ന്യൂഡൽഹി ∙ തുറസ്സായ ഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്ക് ഇനി 5,000 രൂപ പിഴ ചുമത്തുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അറിയിച്ചു. രാജ്യതലസ്ഥാന മേഖലയിലെ വായുഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തുറസ്സായ ഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്ക് ഇനി 5,000 രൂപ പിഴ ചുമത്തുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അറിയിച്ചു. രാജ്യതലസ്ഥാന മേഖലയിലെ വായുഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് ട്രേഡ് അസോസിയേഷൻ എന്നിവർക്ക് ഇതുസംബന്ധിച്ച് എംസിഡി പ്രത്യേക നിർദേശം നൽകി. ശൈത്യകാലത്ത് തീകായുന്നതിനായി ചവറുകളോ തടിയോ കൂട്ടിയിട്ട് കത്തിക്കരുത്. സെക്യൂരിറ്റി ഗാർഡുകൾക്ക് പ്രത്യേകം ഇലക്ട്രിക് ഹീറ്ററുകൾ നൽകണമെന്നും റസിഡന്റ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടു. 

രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയ ഗ്രാപ് (ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ലാൻ) 2ന്റെ ഭാഗമായി ഡീസൽ ബസുകൾ രാജ്യതലസ്ഥാനത്തേക്ക് ഓടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർക്ക് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്നലെ കത്തയച്ചു. റോഡിലെ പൊടി നിയന്ത്രിക്കാൻ വെള്ളം തളിക്കൽ, ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് അധിക ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയുൾപ്പെടെയുള്ള നടപടികളും രാജ്യതലസ്ഥാന മേഖലയിൽ പ്രാബല്യത്തിൽ വന്നു. 

ADVERTISEMENT

നിയന്ത്രണ നടപടികൾ
∙ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോ പ്രതിദിനം 40 അധിക സർവീസ് നടത്തും.
∙ ഡിടിസി അധിക ബസ് സർവീസ് നടത്തും. 
∙ റോഡിലെ പൊടി നിയന്ത്രണത്തിനായി 6200 എംസിഡി ജീവനക്കാരെ വിന്യസിച്ചു.
∙ തിരക്കേറിയ 97 സ്ഥലങ്ങളിൽ 1,800 കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കും.
∙ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കു നിരോധനം.
∙ റസ്റ്ററന്റുകൾ, തുറന്ന ഭക്ഷണശാലകൾ എന്നിവയിൽ തന്തൂർ ഉൾപ്പെടെയുള്ളവയ്ക്കായി കൽക്കരി, വിറക് എന്നിവ  ഉപയോഗിക്കുന്നത് നിരോധിച്ചു.

"‘അയൽസംസ്ഥാനങ്ങളാണ് ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണമെന്നതിനാൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളും മലിനീകരണ നിയന്ത്രണ നടപടികളിൽ ഡൽഹിക്കൊപ്പം നിൽക്കണം. സജീവമായ നടപടികൾ കൈക്കൊള്ളുന്നത് വായുമലിനീകരണം കുറയ്ക്കാനും ദേശീയ തലസ്ഥാനത്ത് ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കും."

English Summary:

To combat worsening air quality, New Delhi Municipal Council (NDMC) will impose a ₹5,000 fine for open waste burning. The city is also implementing measures like increased public transport, dust control, and traffic management, as well as inter-state cooperation to restrict polluting vehicles.