വെള്ളക്കെട്ട്: വരും ഭൂഗർഭ ജലസംഭരണി
ന്യൂഡൽഹി ∙ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ ജലസംഭരണി നിർമിക്കാൻ ഡൽഹി മുനിസിപ്പൽ കൗൺസിൽ തയാറെടുക്കുന്നു.പാർലമെന്റ്, പുരാണ കില, ഐടിഒ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പുതിയ പദ്ധതി. പുരാണ കില ഭാഗത്ത് നിർമിക്കുന്ന ഭൂഗർഭ ജലസംഭരണിയുടെ പ്രാഥമിക പരിശോധന നടത്താൻ കമ്പനികളിൽ നിന്ന് കരാർ

ന്യൂഡൽഹി ∙ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ ജലസംഭരണി നിർമിക്കാൻ ഡൽഹി മുനിസിപ്പൽ കൗൺസിൽ തയാറെടുക്കുന്നു. പാർലമെന്റ്, പുരാണ കില, ഐടിഒ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പുതിയ പദ്ധതി. പുരാണ കില ഭാഗത്ത് നിർമിക്കുന്ന ഭൂഗർഭ ജലസംഭരണിയുടെ പ്രാഥമിക പരിശോധന നടത്താൻ കമ്പനികളിൽ നിന്ന് കരാർ ക്ഷണിച്ചിട്ടുണ്ട്. മഴക്കാലത്ത് ഏറ്റവും അധികം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗമാണ് പുരാണ കില, ഐടിഒ മേഖല. ഭൂമിശാസ്ത്രപരമായി ഈ ഭാഗം താഴ്ന്നിരിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അധികൃതർ പറയുന്നു.
ഇതിനാൽ ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാതെ റോഡുകളിലേക്ക് പടരുകയാണ്. പുതിയ പദ്ധതി പ്രകാരം ഈ വെള്ളം ഭൂഗർഭ ജലസംഭരണിയിലേക്ക് വലിച്ചെടുത്ത് ശുദ്ധീകരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. പുതിയ പാർലമെന്റിന് പുറത്തുള്ള റോഡ്, സോഷ്യൽ ക്ലബ്ബുകൾ, കോടതി സമുച്ചയം, കൊണാട്ട് പ്ലേസിലെ ഇടനാഴികൾ, ലുട്യൻസ് ഡൽഹിയിലെ വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ന്യൂഡൽഹിയുടെ വലിയ ഭാഗങ്ങൾ മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നത് ഭൂഗർഭ ജലസംഭരണി പദ്ധതിവഴി തടാൻ പറ്റുമെന്നാണ് പ്രതീക്ഷ.
ഒരു ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള സംഭരണിയും വിവിധ മേഖലകളിൽ നിന്നുള്ള ഭൂഗർഭ പൈപ്പുകളും വലിയ പമ്പ് സെറ്റും പദ്ധതിയുടെ ഭാഗമായി നിർമിക്കും. അടുത്ത മഴക്കാലത്തിനു മുൻപ് പദ്ധതി നടപ്പാക്കാനാണ് ശ്രമം. പുരാണ കിലയ്ക്ക് പുറമേ ഗോൾഫ് ലിങ്ക് റോഡ്, ഭാരതി നഗർ എന്നിവിടങ്ങളിലും സമാന പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്.