ന്യൂഡൽഹി∙ മൊബൈൽ ഫോണിനെ ഇനി മെട്രോ യാത്രയ്ക്കുള്ള സ്മാർട് കാർഡായി മാറ്റാം. ഒന്നിലേറെ യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ ജേണി ക്യുആർ ടിക്കറ്റ് (എംജെക്യുആർടി) ഡൽഹി മെട്രോ അവതരിപ്പിച്ചു.നിലവിൽ മൊബൈൽ ഫോൺ വഴിയോ കൗണ്ടർ വഴിയോ എടുക്കുന്ന ക്യുആർ ടിക്കറ്റുകൾ ഒരു യാത്രയ്ക്ക് മാത്രമാണ് ഉപയോഗിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൊബൈൽ ഫോണിനെ ഇനി മെട്രോ യാത്രയ്ക്കുള്ള സ്മാർട് കാർഡായി മാറ്റാം. ഒന്നിലേറെ യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ ജേണി ക്യുആർ ടിക്കറ്റ് (എംജെക്യുആർടി) ഡൽഹി മെട്രോ അവതരിപ്പിച്ചു. നിലവിൽ മൊബൈൽ ഫോൺ വഴിയോ കൗണ്ടർ വഴിയോ എടുക്കുന്ന ക്യുആർ ടിക്കറ്റുകൾ ഒരു യാത്രയ്ക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഓരോ യാത്രയ്ക്കും പ്രത്യേക ടിക്കറ്റ് എടുക്കണം. നിലവിൽ സ്മാർട് കാർഡ് ഉള്ളവർക്ക് മാത്രമാണ് ഒറ്റത്തവണ റീചാർജ് ചെയ്ത് ഒന്നിലേറെ യാത്രകൾ ചെയ്യാവുന്നത്. ഈ സൗകര്യം ഇനി മൊബൈൽ ഫോണിലും ലഭ്യമാകും. സ്മാർട് കാർഡ് ഇനി നിർബന്ധമില്ല. ഡിഎംആർസി മൊമന്റം 2.0 (DMRC Momentum 2.0) ആപ്പിലെ പുതിയ ഓപ്ഷൻ വഴി എടുക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് ഒന്നിലേറെ യാത്ര ചെയ്യാം.

എന്താണ് ഗുണം?
ഒരു ദിവസം സ്മാർട് കാർഡ് എടുക്കാൻ മറന്നാലും ടിക്കറ്റ് എടുക്കാൻ കാത്തുനിൽക്കാതെ എളുപ്പത്തിൽ മെട്രോയിൽ കയറാം. സ്മാർട് കാർഡ് എടുക്കുന്നവർക്ക് 50 രൂപ സെക്യൂരിറ്റി ചാർജ് ആയി നൽകണം. എന്നാൽ എംജെക്യുആർടിയിൽ സെക്യൂരിറ്റി തുകയില്ല. റീചാർജ് ചെയ്യുന്ന മുഴുവൻ പണത്തിനും യാത്ര ചെയ്യാം. സ്മാർട് കാർഡ് ഓൺലൈനായി റീചാർജ് ചെയ്താലും മെട്രോ സ്റ്റേഷനിലെ ‘ആഡ്–വാല്യു മെഷീനിൽ’ (എവിഎം) ടോപ്–അപ് ചെയ്യണം. ക്യുആർ ടിക്കറ്റിന് ഇത് വേണ്ട.

ADVERTISEMENT

എങ്ങനെ?
∙ DMRC Momentum 2.0 ആപ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ നൽകി റജിസ്റ്റർ ചെയ്യുക.
∙ ഹോം പേജിലുള്ള ‘Multiple Journey QR Ticket’ ഓപ്ഷൻ തുറന്ന് ടോപ് അപ് ചെയ്യുക. 150 രൂപ മുതൽ 50ന്റെ ഗുണിതങ്ങളായുള്ള തുക ഇതിൽ ആഡ് ചെയ്യാം.
∙ ഇതോടെ ‘Click to show QR code’ എന്നതിൽ ക്ലിക് ചെയ്താൽ ക്യുആർ കോഡ് കാണാം.
∙ മെട്രോ സ്റ്റേഷനിലെ ഗേറ്റിലെ ക്യുആർ കോഡ് സ്കാനറിൽ സ്കാൻ ചെയ്ത് എൻട്രിയും എക്സിറ്റും സാധ്യമാണ്.

∙ ഓരോ യാത്രയും കഴിയുമ്പോൾ ക്യുആർ കോഡിലെ തുക കുറയുന്നത് കാണാം. യാത്രാവിവരങ്ങളും ലഭ്യമാകും. പണം തീരുന്നതനുസരിച്ച് റീചാർജ് ചെയ്താൽ മതി. പരമാവധി 3,000 രൂപ വരെ ഒരു സമയത്ത് ക്യുആർ കോഡിൽ സൂക്ഷിക്കാം. 60 രൂപയെങ്കിലും ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ.
∙ സ്മാർട് കാർഡുകൾക്ക് സമാനമായി പീക്ക് അവറുകളിൽ (രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 9 വരെയും ടിക്കറ്റ് നിരക്കിൽ 10% ഇളവും മറ്റ് സമയങ്ങളിൽ (ഓഫ് പീക്ക് അവർ) 20% ഇളവും ലഭിക്കും.

English Summary:

The Delhi Metro now allows commuters to use their mobile phones as smart cards. With the new Multiple Journey QR Ticket (MJQRT) feature in the DMRC Momentum 2.0 app, passengers can make multiple trips without purchasing individual tickets. This eliminates the need for separate tickets or physical smart cards, making travel more convenient.