108 ആംബുലൻസ് വിട്ടുകൊടുക്കാൻ വിസമ്മതിച്ച് അധികൃതർ: രോഗി വേദന സഹിച്ച് കാത്തിരുന്നത് 3 മണിക്കൂർ
തിരൂർ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഡോക്ടർ റഫർ ചെയ്ത രോഗി 108 ആംബുലൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വേദന സഹിച്ചു തിരൂർ ജില്ലാ ആശുപത്രിയിൽ ഇരുന്നതു 3 മണിക്കൂർ. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും, സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന രോഗിക്കു വിട്ടുനൽകിയില്ല. ഡോക്ടറും ജില്ലാ പഞ്ചായത്ത്

തിരൂർ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഡോക്ടർ റഫർ ചെയ്ത രോഗി 108 ആംബുലൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വേദന സഹിച്ചു തിരൂർ ജില്ലാ ആശുപത്രിയിൽ ഇരുന്നതു 3 മണിക്കൂർ. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും, സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന രോഗിക്കു വിട്ടുനൽകിയില്ല. ഡോക്ടറും ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയുമെല്ലാം വിളിച്ചിട്ടും വണ്ടി കിട്ടിയില്ല. ഒടുവിൽ പുറത്തുനിന്ന് ആംബുലൻസ് വിളിച്ചു രാത്രി പത്തരയോടെയാണു രോഗി കോഴിക്കോട്ടേക്കു പോയത്.
തിരുനാവായ കൊടയ്ക്കൽ സ്വദേശി കല്ലിങ്ങൽപറമ്പ് ചാത്തപ്പനാണു കാലിൽ ചെങ്കല്ലു വീണു പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ വൈകിട്ടു തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. കൊടയ്ക്കലിൽ കൂലിപ്പണിക്കിടെയാണ് ഇദ്ദേഹത്തിന്റെ കാലിലേക്കു ചെങ്കല്ല് വീണത്. മുട്ടിനു താഴെ വലിയ മുറിവുണ്ടായി.
മറ്റു തൊഴിലാളികളാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ പരിശോധിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ നിർദേശം നൽകി. ബന്ധുക്കൾ എത്തിയെങ്കിലും പെട്ടെന്നുണ്ടായ സംഭവമായതിനാൽ ആരുടെ കയ്യിലും പണമുണ്ടായിരുന്നില്ല.
ഇതോടെയാണ് ഇവർ 108ലേക്കു വിളിച്ച് സഹായം തേടിയത്. വണ്ടിയുണ്ടെന്നും ഡോക്ടർ പറഞ്ഞാൽ വിട്ടുതരാമെന്നുമായിരുന്നു ആദ്യ മറുപടി. എന്നാൽ ഡോക്ടർ വിളിച്ചപ്പോൾ വണ്ടിയില്ലെന്നാണ് ഇവർ പറഞ്ഞത്. ഇതോടെ ബന്ധുക്കൾ പ്രതിഷേധിച്ചു.
തുടർന്നു ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസിനെ ഇവർ വിളിച്ചു. നസീബ അസീസ് 108ലേക്കു വിളിച്ചപ്പോൾ ആദ്യം ആംബുലൻസ് തരാമെന്നായി. എന്നാൽ പിന്നീട് ഡോക്ടറെ വിളിച്ച് ആംബുലൻസ് ഇല്ലെന്നു കോൾ സെന്ററിൽനിന്ന് അറിയിച്ചു. ഇതിനിടെ സമയം രാത്രി 10 കഴിഞ്ഞിരുന്നു. ഇതോടെ ബന്ധുക്കൾ പലരിൽനിന്നായി പണം കടം വാങ്ങി സ്വകാര്യ ആംബുലൻസ് വിളിച്ചു കോഴിക്കോട്ടേക്കു പോയി. ഇത്രയും സമയം രോഗി വേദന സഹിച്ചിരിക്കുകയായിരുന്നു.
അതിദരിദ്ര കുടുംബങ്ങളിലുള്ളവർക്കും അപകടത്തിൽപെട്ടവർക്കും ദരിദ്ര കുടുംബങ്ങളിലെ ഗർഭിണികൾക്കും മാത്രമാണ് 108 ആംബുലൻസിന്റെ സേവനമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. കൂലിപ്പണിയെടുത്തു ജീവിക്കുന്ന ചാത്തപ്പനും ബന്ധുക്കളും തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് അറിയിച്ചിരുന്നെങ്കിലും ആ സമയത്തു കൈവശം രേഖകളില്ലാത്തതിനാൽ തെളിയിക്കാനായില്ല.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മുറിവിനു തുന്നലിട്ട ശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു.