കോഡൂർ ∙ പഞ്ചായത്തിലെ ജലജീവൻ സമഗ്ര ശുദ്ധജലപദ്ധതി പൂർത്തീകരണത്തിലേക്ക്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പഞ്ചായത്തിലെ തകർന്ന റോ‍ഡുകളുടെ നവീകരണം ഉടൻ ആരംഭിക്കാനും പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജലഅതോറിറ്റി എൻജിനീയർമാർ, പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന ടോംകൊ കമ്പനിയുടെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഡൂർ ∙ പഞ്ചായത്തിലെ ജലജീവൻ സമഗ്ര ശുദ്ധജലപദ്ധതി പൂർത്തീകരണത്തിലേക്ക്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പഞ്ചായത്തിലെ തകർന്ന റോ‍ഡുകളുടെ നവീകരണം ഉടൻ ആരംഭിക്കാനും പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജലഅതോറിറ്റി എൻജിനീയർമാർ, പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന ടോംകൊ കമ്പനിയുടെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു.പദ്ധതിയുടെ ഭാഗമായ കാലംപറമ്പിലെ സംഭരണിയുടെയും ജലശുദ്ധീകരണ സംവിധാനത്തിന്റെയും നിർമാണം ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുണ്ട്.

വട്ടപ്പറമ്പിലെ ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂളിന് എതിർവശത്ത് നിർമിക്കുന്ന 6.5 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയുടെ നിർമാണം പൂർത്തീകരിക്കുന്നതോടെ 6000 കുടുംബങ്ങൾക്ക് പുതുതായി ഗാർഹിക കണക്‌ഷൻ നൽകാനാകും. ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ കാരണം തകർന്ന റോഡുകളുടെ നവീകരണം ഒരാഴ്ചയ്ക്കകം തുടങ്ങും. കോഡൂരിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തിക്കാനുള്ള ജലജീവൻ പദ്ധതിക്കായി 64 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

സ്ഥിരസമിതി അധ്യക്ഷരായ ഫാത്തിമ വട്ടോളി, ഷിഹാബ് അരിക്കത്ത്, അംഗങ്ങളായ കെ.എൻ.ഷാനവാസ്, നീലൻ കോഡൂർ, പി.കെ.ഷരീഫ, പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി.ഷാജി, ജലഅതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ജെ.ജോംസൺ, എ.ഇ.അക്ബർ അലി, ടോംകൊ കമ്പനി സാങ്കേതിക ഉപദേഷ്ടാവ് ഇ.ജെ.ആന്റണി എന്നിവർ പങ്കെടുത്തു.

English Summary:

The Jal Jeevan clean water project in Kodur Panchayat is nearing completion, with the reservoir and water treatment plant almost finished. The project, costing Rs 64 crore, will provide clean drinking water to all wards in Kodur, with 6000 new domestic connections planned. Road renovation work is set to begin soon.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT