ഒരൊറ്റ വേദി, 54 വിവാഹം; 104 പേർക്കു മംഗല്യസാഫല്യം
കിഴിശ്ശേരി∙ നന്മയുടെ സന്ദേശം പകർന്ന പന്തലിൽ 104 പേർക്കു മംഗല്യസാഫല്യം. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ഒരേ അളവിലുള്ള ആഭരണങ്ങളും അണിഞ്ഞ് 52 യുവതികളും 52 യുവാക്കളും ഒറ്റ വേദിയിൽ വിവാഹിതരായപ്പോൾ, ആശംസകൾ നേരാനെത്തിയതു ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളുമായി ആയിരക്കണക്കിനുപേർ. കൊടുവള്ളി

കിഴിശ്ശേരി∙ നന്മയുടെ സന്ദേശം പകർന്ന പന്തലിൽ 104 പേർക്കു മംഗല്യസാഫല്യം. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ഒരേ അളവിലുള്ള ആഭരണങ്ങളും അണിഞ്ഞ് 52 യുവതികളും 52 യുവാക്കളും ഒറ്റ വേദിയിൽ വിവാഹിതരായപ്പോൾ, ആശംസകൾ നേരാനെത്തിയതു ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളുമായി ആയിരക്കണക്കിനുപേർ.
കൊടുവള്ളി കിഴക്കോത്ത് പുത്തൻ വീട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത് (സൂഫി വിഭാഗം) പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു കിഴിശ്ശേരിയിൽ സമൂഹവിവാഹം.നഖ്ശബന്ദിയ്യ പേട്രൻ സയ്യിദ് പി.വി.ഷാഹുൽ ഹമീദിന്റെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി ബി.സി.അബ്ദുറഹിമാൻ നിക്കാഹിനു കാർമികത്വം വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഖ്ശബന്ദിയ്യ കിഴിശ്ശേരി ശാഖാ പ്രസിഡന്റ് കെ.സി.ഹസ്സൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, പി.ടി.എ.റഹീം, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, നഖ്ശബന്ദിയ്യ കിഴിശ്ശേരി ശാഖാ സെക്രട്ടറി സി.കബീർ, കൺവീനർ സി.ആമദ്, നർത്തകി ദിൽഷ പ്രസന്നൻ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീർ തുടങ്ങിയവർ പ്രസംഗിച്ചു.നഖ്ശബന്ദിയ ത്വരീഖത്തിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്നാമത്തെ സമൂഹവിവാഹമായിരുന്നു ഇന്നലെ. നഖ്ശബന്ദിയ്യ ത്വരീഖത്ത് ഗുരു പുത്തൻവീട്ടിൽ ഹസ്സൻ തങ്ങൾ 1988ൽ വയനാട് പുത്തൻകുന്നിലാണ് പ്രസ്ഥാനത്തിന്റെ ആദ്യ സമൂഹവിവാഹത്തിനു തുടക്കം കുറിച്ചത്.
38 പേർ സമൂഹവിവാഹങ്ങളിൽ വിവാഹിതരായവരുടെ മക്കൾ
ഇന്നലെ വിവാഹിതരായ 104 പേരിൽ 38 പേർ മുൻപു സമൂഹവിവാഹങ്ങളിൽ വിവാഹിതരായവരുടെ മക്കളാണെന്ന പ്രത്യേകതയുമുണ്ട്. വധൂവരൻമാർക്കു വിവാഹവസ്ത്രങ്ങളും പാരിതോഷികങ്ങളും സമ്മാനമായി നൽകിയതു മുൻപു സമൂഹവിവാഹങ്ങളിൽ വിവാഹിതരായ ദമ്പതിമാരാണ്. കിഴിശ്ശേരി അങ്ങാടിക്കു സമീപം വിപുലമായ സൗകര്യങ്ങളോടെയായിരുന്നു സമൂഹവിവാഹത്തിനു വേദിയൊരുക്കിയത്.