പെരിന്തൽമണ്ണയിൽ അക്ഷരപ്രയാണത്തിനു രാജകീയ വരവേൽപ് ഒരുക്കി പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂൾ.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അക്ഷരപ്രയാണത്തെ സ്വീകരിച്ച സ്കൂൾ പിന്നീടു നടത്തിയത് ഉച്ചവെയിലിനെയും കുളിരാക്കി മാറ്റുന്ന കലാപ്രകടനങ്ങൾ. വിദ്യാർഥികൾ അവതരിപ്പിച്ച സംഘഗാനവും സംഘനൃത്തവും ലളിതഗാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണയിൽ അക്ഷരപ്രയാണത്തിനു രാജകീയ വരവേൽപ് ഒരുക്കി പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂൾ.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അക്ഷരപ്രയാണത്തെ സ്വീകരിച്ച സ്കൂൾ പിന്നീടു നടത്തിയത് ഉച്ചവെയിലിനെയും കുളിരാക്കി മാറ്റുന്ന കലാപ്രകടനങ്ങൾ. വിദ്യാർഥികൾ അവതരിപ്പിച്ച സംഘഗാനവും സംഘനൃത്തവും ലളിതഗാനവും മാപ്പിളപ്പാട്ടുമെല്ലാം നിറഞ്ഞ ചടങ്ങ് പ്രസന്റേഷൻ സ്കൂളിന്റെ കലാരംഗത്തെ കരുത്തു വിളിച്ചോതുന്നതായി. 

സാഹിത്യകാരി ഗിരിജ പാതേക്കരയാണു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ‘ഫ’ എന്ന അക്ഷരം സ്കൂൾ അക്ഷരപ്രയാണത്തിനു സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മി തോമസ്, പ്രധാനാധ്യാപിക സിസ്റ്റർ പ്രിൻസി ജോസ് എന്നിവർ ചേർന്നു കൈമാറിയ അക്ഷര മാതൃക മലയാള മനോരമ മാർക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ പി.പി.സുരേഷ് കുമാർ ഏറ്റുവാങ്ങി. ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് ഫാത്തിമ നിദ, പ്രസന്റേഷൻ സ്കൂളിലെ ബാലജനസഖ്യം കോഓർഡിനേറ്ററും സിനിമാ സംവിധായകനുമായ കെ.എസ്.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. 

English Summary:

Presentation Higher Secondary School, Perinthalmanna, hosted a grand Aksharabhyasam ceremony, welcoming new learners with vibrant student performances and a special inauguration by writer Girija Pathekkara. The event showcased the school's commitment to holistic education and artistic excellence.