മലപ്പുറം ജില്ലയിൽ ഇന്ന് (19-11-2024); അറിയാൻ, ഓർക്കാൻ
റെയിൽവേ ഗേറ്റ് അടച്ചിടും:വാണിയമ്പലം - നിലമ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ വണ്ടൂർ - കാളികാവ് റോഡിലെ ലവൽ ക്രോസിങ് ഗേറ്റ് ഇന്നും നാളെയും രാത്രി 10 മുതൽ അടുത്ത ദിവസം രാവിലെ ആറു വരെ അടച്ചിടുമെന്നു ദക്ഷിണ റെയിൽവേ അങ്ങാടിപ്പുറം സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ വാണിയമ്പലം - വെള്ളാമ്പ്രം -

റെയിൽവേ ഗേറ്റ് അടച്ചിടും: വാണിയമ്പലം - നിലമ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ വണ്ടൂർ - കാളികാവ് റോഡിലെ ലവൽ ക്രോസിങ് ഗേറ്റ് ഇന്നും നാളെയും രാത്രി 10 മുതൽ അടുത്ത ദിവസം രാവിലെ ആറു വരെ അടച്ചിടുമെന്നു ദക്ഷിണ റെയിൽവേ അങ്ങാടിപ്പുറം സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ വാണിയമ്പലം - വെള്ളാമ്പ്രം - നടുവത്ത് വണ്ടൂർ വഴി പോകണം.
അപേക്ഷ ക്ഷണിച്ചു
മലപ്പുറം∙ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതൽ നൽകിവരുന്ന അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകനു രണ്ടു ലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപയുമാണു ലഭിക്കുക. മട്ടുപ്പാവ്, സ്‌കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും ഉണ്ടായിരിക്കും. 30ന് മുൻപായി അപേക്ഷിക്കണം.
വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 6 വരെ അണ്ണക്കംപാട് സെന്റർ, അണ്ണക്കംപാട് പമ്പ്, ഫ്രൂട്ബേ, റോയൽ എൻഫീൽഡ് ട്രാൻസ്‌ഫോമറുകൾക്ക് കീഴിൽ വൈദ്യുതി മുടങ്ങും.
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത ശേഷം അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ അംഗത്വം റദ്ദായവർക്കു പുനഃസ്ഥാപിക്കാൻ ഡിസംബർ 15 വരെ അപേക്ഷിക്കാം. അംഗത്വ പാസ്ബുക്ക്, റദ്ദായ കാലയളവു മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്കു രേഖപ്പെടുത്തിയ അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം അംഗങ്ങൾ നേരിട്ടെത്തണം.0483 2734171.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാം
മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്നു ബാങ്ക് മുഖേന പെൻഷൻ / കുടുംബ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 20ന് മുൻപു ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പിഒ, കോഴിക്കോട് 673006 എന്ന വിലാസത്തിലാണു ലൈഫ് സർട്ടിഫിക്കറ്റ് അയയ്ക്കേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കു തുടർന്നു പെൻഷൻ ലഭിക്കില്ല. 60 വയസ്സിൽ താഴെയുള്ള കുടുംബ പെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും സമർപ്പിക്കണം. 0495 2360720.
വനിതാ കമ്മിഷൻ സിറ്റിങ് 21ന്
∙സംസ്ഥാന വനിതാ കമ്മിഷൻ സിറ്റിങ് 21നു രാവിലെ 10 മുതൽ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.