തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ; പുതുവർഷത്തിൽ പുത്തൻ ഓഫിസ്
തേഞ്ഞിപ്പലം ∙ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം ജനുവരിയിൽ സമർപ്പിച്ചേക്കും. മുറ്റത്ത് പൂട്ടുകട്ട വിരിക്കലും ചുറ്റുമതിൽ കെട്ടലും മാത്രമേ ഇനി ബാക്കിയുള്ളൂ. സർവകലാശാല ഭൂമിയുടെ

തേഞ്ഞിപ്പലം ∙ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം ജനുവരിയിൽ സമർപ്പിച്ചേക്കും. മുറ്റത്ത് പൂട്ടുകട്ട വിരിക്കലും ചുറ്റുമതിൽ കെട്ടലും മാത്രമേ ഇനി ബാക്കിയുള്ളൂ. സർവകലാശാല ഭൂമിയുടെ ഉടമസ്ഥാവകാശം കൈവിടാതെ നിർമാണാനുമതി ലഭിച്ചതിന്റെ വെളിച്ചത്തിൽ 50 സെന്റിൽ 2.68 കോടി മുടക്കിയാണു കെട്ടിടം പൂർത്തിയാക്കിയത്. ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവ വാങ്ങുന്നതിനുള്ള ആകെ ചെലവാണിത്. നിലവിലുള്ള സ്റ്റേഷൻ പരിസരത്തുള്ള പുതിയ കെട്ടിടത്തിന്റെ പണി 2022ൽ തുടങ്ങിയതാണ്.
പൊലീസുകാർക്ക് പാർപ്പിട സമുച്ചയത്തിന് പണം അനുവദിക്കാൻ അനുമതി ലഭിച്ചിട്ടില്ല. മറ്റൊരു സ്റ്റേഷന് അനുവദിച്ച പണം അവിടെ ചെലവാക്കാനാകാതെ തേഞ്ഞിപ്പലം സ്റ്റേഷന് വേണ്ടി വിനിയോഗിച്ചതിനാലാണ് കെട്ടിട നിർമാണം നടത്താനായത്. തേഞ്ഞിപ്പലം സ്റ്റേഷൻ അര നൂറ്റാണ്ടായി യൂണിവേഴ്സിറ്റിയുടെ വാടകക്കെട്ടിടത്തിലാണ്. പൊലീസുകാരുടെ എണ്ണം കൂടിയതോടെ പലപ്പോഴും നിന്ന് തിരിയാൻ ഇടമില്ലെന്ന അവസ്ഥ. ഏതാനും വർഷം മുൻപ് യൂണിവേഴ്സിറ്റി കെട്ടിടത്തിന് മുകൾ നില പണിതെങ്കിലും സ്ഥലം തികഞ്ഞില്ല.
സ്ഥലമനുവദിച്ച ശേഷം നിരാകരിച്ച് യൂണിവേഴ്സിറ്റി പല തവണ പൊലീസിനെ നിരാശപ്പെടുത്തി. സ്ഥലത്തിനായി സ്റ്റേഷൻ പരിധിയിലെ 4 വില്ലേജ് ഓഫിസർമാരോട് അഭ്യർഥിക്കുന്ന സാഹചര്യവുമുണ്ടായി. രക്ഷയില്ലാതെ പൊലീസ് തേഞ്ഞിപ്പലത്ത് തുടരുകയായിരുന്നു. ഒടുവിൽ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് പൊലീസ് പക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് നിർമാണത്തിന് അനുമതി നൽകിയത്. പി.അബ്ദുൽ ഹമീദ് എംഎൽഎയുടെയും മറ്റും ഇടപെടലുകളും ഫലം കണ്ടു.