ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഇനി ബൈക്ക് ടാക്സി
ന്യൂഡൽഹി∙ മെട്രോ യാത്രക്കാർക്കായി സ്റ്റേഷനുകൾക്ക് സമീപം ബൈക്ക് ടാക്സി സേവനം ആരംഭിച്ച് ഡിഎംആർസി. വനിതകൾക്കായി ‘ഷീ റൈഡ്സ്’ (SHE RYDS) എന്ന പേരിൽ വനിതാ ഡ്രൈവർമാരുള്ള പ്രത്യേക സേവനവും പൊതുവായി ‘റൈഡർ (RYDR) എന്ന സേവനവുമുണ്ടായിരിക്കും. ഡിഎംആർസി മൊമന്റം (DMRC Momentum) മൊബൈൽ ആപ് വഴി ഇവ ബുക്ക് ചെയ്യാം.

ഡിഎംആർസി എംഡി ഡോ.വികാസ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ടാക്സി സേവനത്തിനായി പല മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി കഴിയുമെന്ന് ഡിഎംആർസി അറിയിച്ചു.യാത്രക്കാർക്ക് ലാസ്റ്റ്–മൈൽ കണക്ടിവിറ്റി ഒരുക്കുകയാണ് ലക്ഷ്യമെന്ന് മെട്രോ അധികൃതർ പറഞ്ഞു. പരിസ്ഥിതി സൗഹൃദമാകുന്നതിനായി ഇലക്ട്രിക് ബൈക്കുകളാണ് ഉപയോഗിക്കുന്നത്. മിനിമം ചാർജ് 10 രൂപയാണ്. പിന്നീടുള്ള 2 കിലോമീറ്ററിന് 10 രൂപ വീതവും അതുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിന് 8 രൂപ വീതവുമാണ് ഈടാക്കുക.
തുടക്കത്തിൽ 12 സ്റ്റേഷനുകളിൽ
ദ്വാരക സെക്ടർ–21, ദ്വാരക സെക്ടർ–10, ദ്വാരക സെക്ടർ–14, ദ്വാരക മോഡ്, ജനക്പുരി വെസ്റ്റ്, ഉത്തം നഗർ ഈസ്റ്റ്, രജൗരി ഗാർഡൻ, സുഭാഷ് നഗർ, കീർത്തി നഗർ, കരോൾ ബാഗ്, മിലേനിയം സിറ്റി സെന്റർ ഗുരുഗ്രാം, പാലം എന്നീ സ്റ്റേഷനുകളുടെ പരിസരത്താണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാവുക. 150 ‘റൈഡർ’ ബൈക്കുകളും 50 ഷീറൈഡ് ബൈക്കുകളും പ്രവർത്തനം ആരംഭിച്ചു.
രാവിലെ 8 മുതൽ വൈകിട്ട് 9 വരെ സ്റ്റേഷനുകളുടെ 3 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ സേവനം ലഭ്യമാകും. ഒരു മാസത്തിനുള്ളിൽ 100 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. അതുകഴിഞ്ഞുള്ള 3 മാസത്തിനുള്ളിൽ ഡിഎംആർസിയുടെ 250 സ്റ്റേഷനുകളിലും ഇത് യാഥാർഥ്യമാകും. ആയിരത്തിലേറെ റൈഡർമാർ ഇരുവിഭാഗത്തിലുമുണ്ടാകും.ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഡിഎംആർസി ഇത് നടപ്പാക്കുന്നത്.
എങ്ങനെ?|
ഡിഎംആർസി മൊമന്റം ആപ് ഇൻസ്റ്റാൾ ചെയ്യുക. ഹോം പേജിൽ ‘Book Rydr’ എന്ന ഓപ്ഷൻ എടുത്ത് പോകേണ്ട സ്ഥലം നൽകി ബുക്ക് ചെയ്യാം. വനിതാ ഡ്രൈവർമാർക്കായി ‘She Ryds’ എന്ന ഓപ്ഷനും തിരഞ്ഞെടുക്കാം.