ന്യൂഡൽഹി∙ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം ദുരിതത്തിലായി. മലയാളികൾ കൂടുതലുള്ള മയൂർവിഹാർ, ദിൽഷാദ് ഗാർഡൻ, രജൗരി ഗാർഡൻ, വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി, പട്ടേൽനഗർ, ലക്ഷ്മിനഗർ തുടങ്ങിയ മേഖലകളും ശുദ്ധജല പ്രതിസന്ധിയിലാണ്. പലയിടത്തും രാവിലെ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം ദുരിതത്തിലായി.   മലയാളികൾ കൂടുതലുള്ള മയൂർവിഹാർ, ദിൽഷാദ് ഗാർഡൻ, രജൗരി ഗാർഡൻ, വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി, പട്ടേൽനഗർ, ലക്ഷ്മിനഗർ തുടങ്ങിയ മേഖലകളും ശുദ്ധജല പ്രതിസന്ധിയിലാണ്. പലയിടത്തും രാവിലെ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ജോലിക്കു പോയി വൈകിട്ടു തിരിച്ചെത്തുന്ന സമയത്തിനു മുൻപേ വെള്ളമെത്തുന്ന സ്ഥലങ്ങളിലുള്ളവർക്ക് ടാങ്കുകൾ നിറയ്ക്കാനും കഴിയുന്നില്ല.

സർക്കാർ സുപ്രീംകോടതിയിൽ
ഡൽഹിക്ക് ആവശ്യമായ വെള്ളം വിട്ടുനൽകാൻ ഹരിയാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.  ഹിമാചൽ പ്രദേശ് സർക്കാർ ആവശ്യം കഴിഞ്ഞുള്ള ജലം ഡൽഹിക്കു നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.   പക്ഷേ, ഡൽഹിയുമായി നേരിട്ട് അതിർത്തി പങ്കിടാത്ത സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ഹരിയാനയിലൂടെയുള്ള കനാലുകളിലൂടെ മാത്രമേ വസീറാബാദ് സംഭരണിയിലേക്ക് ജലമെത്തിക്കാനാകൂ. സഹകരിക്കണമെന്ന അഭ്യർഥനയോട് ഹരിയാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.  അതിനാൽ, ഹിമാചൽ പ്രദേശ് നൽകുന്ന ജലവും ഹരിയാന ഡൽഹിക്കു നൽകേണ്ട ജലവുമെത്തിക്കാൻ അടിയന്തരനിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അതിഷിയാണു ഹർജി നൽകിയിരിക്കുന്നത്.

ADVERTISEMENT

കേന്ദ്രത്തിനു കത്ത്
ഹരിയാനയിൽ നിന്നു വെള്ളമെത്തിയില്ലെങ്കിൽ ‍ഡൽഹിയിലെ ജലസംഭരണികൾ വറ്റിവരളുമെന്നു ചൂണ്ടിക്കാട്ടി മന്ത്രി അതിഷി കേന്ദ്രസർക്കാരിനു കത്തുനൽകി. ജലശക്തി മന്ത്രി ഗജേന്ദ്ര ഷെഖാവത്തിനു നൽകിയ കത്തിൽ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളോടു ഡൽഹിക്ക് അധികജലം നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു.

സജീവമായി സർക്കാർ
ശുദ്ധജലത്തിന്റെ ഉപയോഗത്തിൽ കർശനജാഗ്രത വേണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുണ്ട്, പരിശോധനയ്ക്കായി സ്ക്വാഡുകൾ രംഗത്തുണ്ട്. ടാങ്കറിലൂടെയുള്ള ജലവിതരണം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും തുറന്നു.

English Summary:

Delhi’s Water Crisis Worsens: Government Seeks Supreme Court Intervention