ന്യൂഡൽഹി∙ ഡിയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടത്തണമെങ്കിൽ പ്രചാരണത്തിന്റെ ഭാഗമായി വികൃതമാക്കിയ ക്യാംപസുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി. പോസ്റ്ററുകളും ‌ചുവരെഴുത്തുകളും നീക്കി, നശിപ്പിക്കപ്പെട്ട പൊതുമുതൽ പുനഃസ്ഥാപിച്ചെന്നു ബോധ്യപ്പെടും വരെ വോട്ടെണ്ണൽ നടത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡിയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടത്തണമെങ്കിൽ പ്രചാരണത്തിന്റെ ഭാഗമായി വികൃതമാക്കിയ ക്യാംപസുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി. പോസ്റ്ററുകളും ‌ചുവരെഴുത്തുകളും നീക്കി, നശിപ്പിക്കപ്പെട്ട പൊതുമുതൽ പുനഃസ്ഥാപിച്ചെന്നു ബോധ്യപ്പെടും വരെ വോട്ടെണ്ണൽ നടത്താൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

പ്രചാരണത്തിനിടെ വിദ്യാർഥികൾ പൊതുമുതൽ നശിപ്പിച്ചെന്ന അഭിഭാഷകൻ പ്രശാന്ത് മഞ്ചന്ദയുടെ പരാതിയിലാണ് കഴിഞ്ഞമാസം 26ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കോടതി തടഞ്ഞത്. ഇതു ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ക്യാംപസ് വൃത്തിയാക്കിയാൽ അടുത്ത ദിവസം വോട്ടെണ്ണൽ അനുവദിക്കുമെന്നും ബെഞ്ച് അറിയിച്ചു. 

ADVERTISEMENT

തങ്ങളുടെ കോളജുകളുടെ പരിസരം വൃത്തിയാക്കിയിട്ടുണ്ടെന്നും സർവകലാശാലയുമായി ഏകോപിപ്പിച്ച് മറ്റ് ക്യാംപസുകൾ വൃത്തിയാക്കണമെന്നും വിദ്യാർഥികൾ അറിയിച്ചു. ഈ വിഷയങ്ങളിൽ വിദ്യാർഥികളാണ് മുൻകൈയെടുക്കേണ്ടതെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേസ്  21നു പരിഗണിക്കാൻ മാറ്റി. 

പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കാൻ പാടില്ലെന്നിരിക്കെ ഡിയുഎസ്‌യു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈമാസം 13 മുതൽ 25 വരെ 16,000 ബോർഡുകളും രണ്ട് ലക്ഷം പോസ്റ്ററുകളും ലഘുലേഖകളും 28,500 ബാനറുകളുമാണ് കോളജ് പരിസരത്തുനിന്ന്  കോർപറേഷൻ നീക്കം ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇവിഎമ്മുകളും ബാലറ്റ് പെട്ടികളും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഡൽഹി സർവകലാശാലയ്ക്ക് കോടതി നൽകിയിരിക്കുന്ന  നിർദേശം.

English Summary:

The Delhi High Court has suspended the vote counting for the Delhi University student union elections due to public property defacement during the campaign. The court mandates the restoration of defaced campuses before results can be announced, highlighting the need for responsible campaigning. The university must also ensure the security of election materials until further notice.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT