മുംബൈ∙ ചിങ്ങം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അമാന്തം ഓണം അടുത്തപ്പോഴില്ല. മലയാളിക്കടകളിലും വിപണികളിലും ഓണത്തിനു പൂരത്തിന്റെ തിരക്ക്. ഏറ്റവും കൂടുതൽ കച്ചവടം ഉണ്ടാകാറുള്ള ഉത്രാട ദിനമായ ഇന്നും കടകളിൽ തിരക്കേറും. ഞായറാഴ്ച ആയതിനാലും ഗണേശോത്സവത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് അവധിയുള്ളതിനാലും പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ചിങ്ങം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അമാന്തം ഓണം അടുത്തപ്പോഴില്ല. മലയാളിക്കടകളിലും വിപണികളിലും ഓണത്തിനു പൂരത്തിന്റെ തിരക്ക്. ഏറ്റവും കൂടുതൽ കച്ചവടം ഉണ്ടാകാറുള്ള ഉത്രാട ദിനമായ ഇന്നും കടകളിൽ തിരക്കേറും. ഞായറാഴ്ച ആയതിനാലും ഗണേശോത്സവത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് അവധിയുള്ളതിനാലും പലരും വീടുകളിൽ ഒത്തുചേർന്ന് സദ്യയൊരുക്കുന്നു. വലിയ തോതിൽ പണം ചെലവഴിച്ചുള്ള കലാവിരുന്നുകളും മറ്റും ഒഴിവാക്കി ലളിതമായ ഒത്തുചേരലുകളും സദ്യയുമായാണ് ഇത്തവണത്തെ ഓണം.

വയനാട് മനസ്സിലൊരു നോവായി നിലനിൽക്കെയാണ് ആർഭാടങ്ങൾ പാടെ ഒഴിവാക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നാണ് ഓണമെന്ന് നവിമുംബൈ നിവാസിയായ അധ്യാപിക ശ്രീജയ നായർ പറഞ്ഞു. പുണെയിൽ നിന്നുള്ള ബന്ധുവും കുടുംബവുമുണ്ടാകും; നവിമുംബൈയിലെ കുടുംബസുഹൃത്തുക്കളും. ബുധനാഴ്ച താനും മലയാളികളായ മറ്റ് അധ്യാപകരും ചേർന്ന് ഇതരസംസ്ഥാനക്കാരായ സഹപ്രവർത്തകർക്ക് ചെറിയ ‘ഓണപ്പാർട്ടി’ ഒരുക്കും: ശ്രീജയ പറഞ്ഞു. ഓണവിപണിയിൽ ഇന്നലെ നല്ല കച്ചവടം നടന്നെന്ന് വ്യാപാരികൾ പറഞ്ഞു. ‘‘ഓണത്തിനായി ഇറക്കിയ സാധനങ്ങളിൽ ഭൂരിഭാഗവും വിറ്റുതീർന്നു.

ADVERTISEMENT

കഴിഞ്ഞ വർഷത്തെക്കാൾ സജീവമായി ഇത്തവണ ആളുകൾ സദ്യയൊരുക്കുന്നുണ്ട്. മലയാളികൾ ഏറെയുള്ള മേഖലകളിൽ ഓണച്ചന്തകളിലും നല്ല പ്രതികരണമാണ്. ചിപ്സ്, ശർക്കരവരട്ടി എന്നിവയെല്ലാം അതിവേഗം വിറ്റുതീർന്നു. ഇതരസംസ്ഥാനക്കാരും ഇത്തവണ കൂടുതലായി വാങ്ങിയിട്ടുണ്ട് – വസായ് വെസ്റ്റിലെ മരിയ സ്റ്റോർ ഉടമ ഷബിൻ പറഞ്ഞു.  സിഎസ്എംടി, പൻവേൽ റെയിൽവേ സ്റ്റേഷനുകളിലും നവിമുംബൈയിലെ സീവുഡ്സ് മാളിലും ഭീമൻ മലയാളികളുടെ നേതൃത്വത്തിൽ പൂക്കളങ്ങൾ ഒരുക്കുന്നുണ്ട്. മലയാളി ഹോട്ടലുകളിൽ ഇന്നും നാളെയും സദ്യയുടെ തിരക്കേറും. മുംബൈ നഗരത്തിലെ കോർപറേറ്റ് ഓഫിസുകളിലും ഇലസദ്യയും പൂക്കളവുമൊരുക്കി മലയാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം സജീവമായിക്കഴിഞ്ഞു. 

സിഎസ്എംടിയിൽ ഭീമൻ പൂക്കളവുമായി ‘അമ്മ’
മുംബൈ∙ ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ)  തിരുവോണ നാളിൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) ഭീമൻ പൂക്കളം ഒരുക്കുന്നു.  ഇന്നു രാത്രി എട്ടോടെ പൂക്കളമിടൽ ആരംഭിക്കും. തിരുവോണ ദിനമായ നാളെ രാവിലെ ഏഴിന് പൊതുജങ്ങൾക്കായി തുറന്നുകൊടുക്കും. 

ADVERTISEMENT

2008 ലെ ഭീകരാക്രമണത്തിൽ സ്റ്റേഷനിൽ വെടിയേറ്റ് മരിച്ചവർക്കുള്ള സമർപ്പണമായാണ് 2015 മുതൽ പൂക്കളമൊരുക്കുന്നതെന്ന് അമ്മ പ്രസിഡന്റ് ജോജോ തോമസ് പറഞ്ഞു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ചേർന്നാണ് പൂക്കളം തയാറാക്കുന്നത്.

English Summary:

As Onam approaches in Mumbai, the city is witnessing a surge in festive cheer. Malayali shops and markets are buzzing with activity, especially on Uthradom, a day traditionally marked by high sales. Families are gathering to prepare the elaborate Sadya feast, opting for simpler celebrations this year.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT