‘രാഹുൽ പറഞ്ഞു; വയനാട്ടിലെ ജനങ്ങൾ നിരാശപ്പെടുത്തില്ല’
മലപ്പുറം∙ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ജനങ്ങളുടെ ആവേശം കണ്ടപ്പോൾ വയനാട്ടിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പിച്ചിരുന്നു. പോളിങ് ശതമാനം അപ്രതീക്ഷിതമായി ഇടിഞ്ഞപ്പോൾ മികച്ച ഭൂരിപക്ഷമെന്ന ആത്മവിശ്വാസത്തിനു ചെറിയ ഉലച്ചിലുണ്ടായി. എന്നാൽ, വയനാട്ടുകാരെ ശരിക്കുമറിയാവുന്ന രാഹുൽ ഗാന്ധി

മലപ്പുറം∙ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ജനങ്ങളുടെ ആവേശം കണ്ടപ്പോൾ വയനാട്ടിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പിച്ചിരുന്നു. പോളിങ് ശതമാനം അപ്രതീക്ഷിതമായി ഇടിഞ്ഞപ്പോൾ മികച്ച ഭൂരിപക്ഷമെന്ന ആത്മവിശ്വാസത്തിനു ചെറിയ ഉലച്ചിലുണ്ടായി. എന്നാൽ, വയനാട്ടുകാരെ ശരിക്കുമറിയാവുന്ന രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. ‘വയനാട്ടിലെ ജനങ്ങൾ നിരാശപ്പെടുത്തില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനം വെറുതെയാകില്ല’. വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് കൈമാറാനായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ നേതാക്കളോടാണ് രാഹുലും പ്രിയങ്കയും ഇക്കാര്യം പങ്കുവച്ചത്. സോണിയ ഗാന്ധിയുടെ ജൻപഥ് 10–ാം നമ്പർ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം വയനാട് മണ്ഡലത്തിൽനിന്നുള്ള നേതാക്കളെ ആദ്യമായാണു പ്രിയങ്ക കാണുന്നത്. ‘ഞാൻ നിങ്ങളുടെ പഴയ എംപിയാണ്’ എന്നു ചിരിയോടെ പരിചയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി നേതാക്കളോട് കുശലാന്വേഷണം തുടങ്ങിയത്. ലോക്സഭയിൽ ഉയർത്തേണ്ട വയനാട് മണ്ഡലത്തിലെ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വയനാട് മണ്ഡലത്തെക്കുറിച്ച് ഇതിനകം പ്രിയങ്ക ഗാന്ധി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയിൽ ബോധ്യമായതായി നേതാക്കൾ പറഞ്ഞു.
സംഭാഷണത്തിനിടെ പ്രചാരണ കാലത്തെ തമാശയും പ്രിയങ്ക നേതാക്കളുമായി പങ്കിട്ടു. തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ കൂടിയായ എ.പി.അനിൽ കുമാറിനോടു പ്രചാരണ കാലത്തു പറഞ്ഞ തമാശയാണു പ്രിയങ്ക ഓർത്തെടുത്തത്. വാഹനത്തിൽ പഴങ്ങളോ മറ്റു ഭക്ഷണവസ്തുക്കളോ ഉണ്ടെന്ന് ഉറപ്പാക്കിയാണ് രാഹുൽ ഗാന്ധിയുടെ യാത്ര. യാത്രയ്ക്കിടെ അദ്ദേഹം ഇതു കഴിക്കുകയും ഒപ്പമുള്ളവരെ നിർബന്ധിച്ചു കഴിപ്പിക്കുകയും ചെയ്യും. ഭക്ഷണ കാര്യത്തിൽ പ്രിയങ്ക ഗാന്ധി കർക്കശക്കാരിയാണ്. കടുത്ത ഭക്ഷണനിയന്ത്രണം. ഇതിനെക്കുറിച്ചായിരുന്നു പ്രിയങ്കയുടെ തമാശ. ‘ പ്രചാരണത്തിനിടെ ഞാൻ അദ്ദേഹത്തോട് (എ.പി.അനിൽകുമാർ) പറഞ്ഞു. ഭയ്യായുടെ (രാഹുൽ) വാഹനത്തിൽ എപ്പോഴും കഴിക്കാനെന്തെങ്കിലുമുണ്ടാകും. ഇതിൽ ഒന്നുമുണ്ടാകില്ല. ഇതൊരു ഡയറ്റ് വാഹനമാണ്’.
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയ്ക്കു ലോക്സഭയുടെ സന്ദർശക ഗാലറിയിലിരുന്നു കണ്ട ശേഷമാണ് നേതാക്കൾ നാട്ടിലേക്കു തിരിച്ചത്. എംഎൽഎമാരായ എ.പി.അനിൽ കുമാർ, പി.കെ.ബഷീർ, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ് ഡിസിസി പ്രസിഡന്റുമാരായ എൻ.ഡി.അപ്പച്ചൻ, വി.എസ്.ജോയ്, കെ.പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, നേതാക്കളായ സി.പി.ചെറിയ മുഹമ്മദ്, കെ.കെ.അഹമ്മദ്, കെ.എൽ.പൗലോസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
നന്ദി പറയാൻ പ്രിയങ്ക നാളെ ജില്ലയിൽ
മലപ്പുറം∙ വയനാട് മണ്ഡലത്തിൽനിന്നു വിജയം സമ്മാനിച്ച വോട്ടർമാർക്കു നന്ദി പറയാനായി പ്രിയങ്ക ഗാന്ധി എംപി നാളെ ജില്ലയിൽ. രാവിലെ 11ന് കോഴിക്കോട് ജില്ലയിലെ മുക്കത്താണ് ആദ്യ സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണം ഉച്ചയ്ക്കു 2ന് കരുളായിയിൽ. 3ന് വണ്ടൂർ, 4ന് എടവണ്ണ എന്നിവിടങ്ങളിലും സ്വീകരണമുണ്ട്. തുടർന്ന് വയനാട്ടിലേക്കു പോകുന്ന പ്രിയങ്ക ഞായറാഴ്ച അവിടെ വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.