തിരൂരിലെ വെള്ളിയാഴ്ച മാർക്കറ്റ് ഒഴിപ്പിക്കൽ; വ്യാപാരികളും വഴിയോരക്കച്ചവടക്കാരും പ്രതിഷേധത്തിൽ
തിരൂർ ∙ വെള്ളിയാഴ്ച മാർക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമാകുന്നു. മാർക്കറ്റ് ഒഴിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാർ നഗരസഭയിലേക്കു മാർച്ച് നടത്തി. ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരസഭയിലേക്കു മാർച്ച് നടത്തും. ഗൾഫ് മാർക്കറ്റിൽ വെള്ളിയാഴ്ച നടക്കുന്ന മാർക്കറ്റ് നിരോധിച്ച നടപടി പിൻവലിക്കുക, വെൻഡിങ് ലൈസൻസും തിരിച്ചറിയൽ കാർഡും ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ഇന്നലെ നഗരസഭയിലേക്കു മാർച്ച്

തിരൂർ ∙ വെള്ളിയാഴ്ച മാർക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമാകുന്നു. മാർക്കറ്റ് ഒഴിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാർ നഗരസഭയിലേക്കു മാർച്ച് നടത്തി. ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരസഭയിലേക്കു മാർച്ച് നടത്തും. ഗൾഫ് മാർക്കറ്റിൽ വെള്ളിയാഴ്ച നടക്കുന്ന മാർക്കറ്റ് നിരോധിച്ച നടപടി പിൻവലിക്കുക, വെൻഡിങ് ലൈസൻസും തിരിച്ചറിയൽ കാർഡും ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ഇന്നലെ നഗരസഭയിലേക്കു മാർച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി പി.എ.ദിറാർ ഉദ്ഘാടനം ചെയ്തു. വി.ജംഷാദ് ആധ്യക്ഷ്യം വഹിച്ചു. എം.പി.ജനാർദനൻ, പി.ലെനിൻ ദാസ്, വി.നന്ദൻ, പള്ളിയേരി രവി, രജീഷ് കാടായിൽ, പ്രകാശൻ കുറ്റൂർ, കെ.റഫീഖ്, പി.വി.താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
നഗരത്തിൽ വർധിച്ചു വരുന്ന തെരുവു വ്യാപാരം നിർത്തലാക്കുക, രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു മുൻപിൽ താൽക്കാലിക വ്യാപാരത്തിനു നഗരസഭ നൽകിയ അനുമതി പിൻവലിക്കുക, വ്യാപാരികളോടു കാട്ടുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്കു മാർച്ച് നടത്തുന്നത്. നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്നാണ് ഭാരവാഹികളായ പി.എ.ബാവ, സമദ് പ്ലസന്റ്, പി.എ.റഷീദ് എന്നിവർ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മാർക്കറ്റ് ഒഴിപ്പിക്കാൻ നഗരസഭ ജീവനക്കാർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങിയിരുന്നു. ഈ വെള്ളിയാഴ്ചയും ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് നഗരസഭ അധികൃതർ അറിയിച്ചിരുന്നത്. നാളെ നടക്കുന്ന കൗൺസിലിലും ഇക്കാര്യം ചർച്ചയാകും. മുന്നൂറോളം പേരാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ വെള്ളിയാഴ്ച തെരുവു കച്ചവടം നടത്തുന്നത്.
കൗൺസിൽ തീരുമാനിച്ചാലും തുടരും
വെള്ളിയാഴ്ച മാർക്കറ്റ് നിരോധിക്കാൻ കൗൺസിൽ തീരുമാനിച്ചാലും വെള്ളിയാഴ്ച മാർക്കറ്റിൽ കച്ചവടം തുടരുമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കൾ പറഞ്ഞു. സുപ്രീം കോടതി വിധിയും പാർലമെന്റ് പാസാക്കിയ നിയമവും സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത ചട്ടങ്ങളും വഴിയോരക്കച്ചവടം നടത്താനുള്ള അവകാശം നൽകുന്നുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിക്കേണ്ടത്.
നിയമം നടപ്പാക്കാനുള്ള ഏജൻസി തിരൂരിലെ ചേംബർ ഓഫ് കൊമേഴ്സ് അല്ല. വെള്ളിയാഴ്ച മാർക്കറ്റ് നിരോധിക്കാൻ കൗൺസിൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗൾഫ് മാർക്കറ്റിന്റെ വെള്ളിയാഴ്ചയുള്ള അവധി അവസാനിപ്പിച്ചാൽ തെരുവുകച്ചവടം അവസാനിപ്പിക്കുമെന്നും നേതാക്കളായ എം.ബാപ്പുട്ടി, അക്ബർ കാനാത്ത്, എം.ഉമ്മർ ഫാറൂഖ്, ടി.പി.ഷമീർ എന്നിവർ പറഞ്ഞു.