്റർ ഓട്ടം 1. ആദിത്യ ഷൈൻ (കെഎംബി വിദ്യാമന്ദിർ, തൃശൂർ), 2. ഇമ്മാനുവേൽ ജോർജ് സന്തോഷ് (ദേവമാതാ സിഎംഐ, തൃശൂർ).
14. അണ്ടർ 19 ആൺ. 200 മീറ്റർ ഓട്ടം. 1. സി.എസ്. മുഹമ്മദ് ഹാജി (എംഇഎം ഇടശ്ശേരി, തൃശൂർ, 2. നോഷിൻ മുഹമ്മദ് അഷ്റഫ് (എംഇഎസ് സെൻട്രൽ സ്കൂൾ, തൃശൂർ)
15. അണ്ടർ 19 ആൺ. ട്രിപ്പിൾ ജംപ് 1. ഡെസ്റ്റിൻ ജോബി (ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, തൃശൂർ), 2. കെ.സൂര്യജിത് സുനിൽ (കെഎംബി വിദ്യാമന്ദിർ, തൃശൂർ)
16. അണ്ടർ ആൺ. ട്രിപ്പിൾ ജംപ് 1. സ്റ്റീവ് പോൾ വിൽസൺ (ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, തൃശൂർ), 2. മാധവ് സി.നമ്പ്യാർ (ഭാരതീയ വിദ്യാഭവൻ, ചേവായൂർ ).