ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു പിന്നാലെ രാജ്യതലസ്ഥാന മേഖലയിൽ രണ്ടു ഡെങ്കിപ്പനി മരണങ്ങൾ കൂടി. ഇതോടെ ഒരുമാസത്തിനിടെ ആകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി മരണങ്ങൾ മൂന്നായി. സഫ്ദർജങ് ആശുപത്രിയിലും മഹാരാജ അഗ്രസെൻ ആശുപത്രിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത് ലോക്നായക് ആശുപത്രിയിലായിരുന്നു.

നിലവിൽ 2,115 പേർ  ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ഏറ്റവും കൂടുതൽ കേസുകൾ നജഫ്ഗഡ് സോണിൽ നിന്നാണ്.  ദക്ഷിണ ഡൽഹി സോണാണ്  തൊട്ടുപിന്നിൽ.ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, നഗരസഭ ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയവ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കി. 1,56,932 വീടുകളിലെ കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചതായി  അധികൃതർ അറിയിച്ചു. അഴുക്കുചാലുകളിലും ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ജലത്തിലും കീടനാശിനികൾ തളിച്ച് കൊതുകുകൾ വളരാനുള്ള സാഹചര്യം തടയുന്നുമുണ്ട്.

‘തൊഴിലിടങ്ങളിലും വീടുകളിലും കൊതുകു വളരാനുള്ള സാഹചര്യമില്ലാത്താതാക്കുക, കൊതുകു കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നിവ ഡെങ്കിപ്പനി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികളാണ്. 

അതിനൊപ്പം  രോഗം ബാധിച്ചാൽ കൃത്യമായ വിശ്രമം, ഭക്ഷണം, നിർജലീകരണം തടയാൻ വെള്ളം കുടിക്കൽ എന്നിവയും വേണം. പ്ലേറ്റ്‌ലെറ്റുകൾ കുറയുക, ഹെമറേജ് ഉണ്ടാകുക, ശരീരത്തിൽ ചുവന്ന പാടുകളുണ്ടാവുക തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഡെങ്കിപ്പനി കാരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗബാധ തടയുന്നതിനു പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണം.’

ADVERTISEMENT

 ജൈവ നിയന്ത്രണ നടപടികളുടെ ഭാഗമായി ശുദ്ധജലം ശേഖരിച്ചുവയ്ക്കുന്ന 213 സ്ഥലങ്ങളിൽ ലാർവിവോറസ് മത്സ്യങ്ങളെ നിക്ഷേപിച്ചു. പൊലീസ് സ്റ്റേഷനുകൾ, കെട്ടിടനിർമാണ സൈറ്റുകൾ, പാർക്കുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സർക്കാർ ഓഫിസുകൾ, ഡിടിസി ഡിപ്പോകൾ തുടങ്ങിയിടങ്ങളിൽ 23 പ്രത്യേക ഡ്രൈവുകളും നടത്തിയിട്ടുണ്ട്. കൊതുകിന്റെ സാന്ദ്രതയും രോഗാവസ്ഥയും അനുസരിച്ച് വരും മാസങ്ങളിൽ ഔട്ട്‌ഡോർ ഫോഗിങ് പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary:

Delhi is witnessing a concerning rise in dengue cases, leading to three deaths in the past month. The Municipal Corporation is implementing various measures to curb the spread, including larvicide treatments and awareness campaigns.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT