മുംബൈ∙ മുൻമന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ച ശിവകുമാർ ഗൗതമിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി. കേസിലെ പിടികിട്ടാപ്പുള്ളികളായ ശുഭം ലോൻകർ, മുഹമ്മദ് ഷീൻസാൻ അക്തർ എന്നിവരും രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടിസ് ഇറക്കി. ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്ന് പൊലീസ് പറയുന്നു. പ്രതികൾക്ക് മുംബൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുൻമന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ച ശിവകുമാർ ഗൗതമിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി.  കേസിലെ പിടികിട്ടാപ്പുള്ളികളായ ശുഭം ലോൻകർ, മുഹമ്മദ് ഷീൻസാൻ അക്തർ എന്നിവരും രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടിസ് ഇറക്കി. ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്ന് പൊലീസ് പറയുന്നു. പ്രതികൾക്ക് മുംബൈയിൽ സൗകര്യങ്ങൾ ഒരുക്കിയ ആളാണ് അക്തർ. ഗൂഢാലോചനയിലെ പ്രധാനിയാണ് ശുഭം ലോൻകർ. ഇയാളുടെ സഹോദരൻ പ്രവീൺ ലോൻകർ നേരത്തെ പിടിയിലായിരുന്നു. 

സൽമാൻ വധശ്രമം ബിഷ്ണോയ് സംഘാംഗം പിടിയിൽ
മുംബൈ∙ പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ‌്‌യുടെ സംഘാംഗത്തെ നവിമുംബൈ പൊലീസ് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു. സുഖ്ബിർ സിങ് എന്നയാളാണ് പിടിയിലായത്. ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യും. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘവുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായും സൽമാൻ ഖാനെ വകവരുത്തുന്നതിന് എകെ 47, എം 16, എകെ 92 തോക്കുകൾ ഉപയോഗിക്കാൻ സുഖ്ബിർ സിങ് പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

ലോറൻസ് ബിഷ്ണോയി, സൽമാൻ ഖാൻ
ADVERTISEMENT

ഏപ്രിൽ 14ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ആ കേസ് അന്വേഷിക്കുന്നതിനിടെയാണ് പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയിൽ നടനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയത്. ലോറൻസ് ബിഷ്ണോയ്‌യുടെ സംഘാംഗങ്ങൾ അടക്കം 18 പേർക്കെതിരെ കേസെടുത്ത പൊലീസ് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

നീതി വേണം: ഷീസാൻ 
മുംബൈ∙ ബാബാ സിദ്ദിഖിയുടെ കൊലപാതകം രാഷ്ട്രീയവൽക്കരിക്കരുതെന്നും നീതി വേണമെന്നും മകനും എംഎൽഎയുമായ ഷീസാൻ സിദ്ദിഖി അഭ്യർഥിച്ചു. 12ന് രാത്രി ഷീസാന്റെ ബാന്ദ്രയിലെ ഓഫിസിനു മുന്നിൽ വച്ചാണ് ബാബാ സിദ്ദിഖി വെടിയേറ്റു മരിച്ചത്. ബാബാ സിദ്ദിഖി കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നത്.

English Summary:

This article details the recent shooting of former minister Baba Siddique in Mumbai, the subsequent police investigation, and the alarming connection to a foiled assassination attempt on actor Salman Khan.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT