പൈപ്‌ലൈൻ പ്രവൃത്തി നഗരസഭാ ഭരണസമിതി തടസ്സപ്പെടുത്തി
താനൂർ ∙ നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി തീരദേശത്തേക്കുള്ള പൈപ്‌ലൈൻ പ്രവൃത്തി നഗരസഭാ ഭരണസമിതി തടസ്സപ്പെടുത്തിയതായി ആരോപണം. മുൻ ചെയർമാന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണു ടൗൺ കൂനൻപാലത്തിനടുത്തു നടക്കുന്ന പണികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നഗരസഭ ഭരണസമിതി യോഗം ചേർന്നു തീരുമാനമെടുത്ത

താനൂർ ∙ നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി തീരദേശത്തേക്കുള്ള പൈപ്‌ലൈൻ പ്രവൃത്തി നഗരസഭാ ഭരണസമിതി തടസ്സപ്പെടുത്തിയതായി ആരോപണം. മുൻ ചെയർമാന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണു ടൗൺ കൂനൻപാലത്തിനടുത്തു നടക്കുന്ന പണികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നഗരസഭ ഭരണസമിതി യോഗം ചേർന്നു തീരുമാനമെടുത്ത ശേഷം പണികൾ തുടർന്നാൽ മതിയെന്ന നിലപാടാണ് ഇവർ ഉന്നയിച്ചത്. തർക്കം രൂക്ഷമായതോടെ, കരാറുകാരനു പണികൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.
സംഭവത്തെ തുടർന്നു മന്ത്രി വി.അബ്ദുറഹിമാൻ ഉടൻ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് റോഡിൽ സർക്കാർ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതോടെ ഇന്നുമുതൽ പണികൾ തുടരുമെന്ന് ഉദ്യോഗസ്ഥ മേധാവികൾ അറിയിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം.അനിൽകുമാർ, പി.അജയ്കുമാർ, പി.ടി.അക്ബർ, യു.എൻ.ഖാദർ, പി.നൗഷാദ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സംഭവത്തിൽ എൽഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭയിലെ എല്ലാ പ്രദേശത്തേക്കും ശുദ്ധജലമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കു തുരങ്കം വയ്ക്കാൻ നഗരസഭ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അവയെല്ലാം അതിജീവിച്ചാണു ടെൻഡർ നടത്തി പണി ആരംഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം, കുടിവെള്ള പദ്ധതിക്കു നഗരസഭ എതിരു നിൽക്കുന്നെന്ന വാദം തെറ്റാണെന്നു നഗരസഭാധ്യക്ഷൻ റഷീദ് മോര്യ പറഞ്ഞു.
നഗരസഭയിലെ 44 കൗൺസിലർമാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു മാത്രമേ പ്രാദേശിക റോഡുകളുടെ രണ്ടു ഭാഗവും പൊളിച്ചു പൈപ്പുകൾ സ്ഥാപിക്കാനാകൂ. സമീപ പഞ്ചായത്തുകളിൽ പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനു റോഡുകൾ പൊളിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
അവിടെ ജനങ്ങൾ അനുഭവിക്കുന്നതു പോലുള്ള ദുരിതങ്ങൾ നഗരസഭാ പരിധിയിൽ ഉണ്ടാകരുതെന്നും പൊളിക്കുന്ന റോഡുകൾ അതതു സമയങ്ങളിൽ തന്നെ പുനഃസ്ഥാപിക്കണമെന്നുമാണു കൗൺസിലർമാരുടെയും പൊതുജനങ്ങളുടെയും ആവശ്യം. മറിച്ചുള്ള പ്രചാരണം അസംബന്ധവും തെറ്റിദ്ധാരണജനകവുമാണെന്നും നഗരസഭാധ്യക്ഷൻ വിശദീകരിച്ചു.