നിലമ്പൂർ∙ വേദിയിൽ മല്ലികാർജുൻ ഖർഗെ മുതൽ വിനേഷ് ഫോഗട്ട് വരെയുള്ള നേതൃനിര. പന്തലും കഴിഞ്ഞു പുറത്തേക്കൊഴുകിയ സദസ്സ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും ആവേശം ചോരാതെ നൂറുകണക്കിനു സ്ത്രീകൾ. ചന്തക്കുന്നിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗം യുഡിഎഫിന്റെ മെഗാ ഷോയായി മാറി.എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ,

നിലമ്പൂർ∙ വേദിയിൽ മല്ലികാർജുൻ ഖർഗെ മുതൽ വിനേഷ് ഫോഗട്ട് വരെയുള്ള നേതൃനിര. പന്തലും കഴിഞ്ഞു പുറത്തേക്കൊഴുകിയ സദസ്സ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും ആവേശം ചോരാതെ നൂറുകണക്കിനു സ്ത്രീകൾ. ചന്തക്കുന്നിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗം യുഡിഎഫിന്റെ മെഗാ ഷോയായി മാറി.എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ വേദിയിൽ മല്ലികാർജുൻ ഖർഗെ മുതൽ വിനേഷ് ഫോഗട്ട് വരെയുള്ള നേതൃനിര. പന്തലും കഴിഞ്ഞു പുറത്തേക്കൊഴുകിയ സദസ്സ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും ആവേശം ചോരാതെ നൂറുകണക്കിനു സ്ത്രീകൾ. ചന്തക്കുന്നിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗം യുഡിഎഫിന്റെ മെഗാ ഷോയായി മാറി.എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ വേദിയിൽ മല്ലികാർജുൻ ഖർഗെ മുതൽ വിനേഷ് ഫോഗട്ട് വരെയുള്ള നേതൃനിര. പന്തലും കഴിഞ്ഞു പുറത്തേക്കൊഴുകിയ സദസ്സ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും ആവേശം ചോരാതെ നൂറുകണക്കിനു സ്ത്രീകൾ. ചന്തക്കുന്നിൽ സംഘടിപ്പിച്ച  തിരഞ്ഞെടുപ്പു പ്രചാരണ യോഗം യുഡിഎഫിന്റെ മെഗാ ഷോയായി മാറി. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഗുസ്തി താരവും ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ട്,  എംപിമാരായ ആന്റോ ആന്റണി, പി.വി.അബ്ദുൽ വഹാബ്, എംഎൽഎമാരായ എ.പി.അനിൽ കുമാർ, ടി.വി.ഇബ്രാഹിം, ആർഎസ്പി നേതാവ് ഷിബു ബേബിജോൺ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, കെ.ജയന്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. 

നിലമ്പൂർ ചന്തക്കുന്നിൽ വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആലിംഗനം ചെയ്യുന്ന സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ചിത്രം: മനോരമ

ഓർമയിൽ ആര്യാടൻ..
കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂരിലെ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ ഓർമ നിറഞ്ഞുനിന്നു. ആർഎസ്പി നേതാവ് ഷിബു ബേബിജോൺ ആര്യാടനുമായുണ്ടായിരുന്ന സൗഹൃദം അനുസ്മരിച്ചാണു പ്രസംഗം തുടങ്ങിയത്. സമ്മേളനം ഉദ്ഘാടനം ചെയ്ത എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും ആര്യാടനു സ്മരണാഞ്ജലിയർപ്പിച്ചാണു പ്രസംഗം തുടങ്ങിയത്.

ADVERTISEMENT

രണ്ടാം ഘട്ടം കഴിഞ്ഞു
നിലമ്പൂർ മണ്ഡലത്തെ ഇളക്കിമറിച്ച 3 ദിവസത്തെ പര്യടനത്തോടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ജില്ലയിലെ രണ്ടാംഘട്ട പ്രചാരണത്തിനു സമാപനം. തിരഞ്ഞെടുപ്പിനു മുൻപ് ഒരിക്കൽക്കൂടി പ്രിയങ്ക ജില്ലയിലെത്തുമെന്നാണു യുഡിഎഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.നിലമ്പൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. എല്ലായിടത്തും വൻ ജനാവലിയാണു പ്രിയങ്കയെ കാണാനെത്തിയത്. അമരമ്പലത്തും പോത്തുകല്ലിലും വഴിക്കടവിലും കടുത്ത ചൂട് അവഗണിച്ചു സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ജനം സ്ഥാനാർഥിയെ കാത്തിരുന്നു. നിലമ്പൂരിലെ ചന്തക്കുന്നിൽ നടന്ന സമാപന സമ്മേളനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. സദസ്സിൽ ഭൂരിഭാഗവും സ്ത്രീകൾ.രാഹുൽ ഗാന്ധിയും വയനാടും തമ്മിലുള്ള ആത്മബന്ധം പറഞ്ഞാണു പ്രിയങ്ക പ്രചാരണ യോഗങ്ങളിലെ പ്രസംഗം തുടങ്ങുന്നത്. കാർഷിക വിളകളുടെ വിലയിടിവ്, രാത്രിയാത്രാ നിരോധനം, ചികിത്സാസൗകര്യങ്ങളിലെ അപര്യാപ്തത തുടങ്ങി മണ്ഡലത്തിലെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു മുന്നേറുന്ന പ്രസംഗം, വയനാട്ടിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന അഭ്യർഥനയോടെയാണ് അവസാനിപ്പിക്കുന്നത്.

മലയാളം പറഞ്ഞ്..
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പഠിച്ച മലയാളം വാക്കുകൾ പ്രസംഗത്തിനിടെ പറഞ്ഞു പ്രിയങ്ക ഗാന്ധി. ‘എല്ലാവർക്കും നമസ്കാരം’, ‘നിങ്ങളുടെ സ്നേഹത്തിനു നന്ദി’ എന്നു പറഞ്ഞാണു പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനിടെ ‘പെട്ടെന്ന് പെട്ടെന്ന്’ എന്നും മലയാളം പറഞ്ഞു. ഇത്രയുമാണു ഇപ്പോൾ പഠിച്ചതെന്നും കൂടുതൽ പഠിക്കുന്നതുവരെ ഇത്   ആവർത്തിക്കുമെന്നും കയ്യടികൾക്കിടെ പ്രിയങ്ക പറഞ്ഞു.

ADVERTISEMENT

ബിജെപിയുടെ ശ്രമം കേരളത്തിലും ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരാൻ: ഖർഗെ
നിലമ്പൂർ∙ വർഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം കേരളത്തിലും കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അതു വിജയിക്കില്ലെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദുരന്തസമയത്തുപോലും സംസ്ഥാനങ്ങളോട് രാഷ്ട്രീയം നോക്കി വിവേചനപരമായാണ് കേന്ദ്രം പെരുമാറുന്നത്. വയനാട്ടിലെ ജനങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് ഇതിനുദാഹരണമാണ്. നിലമ്പൂർ ചന്തക്കുന്നിൽ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങളാണു നൽകുന്നത്. നരേന്ദ്ര    മോദി നുണ മാത്രമാണു പറയുന്നത്. ജനങ്ങളുടെ അരക്ഷിതാവസ്ഥയെ ബിജെപി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നു. മണിപ്പുരിലെ പ്രശ്നങ്ങൾ പുറം ലോകത്തെ അറിയിക്കാനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര അവിടെനിന്നു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കാൻ പോലും തയാറായിട്ടില്ലെന്നും ഖർഗെ പറഞ്ഞു. 

ADVERTISEMENT

രാജ്യത്തിന്റെ 60% സമ്പത്തും 5% അതിസമ്പന്നരുടെ കയ്യിലാണ്. 55% ജനങ്ങൾക്ക് ആകെ സ്വത്തിന്റെ 3% മാത്രമാണുള്ളത്. ഇതാണു മോദി പറയുന്ന ഗാരന്റി. കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ പൊള്ളയാണെന്നു പറയാൻ കോടികൾ ചെലവഴിച്ചു പരസ്യം നൽകുകയാണു ബിജെപി. എല്ലാ അക്കൗണ്ടിലും 15 ലക്ഷം രൂപ നൽകുന്നതു മുതൽ 2 കോടി ജോലി നൽകുന്നതുൾപ്പെടെ വ്യാജ വാഗ്ദാനങ്ങൾ മാത്രം നൽകിയയാളാണ് നരേന്ദ്ര മോദി. നീതിയോടുള്ള പ്രിയങ്ക ഗാന്ധിയുടെ സമർപ്പണം അചഞ്ചലമാണ്. വയനാട് ഉപതിരഞ്ഞെടുപ്പ് വെറും വോട്ടുചെയ്യാനുള്ള അവസരമല്ല. ജനവിരുദ്ധ സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണെന്നും ഖർഗെ   പറഞ്ഞു.

English Summary:

Nilambur witnessed a massive show of strength as the UDF held a grand election campaign rally, attracting a massive crowd. Prominent leaders like Mallikarjun Kharge, Priyanka Gandhi, and Vinesh Phogat delivered powerful speeches, energizing the crowd and setting the stage for the upcoming elections.