ഭൂമിക്കടിയിലേക്കും വളരാൻ മുംബൈ; ഭൂഗർഭ മെട്രോ, ഭൂഗർഭ മാർക്കറ്റ്, ബുള്ളറ്റ് ട്രെയിൻ...
മുംബൈ∙ മാറുന്ന കാലത്ത്, ഭൂമിക്കടിയിലേക്കുകൂടി വികസനത്തിന്റെ സാധ്യതകൾ തേടുകയാണ് മഹാനഗരം. 11 തുരങ്കപാത പദ്ധതികളും ഡൽഹിയിലെ പാലികാ ബസാർ മാതൃകയിൽ ഭൂഗർഭ മാളുകളും വിപണികളും വരെ ഈ സാധ്യത എത്തിനിൽക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിലെ വെല്ലുവിളികളും ആളുകളെ ഒഴിപ്പിക്കുന്നതിലെ കാലതാമസവും

മുംബൈ∙ മാറുന്ന കാലത്ത്, ഭൂമിക്കടിയിലേക്കുകൂടി വികസനത്തിന്റെ സാധ്യതകൾ തേടുകയാണ് മഹാനഗരം.11 തുരങ്കപാത പദ്ധതികളും ഡൽഹിയിലെ പാലികാ ബസാർ മാതൃകയിൽ ഭൂഗർഭ മാളുകളും വിപണികളും വരെ ഈ സാധ്യത എത്തിനിൽക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിലെ വെല്ലുവിളികളും ആളുകളെ ഒഴിപ്പിക്കുന്നതിലെ കാലതാമസവും പുനരധിവാസവുമൊന്നും ഇനിയൊരു പ്രശ്നമേയല്ല.
മേൽപാതകളും എലിവേറ്റഡ് മെട്രോകളുമായിരുന്നു ഒരു ഘട്ടം വരെ നഗരം പരീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ മാറി. ഭൂഗർഭമെട്രോ, ബുള്ളറ്റ് ട്രെയിനിനുള്ള ഭൂഗർഭ പാത, തീരദേശറോഡ് എന്നിങ്ങനെ ഭൂമിക്കടിയിലൂടെയുള്ള പദ്ധതികളുടെ എണ്ണം കൂടുകയാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി) മുതൽ താനെയിലെ ശിൽഫാട്ട വരെ 21 കിലോമീറ്റർ തുരങ്കപാതയാണു നിർമിക്കുന്നത്. ഇതിൽ ഏഴു കിലോമീറ്റർ തുരങ്കം കടലിനടിയിലൂടെയാണ്.
അന്ധേരി സീപ്സിൽ നിന്ന് ബികെസി വഴി കൊളാബയിലേക്കുള്ള മെട്രോ 3 പൂർണമായും ഭൂമിക്കടിയിലൂടെയാണ് നിർമിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടം അടുത്ത മാസം ഉദ്ഘാടനം ചെയ്യും. തീരദേശ പാതയിൽ നിർമിച്ച ഇരട്ടത്തുരങ്ക പാതകളും എടുത്ത് പറയേണ്ടതാണ്. മലബാർ ഹിൽ മേഖലയിൽ കടലിനടിയിലൂടെ 2.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കപാത നിർമിച്ചിരിക്കുന്നത്.
ബോറിവ്‌ലിയിൽ നിന്ന് താനെയിലെ ഗോഡ്ബന്ദർവരെ 12 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ഇരട്ടത്തുരങ്കം മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഗതി മാറ്റും. ഗതാഗതക്കുരുക്കും കുറയ്ക്കും. സഞ്ജയ്ഗാന്ധി ദേശീയ പാർക്കിന് അടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. ഇതിന് പുറമേ, നിർദിഷ്ട വെർസോവ-ദഹിസർ തീരദേശ പാതയിൽ അഞ്ചുകിലോമീറ്റർ തുരങ്കപാതയുണ്ട്. ഖാർഘറിനെ തുർഭെയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിൽ 5.5 കിലോമീറ്റർ ദൂരം തുരങ്കത്തിനുള്ളിലൂടെയാണ്. തുരങ്കപാതകൾ കൂടുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമയാത്ര സാധ്യമാകും.
വരുന്നു ഭൂഗർഭ മാർക്കറ്റുകൾ
ഡൽഹിയിലെ പാലികാ ബസാർ മാതൃകയിൽ ഭൂമിക്കടിയിൽ മാർക്കറ്റുകൾ നിർമിക്കാനുള്ള നീക്കത്തിലാണ് ബിഎംസി. സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആദ്യത്തെ ഭൂഗർഭ ചന്ത അന്ധേരിയിലെ ഗൺപത് റാവു ആംബ്രെ ഉദ്യാനത്തിനടിയിലായിരിക്കും നിർമിക്കുക. അന്ധേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉദ്യാനത്തിനടിയിലാണ് ഭൂഗർഭ ചന്ത വരുന്നത്. സ്റ്റേഷൻ പരിസരത്തെ 500ൽ അധികം വരുന്ന വഴിയോര കച്ചവടക്കാരെയും ഇവിടേക്ക് മാറ്റും. വികസനത്തിൽ രാജ്യത്തിന് മാതൃകയാകാനുള്ള ഓട്ടത്തിലാണ് മുംബൈ.