∙ മേലാറ്റൂർ വനിതാ സഹകരണ കലാസമിതിയുടെ കിടിലൻ ശിങ്കാരിമേളവും ഉപാസന പൂന്താനത്തിന്റെ ജ്ഞാനപ്പാന തിരുവാതിരക്കളിയും മുരളി കീഴാറ്റൂരിന്റെ നൃത്തശിൽപവും അരങ്ങുകൊഴുപ്പിച്ച പൂന്താനം സ്മാരക ഗ്രന്ഥാലയത്തിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽനിന്നാണ് അക്ഷരപ്രയാണത്തിന്റെ ജില്ലാ പര്യടനം തുടങ്ങിയത്.പ്രശസ്ത കവി ആലങ്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലാറ്റൂർ വനിതാ സഹകരണ കലാസമിതിയുടെ കിടിലൻ ശിങ്കാരിമേളവും ഉപാസന പൂന്താനത്തിന്റെ ജ്ഞാനപ്പാന തിരുവാതിരക്കളിയും മുരളി കീഴാറ്റൂരിന്റെ നൃത്തശിൽപവും അരങ്ങുകൊഴുപ്പിച്ച പൂന്താനം സ്മാരക ഗ്രന്ഥാലയത്തിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽനിന്നാണ് അക്ഷരപ്രയാണത്തിന്റെ ജില്ലാ പര്യടനം തുടങ്ങിയത്. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണനായിരുന്നു ഉദ്ഘാടകൻ. ഒപ്പം ആവേശം വാരിവിതറി കീഴാറ്റൂരിലെ നാട്ടുകാരും പൂന്താനം സ്മാരക എയുപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ‘ന’ എന്ന അക്ഷരമാണ് കീഴാറ്റൂർ ഗ്രാമം അക്ഷരപ്രയാണത്തിനു സമ്മാനമായി നൽകിയത്. 

പതിറ്റാണ്ടുകളായി പൂന്താനം സ്മാരക ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന എം.വിജയലക്ഷ്മി ഈ അക്ഷരമാതൃക കൈമാറി. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ അക്ഷരം ഏറ്റുവാങ്ങി. പൂന്താനം സ്മാരക ലൈബ്രറി പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ, സെക്രട്ടറി കെ.എം.ദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ ഭരണസമിതി അംഗം കീഴാറ്റൂർ അനിയൻ, രാജീവ് തച്ചിങ്ങനാടം, പൂന്താനം സ്മാരക സമിതി പ്രസിഡന്റ് ബാലകൃഷ്ണൻ മാങ്ങോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. 

English Summary:

Embark on a captivating cultural odyssey with Aksharaprayanam, starting at the historic Poonthanam Memorial Library. Be enthralled by traditional performances like Shinkarimelam and Jnanappana Thiruvathirakali, and delve into the rich literary heritage of Kerala.