നിരോധനം കടലാസിൽ ഒതുങ്ങി; വെടിക്കെട്ട് വ്യാപകം: വായു ഗുണനിലവാരം 321 കടന്നു
ന്യൂഡൽഹി∙ ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം (എക്യുഐ) 321 കടന്നു. മുൻവർഷങ്ങളിലെ ദീപാവലിക്കു തൊട്ടു പിന്നാലെയുള്ള ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മോശം അവസ്ഥയാണിത്. 2019 (319), 2018 (281), 2022 (312), 2023 (312) എന്നിങ്ങനെയായിരുന്നു ശരാശരി എക്യുഐ. കഴിഞ്ഞ വർഷം ദീപാവലിക്കു

ന്യൂഡൽഹി∙ ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം (എക്യുഐ) 321 കടന്നു. മുൻവർഷങ്ങളിലെ ദീപാവലിക്കു തൊട്ടു പിന്നാലെയുള്ള ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മോശം അവസ്ഥയാണിത്. 2019 (319), 2018 (281), 2022 (312), 2023 (312) എന്നിങ്ങനെയായിരുന്നു ശരാശരി എക്യുഐ. കഴിഞ്ഞ വർഷം ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ ഹോട്ട് സ്പോട്ടുകളിൽ എക്യുഐ 400നു മുകളിലെത്തിയിരുന്നു. രാവിലെ 6ന് പിഎം 2.5 മാലിന്യത്തിന്റെ തോത് ഒരു ക്യുബിക് മീറ്ററിൽ 207.8 മൈക്രോഗ്രാം ആയിരുന്നു. ഇത് 60 മൈക്രോ ഗ്രാം കടക്കുന്നതു തന്നെ അപകടാവസ്ഥയാണ്.പടക്കം പൊട്ടിക്കുന്നതിനു നിരോധനമുണ്ടായിരുന്നിട്ടും ദീപാവലി ദിവസം വൈകിട്ട് വ്യാപകമായി പടക്കം പൊട്ടിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണ് ഡൽഹി സർക്കാർ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തുന്നത്.
എല്ലാത്തവണയും നിരോധനം കടലാസിലൊതുങ്ങുകയാണു പതിവ്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതും മൂടൽ മഞ്ഞ് ഇല്ലാതിരുന്നതുമാണ് ഇത്തവണ ഗുരതരാന്തരീക്ഷം ഉണ്ടാകാതിരുന്നത്. എന്നാൽ, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം പാലിച്ച ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറയുന്നു എന്നായിരുന്നു പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ പ്രതികരണം. പടക്കനിരോധനം എല്ലാവരും നടപ്പാക്കിയിരുന്നെങ്കിൽ വായുനിലവാരം കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഭരണപരാജയമെന്ന് ബിജെപി
പടക്കം പൊട്ടിക്കുന്നതല്ല, മറിച്ച് ആം ആദ്മി പാർട്ടി സർക്കാരിന്റെ ഭരണപരാജയമാണു ഡൽഹിയിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതും കുഴികളടയ്ക്കാത്തതും രൂക്ഷമായ പൊടിശല്യമുണ്ടാക്കുന്നു. വായുമലിനീകരണത്തിന്റെ പ്രധാനകാരണം ഇതാണെന്നും പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത പറഞ്ഞു. എഎപി വിലകുറഞ്ഞ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ജനങ്ങളുടെ ആരോഗ്യസുരക്ഷ മുന്നിൽ കണ്ടു പ്രവർത്തിക്കണമെന്നും ഗുപ്ത പറഞ്ഞു. ദീപാവലിക്ക് മുൻപും ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി മാലിന്യനീക്കം കാര്യക്ഷമമാക്കിയാൽ മലിനീകരണം 50 ശതമാനം കുറയും. പടക്കം പൊട്ടിക്കുന്നത് കാരണമാണ് വായുമലിനീകരണം രൂക്ഷമാകുന്നതെന്നാണ് എഎപി പറയുന്നത്. ഇത് യാഥാർഥ്യം മറച്ചുവയ്ക്കുന്ന രാഷ്ട്രീയക്കളിയാണെന്നും ഗുപ്ത കുറ്റപ്പെടുത്തി.
അപകടവിളികൾ 300ൽ ഏറെ
പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ സഹായമഭ്യർഥിച്ച് ദീപാവലി ദിവസം ഡൽഹി ഫയർ സർവീസിന് 318 ഫോൺകോളുകളാണു ലഭിച്ചത്. കഴിഞ്ഞ 13 വർഷത്തെ അപേക്ഷിച്ച് ഇത്തവണ അപകടങ്ങൾ കൂടുതലായിരുന്നെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ഇത്തവണ 78 സ്ഥലങ്ങളിൽ അപകടമുണ്ടായത് വൈകിട്ട് 4നും രാത്രി 9നും ഇടയിലാണ്. 12നും പുലർച്ചെ 144 ഫോൺകോളുകളെത്തിയെന്നും ഗാർഗ് പറഞ്ഞു.