തെയ്യം കെട്ടിയാടി ആറാം ക്ലാസുകാരി
കോട്ടയ്ക്കൽ∙ കരിങ്കാളി, രക്തേശ്വരി... തെയ്യക്കോലം ഏതാണെങ്കിലും ആർദ്ര എന്ന പന്ത്രണ്ടുകാരിയുടെ കയ്യിൽ അവയൊക്കെ ഭദ്രമാണ്. ആറാം ക്ലാസ് വിദ്യാർഥിനിയായ ആർദ്ര തെയ്യം കെട്ടിയാടാൻ തുടങ്ങിയിട്ടു 3 വർഷമായി. വടക്കൻ കേരളത്തിൽ തെയ്യക്കാലമായതോടെ ആർദ്രയ്ക്കു തിരക്കേറി. കരിമ്പനക്കൽ സുകുമാരന്റെയും ധന്യയുടെയും മകളാണു

കോട്ടയ്ക്കൽ∙ കരിങ്കാളി, രക്തേശ്വരി... തെയ്യക്കോലം ഏതാണെങ്കിലും ആർദ്ര എന്ന പന്ത്രണ്ടുകാരിയുടെ കയ്യിൽ അവയൊക്കെ ഭദ്രമാണ്. ആറാം ക്ലാസ് വിദ്യാർഥിനിയായ ആർദ്ര തെയ്യം കെട്ടിയാടാൻ തുടങ്ങിയിട്ടു 3 വർഷമായി. വടക്കൻ കേരളത്തിൽ തെയ്യക്കാലമായതോടെ ആർദ്രയ്ക്കു തിരക്കേറി.
കരിമ്പനക്കൽ സുകുമാരന്റെയും ധന്യയുടെയും മകളാണു പാലച്ചിറമാട് എഎംയുപി സ്കൂൾ വിദ്യാർഥിനിയായ ആർദ്ര. അച്ഛൻ തെയ്യക്കോലങ്ങൾ ഒരുക്കുന്ന ജോലിയാണു ചെയ്യുന്നത്. നാടൻകലാ സംഘത്തെ നയിച്ചു വർഷങ്ങളായി രംഗത്തുള്ള വടക്കൻ മധുവാണു ഗുരു. 7 വയസ്സു മുതൽ പരിശീലനം തുടങ്ങി. കോലം ഉണ്ടാക്കിയതും ചമയം നിർവഹിച്ചതും ബോർഡ് (മുടി) ഒരുക്കിയതും കളി പഠിപ്പിച്ചതുമെല്ലാം മധു തന്നെ. സ്ത്രീകൾ പൊതുവേ തെയ്യക്കോലം കെട്ടാറില്ലെന്നു മധു പറയുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ കെട്ടിയാടുന്നവരും അപൂർവം. മലബാറിലെ ഒട്ടേറെയിടങ്ങളിൽ ഇതിനകം കോലം കെട്ടി.
കരിങ്കാളി തെയ്യം ഈ വർഷം മുതലാണു കെട്ടാൻ തുടങ്ങിയത്. നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവിലായിരുന്നു അരങ്ങേറ്റം. പതിറ്റാണ്ടുകൾക്കു മുൻപു വള്ളുവനാട്ടിൽ വസൂരിരോഗം പടർന്നുപിടിച്ചപ്പോൾ ആളുകൾ പ്രാർഥിച്ചതിനെത്തുടർന്നു കരിങ്കാളി പ്രത്യക്ഷപ്പെട്ടെന്നും വസൂരിയെ മാലയാക്കി കഴുത്തിൽ അണിഞ്ഞെന്നുമാണു വിശ്വാസം. കരിങ്കാളി തെയ്യം കെട്ടിയാൽ മഴ പെയ്യുമെന്നും ഐതിഹ്യമുണ്ട്.