‘മലപ്പുറം പാക്കേജ് ’ വൈദ്യുതി പദ്ധതി നടപ്പാക്കും: മന്ത്രി
തിരൂർ ∙ ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മലപ്പുറം പാക്കേജ് എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തലക്കാട് വെങ്ങാലൂരിൽ 220 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 2032ൽ പൂർത്തിയാകുന്ന തരത്തിൽ ദീർഘകാല

തിരൂർ ∙ ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മലപ്പുറം പാക്കേജ് എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തലക്കാട് വെങ്ങാലൂരിൽ 220 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 2032ൽ പൂർത്തിയാകുന്ന തരത്തിൽ ദീർഘകാല പദ്ധതിയാണ് മലപ്പുറം പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതു പൂർത്തിയാകുന്നതോടെ ജില്ല നേരിടുന്ന വോൾട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങൾ എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാകും. ജില്ലയിലെ വ്യവസായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പാക്കേജ് നടപ്പാക്കുന്നത്. വൈദ്യുതി മേഖലയിലെ പല പദ്ധതികളും ചെറിയ എതിർപ്പുകളും മറ്റും കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതു പരിഹരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
204 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമായ 110 കെവി സബ്സ്റ്റേഷന്റെ നിർമാണം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. എം.പി.അബ്ദുസ്സമദ് സമദാനി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ, പി.പുഷ്പ, സജി പൗലോസ്, കെ.ശാന്തി, സി.എം.റഷീദ് എന്നിവർ പ്രസംഗിച്ചു. സബ്സ്റ്റേഷനു വേണ്ടി സ്ഥലം നൽകിയ ഉടമകളെ ആദരിച്ചു.