സൗജന്യ പാസിനായി വിദ്യാർഥികളുടെ പ്രതിഷേധം; സമരം തുടങ്ങും മുൻപേ തല്ലിത്തുടങ്ങി പൊലീസ്
ന്യൂഡൽഹി ∙മെട്രോ യാത്രയിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. ബസിൽ സ്റ്റുഡന്റ് പാസ് അനുവദിക്കുന്ന മാതൃകയിൽ മെട്രോയിലും യാത്രാപാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എസ്എഫ്ഐ ഇന്നലെ ഉച്ചയ്ക്കു നിർമാൺ ഭവനു മുന്നിൽ നടത്തിയ

ന്യൂഡൽഹി ∙മെട്രോ യാത്രയിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. ബസിൽ സ്റ്റുഡന്റ് പാസ് അനുവദിക്കുന്ന മാതൃകയിൽ മെട്രോയിലും യാത്രാപാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എസ്എഫ്ഐ ഇന്നലെ ഉച്ചയ്ക്കു നിർമാൺ ഭവനു മുന്നിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധം ആരംഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാർഥികളെ പൊലീസ് കയ്യേറ്റം ചെയ്തു. നൂറോളം പേരെ കസ്റ്റഡിയിലെടുത്തു.
ഉദ്യോഗ് ഭവൻ മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പർ ഗേറ്റിൽ നിന്ന് പ്രതിഷേധ മാർച്ചായി നിർമാൺ ഭവനിലേക്കു നീങ്ങാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. ജാമിയ, ഡൽഹി, ജവാഹർലാൽ നെഹ്റു സർവകലാശാലകളിൽ നിന്നായി നൂറിലേറെ വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ, മാർച്ച് ആരംഭിക്കുന്നതിനു മുൻപു തന്നെ പൊലീസ് വിദ്യാർഥികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ഉൾപ്പെടെ റോഡിലിട്ട് മർദിച്ചു. രാത്രി വൈകിയാണ് വിദ്യാർഥികളെ വിട്ടയച്ചത്.
മെട്രോ പാസിൽ ഇളവ് ആവശ്യപ്പെട്ട് കഴിഞ്ഞ 4നാണ് വിദ്യാർഥികൾ ഓൺലൈൻ പ്രചാരണം ആരംഭിച്ചത്. സൗജന്യയാത്ര തങ്ങളുടെ അവകാശമാണെന്നും അത് ലഭ്യമാക്കാനുള്ള നടപടികൾ സർക്കാരിന്റെയും ഡിഎംആർസിയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് 2022ൽ അന്നത്തെ കേന്ദ്ര ഗതാഗത മന്ത്രിക്ക് എസ്എഫ്ഐ നിവേദനം നൽകിയിരുന്നു.