കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രിയങ്ക; അടങ്ങാതെ, ആവേശച്ചൂട്
വഴിക്കടവ് ∙ നട്ടുച്ച നേരത്തെ ചൂടിലും തളരാതെ പ്രിയങ്ക ഗാന്ധിയെ കാത്ത് ജനക്കൂട്ടം. ഉച്ചയ്ക്ക് 12 മുതൽ പൊലീസ് സ്റ്റേഷൻപ്പടിയിൽ ആളുകളെത്തി തുടങ്ങിയിരുന്നു.ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും റോഡിനു ഇരുവശവും ആളുകൾ നിറഞ്ഞു. സ്ത്രീകളായിരുന്നു ഇതിൽ കൂടുതലും.1.50 ആകുമ്പോഴാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. കനത്ത
വഴിക്കടവ് ∙ നട്ടുച്ച നേരത്തെ ചൂടിലും തളരാതെ പ്രിയങ്ക ഗാന്ധിയെ കാത്ത് ജനക്കൂട്ടം. ഉച്ചയ്ക്ക് 12 മുതൽ പൊലീസ് സ്റ്റേഷൻപ്പടിയിൽ ആളുകളെത്തി തുടങ്ങിയിരുന്നു.ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും റോഡിനു ഇരുവശവും ആളുകൾ നിറഞ്ഞു. സ്ത്രീകളായിരുന്നു ഇതിൽ കൂടുതലും.1.50 ആകുമ്പോഴാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. കനത്ത
വഴിക്കടവ് ∙ നട്ടുച്ച നേരത്തെ ചൂടിലും തളരാതെ പ്രിയങ്ക ഗാന്ധിയെ കാത്ത് ജനക്കൂട്ടം. ഉച്ചയ്ക്ക് 12 മുതൽ പൊലീസ് സ്റ്റേഷൻപ്പടിയിൽ ആളുകളെത്തി തുടങ്ങിയിരുന്നു.ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും റോഡിനു ഇരുവശവും ആളുകൾ നിറഞ്ഞു. സ്ത്രീകളായിരുന്നു ഇതിൽ കൂടുതലും.1.50 ആകുമ്പോഴാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. കനത്ത
വഴിക്കടവ് ∙ നട്ടുച്ച നേരത്തെ ചൂടിലും തളരാതെ പ്രിയങ്ക ഗാന്ധിയെ കാത്ത് ജനക്കൂട്ടം. ഉച്ചയ്ക്ക് 12 മുതൽ പൊലീസ് സ്റ്റേഷൻപ്പടിയിൽ ആളുകളെത്തി തുടങ്ങിയിരുന്നു.ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും റോഡിനു ഇരുവശവും ആളുകൾ നിറഞ്ഞു. സ്ത്രീകളായിരുന്നു ഇതിൽ കൂടുതലും.1.50 ആകുമ്പോഴാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. കനത്ത ചൂടിനെ വക വയ്ക്കാതെ പ്രിയങ്ക ഗാന്ധി റോഡ് ഷോയിലൂടെ പഞ്ചായത്ത് അങ്ങാടി വരെ ജനക്കൂട്ടത്തെ മുഴുവൻ അഭിവാദ്യം ചെയ്ത് നീങ്ങി. പ്രിയങ്കയെ കാത്തുനിന്ന വഴിക്കടവ് എയുപി സ്കൂളിലെ വിദ്യാർഥികളെ പ്രത്യേകം സ്നേഹാഭിവാദ്യം ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽ കുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ടി വി.ഇബ്രാഹി എംഎൽഎ, കെ.എസ്.ശബരിനാഥ്, ജയ്സൺ ജോസഫ്, എൻ.എ.കരീം, ഇഖ്ബാൽ മുണ്ടേരി, ബാബു തോപ്പിൽ തുടങ്ങിയവരും പങ്കെടുത്തു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രിയങ്ക
അകമ്പാടം ∙ വയനാടിനോടുള്ള അവഗണനയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി. താൻ വിജയിച്ചാൽ മണ്ഡലത്തെവികസന കുതിപ്പിലേക്ക് നയിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം കുട്ടികൾക്ക് സംസ്ഥാനത്തിനു പുറത്ത് പോയി പഠിക്കേണ്ട അവസ്ഥയാണ്.തൊഴിലില്ലായ്മ രൂക്ഷമായതിനാൽ യുവജനങ്ങൾ രാജ്യം വിടുകയാണ്. യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് അവസരങ്ങൾ കുറഞ്ഞതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നെഹ്റു കുടുംബത്തിലെ ഒരു അംഗം ആദ്യമായാണ് ചാലിയാർ പഞ്ചായത്തിലെത്തിയത്. മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ വൻജനാവലി മുദ്രാവാക്യം മുഴക്കി വരവേറ്റു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ എ.പി.അനിൽകുമാർ, സി.ആർ.മഹേഷ്, പി.കെ. ബഷീർ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. എം.കെ.ഹാരിസ് ബാബു, തോണിയിൽ സുരേഷ്, ഹാരിസ് ആട്ടീരി, തോണിക്കടവൻ ഷാക്കത്ത്, ബെന്നികൈതോലിൽ,ഹൈദരാലി നാലകത്ത്, ഐ.കെ.യൂനസ് സലീം. കല്ലട കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.
താരമായി ഫത്ത്ഹ മറിയം
പോത്തുകല്ല് ∙ പ്രിയങ്ക ഗാന്ധിയുടെ പോത്തുകല്ലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താരമായി കൊച്ചു ഫത്ത്ഹ മറിയം. കോടാലിപ്പൊയിൽ സ്വദേശി അജ്‌നാൻ- ഐഷ ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരിയാണ് ഫത്ത്ഹ മറിയം. ബസ് സ്റ്റാൻഡ് പരിസരത്തെ വേദിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്ന് ഫത്ത്ഹ മറിയമിന്റെ കുഞ്ഞുകൈകൾ വീശുന്നത് പ്രിയങ്ക കണ്ടു.അടുത്തേക്ക് ചെന്ന് ഫത്ത്ബ മറിയത്തിനെ എടുത്ത് സ്നേഹപ്രകടനം നടത്തി. പ്രിയങ്കയെ നേരിട്ട് കാണാനായെന്നതിനു പുറമേ മകളെ കയ്യിലെടുക്കുകയും ചെയ്തതോടെ കുടുംബം സന്തോഷത്തിലാണ്.
ആവേശം സത്യമാക്കി സത്യൻ മൊകേരി
എടക്കര ∙ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നിലമ്പൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നു തുടങ്ങി ചുങ്കത്തറ, പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പൂക്കോട്ടുംപാടത്ത് സമാപിച്ചു. ആർ.ലതാദേവി, ഇ.ടി.ടൈസൺ എംഎൽഎ, പി.എം.ബഷീർ, ഇ.പത്മാക്ഷൻ, ടി.രവീന്ദ്രൻ, മുജീബ് റഹ്മാൻ, കെ.വിനയരാജൻ, പി.കെ.ജിഷ്ണു, പി.മോഹനൻ, ആർ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നവ്യ ഹരിദാസ് പര്യടനം നടത്തി
നിലമ്പൂർ ∙ വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് നിലമ്പൂർ നഗരസഭ, അകമ്പാടം , കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽനാഥ്, നിയോജക മണ്ഡലം പ്രസിഡന്റ് ബിജു സാമുവേൽ, യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്രണി ,രമേശ് നായർ, സന്തോഷ് പഴമഠം, പി.മീനാക്ഷി, സി.കെ കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
പ്രിയങ്ക ഗാന്ധിക്കായിആർ.വൈ.എഫ്
പ്രിയങ്ക ഗാന്ധിയ്ക്ക് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്റെ (ആർവൈഎഫ്) ചുവപ്പ് യുവജന സേന പ്രചാരണം തുടങ്ങി. ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ, കുരീപ്പുഴ മോഹൻ, എ കെ ഷിബു, രമേശ് നിലമ്പൂർ, റംഷീദ് വെന്നിയൂർ, ടിംസ് തോമസ്, ഇസഹാക്ക്, ഷാഹുൽഹമീദ് , അഹമ്മദ് കുട്ടി, ത്രിദീപ്കുമാർ, ഫെഫീഖ്, റസാഖ്, വിജേഷ് കെ.പുല്ലാറ, എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രിയങ്കയ്ക്കായി വോട്ടഭ്യർഥിച്ചു. കലാജാഥ അവതരിപ്പിച്ചു.
പ്രിയങ്ക എന്നും ഒപ്പമുണ്ടാകും:വിനേഷ് ഫോഗട്ട്
∙ ‘എന്റെ സഹോദരി പ്രിയങ്കാജിയെ നിങ്ങൾക്കു വിശ്വസിക്കാം. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അവർ നിങ്ങൾക്കൊപ്പമുണ്ടാകും. ഇത് ഒരു ഇളയ സഹോദരിയുടെ സാക്ഷ്യമാണ്’– ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റേതാണു വാക്കുകൾ. പ്രിയങ്ക ഗാന്ധിക്കു വോട്ടു ചോദിക്കാനായി ഹരിയാനയിൽ നിന്നെത്തിയതാണു അവിടുത്തെ കോൺഗ്രസ് എംഎൽഎ കൂടിയായ വിനേഷ്. പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെയാകെ വേദനയായി മാറിയ താരത്തെ നിറഞ്ഞ കയ്യടികളോടെയാണു നിലമ്പൂരിലെ ജനം സ്വീകരിച്ചത്. ഇന്നും നാളെയുമായി വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ അവർ പങ്കെടുക്കും. ‘പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ ഇളയ അനിയത്തിയെപ്പോലെ ചേർത്തു പിടിച്ച വ്യക്തിയാണു പ്രിയങ്ക. നാടിന്റെയും ഭാവി തലമുറയുടെയും ഭാവിക്കായി അവർക്കു വോട്ടു ചെയ്യണമെന്നും’ വിനേഷ് പറഞ്ഞു.